AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

IBPS Exam PO 2026: പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! IBPS PO അഡ്മിറ്റ് കാർഡ് എങ്ങനെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം?

IBPS PO Prelims Admit Card 2026: പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibps.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി 7,565 പ്രൊബേഷണറി ഓഫീസർ ഒഴിവുകളിലേക്കാണ് ഇത്തവണ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടക്കുന്നത്. ഓഗസ്റ്റ് 22, ഓഗസ്റ്റ് 23 തീയതികളിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

IBPS Exam PO 2026: പരീക്ഷയ്ക്ക് ഇനി ദിവസങ്ങൾ മാത്രം! IBPS PO അഡ്മിറ്റ് കാർഡ് എങ്ങനെ എളുപ്പത്തിൽ ഡൗൺലോഡ് ചെയ്യാം?
Ibps Recruitment Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 16 Aug 2026 | 11:23 AM

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS) പ്രൊബേഷണറി ഓഫീസർ (PO) തസ്തികകളിലേക്കുള്ള 2026-ലെ പ്രിലിമിനറി പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പുറത്ത്. പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ഐബിപിഎസിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ ibps.in വഴി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാവുന്നതാണ്. രാജ്യത്തെ വിവിധ പൊതുമേഖലാ ബാങ്കുകളിലായി 7,565 പ്രൊബേഷണറി ഓഫീസർ ഒഴിവുകളിലേക്കാണ് ഇത്തവണ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടക്കുന്നത്. ഓഗസ്റ്റ് 22, ഓഗസ്റ്റ് 23 തീയതികളിലാണ് പരീക്ഷ നടത്താൻ നിശ്ചയിച്ചിരിക്കുന്നത്.

ഒരു ദിവസം നാല് ഷിഫ്റ്റുകളിലായി പരീക്ഷ നടക്കും. ഉദ്യോഗാർത്ഥികൾക്ക് അനുവദിച്ചിരിക്കുന്ന പരീക്ഷാ കേന്ദ്രം, റിപ്പോർട്ടിംഗ് സമയം, പരീക്ഷാ ഷിഫ്റ്റ്, പരീക്ഷാ തീയതി തുടങ്ങിയ വിവരങ്ങൾ അഡ്മിറ്റ് കാർഡിൽ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടാകും. പരീക്ഷാ കേന്ദ്രത്തിലേക്ക് പോകുമ്പോൾ അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ചെയ്ത പകർപ്പ്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, തിരിച്ചറിയൽ രേഖ എന്നിവയുടെ അസ്സലും പകർപ്പും നിർബന്ധമായും കൈവശം കരുതേണ്ടതാണ്.

ALSO READ: GATE 2027 പുതുക്കിയ രജിസ്ട്രേഷൻ തീയതികൾ പ്രഖ്യാപിച്ചു; ഷെഡ്യൂൾ അറിയാം

അഡ്മിറ്റ് കാർഡ് എങ്ങനെ ഡൗൺലോഡ് ചെയ്യാം?

  1. ibps.in-ലെ IBPS ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക.
  2. അതിൽ “CRP-PO/MT” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
  3. “Recruitment Process for Probationary Officer CRP PO/MT CRP-XVI” തിരഞ്ഞെടുക്കുക.
  4. “Prelims Call Letter for IBPS CRP PO/MT CRP-XVI” ക്ലിക്ക് ചെയ്യുക.
  5. രജിസ്ട്രേഷൻ നമ്പർ അല്ലെങ്കിൽ റോൾ നമ്പർ, പാസ്‌വേഡ് അല്ലെങ്കിൽ ജനനത്തീയതി എന്നിവ നൽകുക.
  6. captcha കോഡ് നൽകി വിശദാംശങ്ങൾ സമർപ്പിക്കുക.
  7. IBPS PO അഡ്മിറ്റ് കാർഡ് 2026 സ്ക്രീനിൽ ദൃശ്യമാകും.
  8. കോൾ ലെറ്റർ ഡൗൺലോഡ് ചെയ്ത് സേവ് ചെയ്ത് സൂക്ഷിക്കാം.

പരീക്ഷയുടെ സമയക്രമം

IBPS PO പ്രിലിമിനറി പരീക്ഷ ഓരോ ദിവസവും 4 ഷിഫ്റ്റുകളിലായാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഉദ്യോഗാർത്ഥികൾ തങ്ങൾക്ക് അനുവദിച്ചിരിക്കുന്ന റിപ്പോർട്ടിംഗ് സമയത്തിന് മുമ്പായി പരീക്ഷാ കേന്ദ്രത്തിൽ എത്തേണ്ടതാണ്. റിപ്പോർട്ടിംഗ് സമയം കഴിഞ്ഞ് അരമണിക്കൂറിനുള്ളിൽ പരീക്ഷാ കേന്ദ്രത്തിന്റെ പ്രധാന കവാടം അടയ്ക്കുന്നതാണ്. അതിനാൽ നേരത്തെ തന്നെ പരീക്ഷാ ഹാളിൽ എത്താൻ ശ്രദ്ധിക്കുക. അതിനായി നിങ്ങളുടെ അഡ്മിറ്റ് കാർഡിൽ നൽകിയിട്ടുള്ള കൃത്യമായ ഷിഫ്റ്റും റിപ്പോർട്ടിംഗ് സമയവും മുൻകൂട്ടി ഉറപ്പുവരുത്തുക.

ഷിഫ്റ്റ് 1- റിപ്പോർട്ടിംഗ് സമയം: രാവിലെ 08:00 AM

പരീക്ഷാ സമയം: രാവിലെ 09:00 AM – 10:00 AM

ഷിഫ്റ്റ് 2 – റിപ്പോർട്ടിംഗ് സമയം: രാവിലെ 10:30 AM

പരീക്ഷാ സമയം: രാവിലെ 11:30 AM – 12:30 PM

ഷിഫ്റ്റ് 3- റിപ്പോർട്ടിംഗ് സമയം: ഉച്ചയ്ക്ക് 01:00 PM

പരീക്ഷാ സമയം: ഉച്ചയ്ക്ക് 02:00 PM – 03:00 PM

ഷിഫ്റ്റ് 4- റിപ്പോർട്ടിംഗ് സമയം: വൈകുന്നേരം 03:30 PM

പരീക്ഷാ സമയം: വൈകുന്നേരം 04:30 PM – 05:30 PM

English Summary:

Institute of Banking Personnel Selection (IBPS) released the IBPS PO Prelims Admit Card 2026 on August 14, 2026. Candidates who successfully applied for the Probationary Officer recruitment can now download their call letters from the official IBPS website.

 

Follow Us