IDBI Recruitment 2026: ഡിഗ്രിക്കാര്‍ക്ക് ഐഡിബിഐയില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാം; കേരളത്തില്‍ 55 ഒഴിവുകള്‍

Recruitment of Junior Assistant Manager JAM 2026-27: ഐഡിബിഐയില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാന്‍ അവസരം. കേരളത്തില്‍ 55 ഒഴിവുകളുണ്ട്. ഡിഗ്രി പാസായവര്‍ക്ക് അപേക്ഷിക്കാം. മാര്‍ച്ച് 19 ആണ് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി.

IDBI Recruitment 2026: ഡിഗ്രിക്കാര്‍ക്ക് ഐഡിബിഐയില്‍ ജൂനിയര്‍ അസിസ്റ്റന്റ് മാനേജരാകാം; കേരളത്തില്‍ 55 ഒഴിവുകള്‍

IDBI

Published: 

10 Mar 2026 | 09:41 PM

ജൂനിയര്‍ അസിസ്റ്റന്റ് മാനേജര്‍ തസ്തികയിലേക്ക് ഐഡിബിഐ ബാങ്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്ത് ആകെ 1100 ഒഴിവുകളുണ്ട്. കൊച്ചി സോണില്‍ മാത്രം 55 ഒഴിവുകളാണുള്ളത്. കുറഞ്ഞത് 60 ശതമാനം മാര്‍ക്കോടെ ബിരുദം പാസായവര്‍ക്ക് അപേക്ഷിക്കാം. എസ്‌സി, എസ്ടി, പിഡബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 55 ശതമാനം മാര്‍ക്ക് മതി. ഡിപ്ലോ മാത്രം യോഗ്യതയുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. 20-25 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.

മാര്‍ച്ച് 19 വരെ അപേക്ഷിക്കാം. ഏപ്രില്‍ 12-നാകും പരീക്ഷ. ഓൺലൈൻ ടെസ്റ്റ്, ഡോക്യുമെന്റ് വെരിഫിക്കേഷൻ, പേഴ്‌സണൽ ഇന്റർവ്യൂ, പ്രീ റിക്രൂട്ട്‌മെന്റ് മെഡിക്കൽ ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ.

ആകെ 200 ചോദ്യങ്ങള്‍ പരീക്ഷയിലുണ്ടാകും. ലോജിക്കൽ റീസണിങ്, ഡാറ്റ അനാലിസിസ് & ഇന്റർപ്രെട്ടേഷൻ, ഇംഗ്ലീഷ് ഭാഷ, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ/ഇക്കണോമി/ബാങ്കിംഗ് അവയര്‍നസ്‌/കമ്പ്യൂട്ടർ/ഐടി എന്നിവയില്‍ നിന്ന് ചോദ്യങ്ങളുണ്ടാകും. തെറ്റായ ഉത്തരങ്ങള്‍ക്ക് 0.25 നെഗറ്റീവ് മാര്‍ക്കുണ്ടാകും.

Also Read: KIIFB Recruitment 2026: 15 തസ്തികകളില്‍ ഒഴിവുകള്‍; കിഫ്ബിയില്‍ ജോലി നേടാം; മികച്ച ശമ്പളം

എങ്ങനെ അപേക്ഷിക്കാം?

അപേക്ഷകർ ബാങ്കിന്റെ വെബ്‌സൈറ്റ് (https://www.idbi.bank.in/idbi-bank-careers-current-openings.aspx) സന്ദർശിച്ച് “Recruitment of Junior Assistant Manager (JAM) Grade ‘O’- Regional: 2026-27” എന്ന ലിങ്ക് തുറക്കുക. തുടർന്ന് “APPLY ONLINE” എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് അപേക്ഷിക്കാം. അപേക്ഷിക്കുന്നതിന് മുമ്പ് വിജ്ഞാപനം വിശദമായി വായിക്കണം

ആദ്യമായി രജിസ്റ്റര്‍ ചെയ്യുന്നതിന് ‘ക്ലിക്ക് ഹിയര്‍ ഫോര്‍ ന്യൂ രജിസ്‌ട്രേഷന്‍’ എന്ന ടാബ് തിരഞ്ഞെടുത്ത് പേര്, കോൺടാക്റ്റ് വിവരങ്ങൾ, ഇമെയിൽ ഐഡി എന്നിവ നൽകുക. സിസ്റ്റം ഒരു പ്രൊവിഷണൽ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും ജനറേറ്റ് ചെയ്യും. പ്രൊവിഷണൽ രജിസ്ട്രേഷൻ നമ്പറും പാസ്‌വേഡും സൂചിപ്പിക്കുന്ന ഒരു ഇമെയിലും എസ്എംഎസും അയയ്ക്കും.

അപേക്ഷാ ഫോം ഒറ്റയടിക്ക് പൂരിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ, “സേവ് ആൻഡ് നെക്സ്റ്റ്” ടാബ് തിരഞ്ഞെടുത്ത് ഡാറ്റ സേവ് ചെയ്യാൻ കഴിയും. ‘കംപ്ലീറ്റ് രജിസ്‌ട്രേഷന്‍’ ബട്ടണില്‍ ക്ലിക്ക് ചെയ്തതിന് ശേഷം തിരുത്തലുകള്‍ സാധ്യമല്ല. 1050 രൂപയാണ് അപേക്ഷാ ഫീസ്. എസ്‌സി, എസ്ടി, പിഡിബ്ല്യുബിഡി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 250 രൂപ മതി.

Follow Us
Related Stories
Kerala University FYUGP 2nd Allotment: രണ്ടാം അലോട്ട്‌മെന്റ് പുറത്തുവിട്ട് കേരള സര്‍വകലാശാല; ബിരുദ പ്രവേശനം ഉറപ്പിക്കാന്‍ ഇക്കാര്യങ്ങള്‍ മറക്കേണ്ട
CBSE Class 12 Improvement Exam: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് ഇംപ്രൂവ്‌മെന്റ് പരീക്ഷ എപ്പോൾ? ഏറ്റവും പുതിയ വിവരങ്ങൾ
CUET UG 2026 Results: സിയുഇടി യുജി ഫലം പുറത്ത്; ദേവിന ഗഹ്‌ലോട്ടിന് ഒന്നാം റാങ്ക്; ദക്ഷിണേന്ത്യൻ ടോപ്പറായി കേരളത്തിന്റെ അലീഷ
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാം ഘട്ട ഫലം: ഈ ആഴ്ച്ച പ്രഖ്യാപിക്കും? ഏറ്റവും പുതിയ അപ്‌ഡേറ്റ്
Calicut University FYUGP 2026: ബിരുദ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റ് പുറത്തുവിട്ട് കാലിക്കറ്റ് യൂണിവേഴ്‌സിറ്റി; എങ്ങനെ അഡ്മിഷന്‍ നേടാം?
KEAM 2026 Result: കീം പരീക്ഷാഫലം ഇന്നില്ല; റിസള്‍ട്ട് എന്ന് പ്രതീക്ഷിക്കാം?
തലയിണക്കവറുകൾ എത്ര ദിവസത്തിലൊരിക്കൽ മാറ്റണം?
കണ്ണിനടിയിലെ കറുപ്പകറ്റാൻ നെയ്യ്; രാത്രി കിടക്കുന്നതിന് മുമ്പ്...
ഭക്ഷണം പാകം ചെയ്യുന്നതിന് ഒലിവ് ഓയിൽ ഉപയോഗിക്കുന്നത് നല്ലതോ?
വീട്ടിൽ സിസി പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ
Viral Video: പത്തി വിടർത്തി രാജവെമ്പാല, പൂച്ച സർ മുൻപിൽ
ഇഷ്ടം ചക്കയോട് മാത്രം! വഴി അരികിൽ നിൽക്കുന്ന കൊമ്പൻ ചെയ്യുന്നത് കണ്ടോ
മരിച്ചയാളുടെ കവറിൽ 1 ലക്ഷത്തോളം രൂപ
Viral Video: ആരും പ്രതീക്ഷിച്ചില്ല ആ 'ഗോൾ'