Independence Day Quiz 2026: ഇത്തവണ എത്രാമത്തെ സ്വാതന്ത്ര്യ ദിനം? ക്വിസ് മത്സരത്തിൽ തിളങ്ങാൻ ഇതറിയണം!
Independence Day Quiz 2026: സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളുകളിലും മറ്റും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം, പ്രധാന നേതാക്കൾ, ചരിത്ര സംഭവങ്ങൾ എന്നിവയെക്കുറിച്ച് പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അറിഞ്ഞാലോ...

പ്രതീകാത്മക ചിത്രം
സ്വാതന്ത്ര്യദിനം ആഘോഷിക്കാൻ രാജ്യം ഒരുങ്ങുകയാണ്. നാളെ വിദ്യാലയങ്ങളിലും കലാലയങ്ങളിലും ഓഫീസുകളിലും ചെങ്കൊടി പാറിച്ച് വീണ്ടും സ്വാതന്ത്ര സ്മരണകൾ നമ്മുടെ രാജ്യം വിളിച്ചോതും. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി സ്കൂളുകളിലും മറ്റും ക്വിസ് മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം, പ്രധാന നേതാക്കൾ, ചരിത്ര സംഭവങ്ങൾ എന്നിവയെക്കുറിച്ച് പൊതുവിജ്ഞാനം വർദ്ധിപ്പിക്കാൻ സഹായിക്കുന്ന പ്രധാനപ്പെട്ട ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും അറിഞ്ഞാലോ…
സ്വാതന്ത്ര്യദിനം – ചോദ്യോത്തരങ്ങൾ
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?
1947 ഓഗസ്റ്റ് 15
2026 ൽ ഇന്ത്യ എത്രാമത് സ്വാതന്ത്ര്യദിനമാണ് ആഘോഷിക്കുന്നത്?
80
ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യസമരം പൊട്ടിപ്പുറപ്പെട്ട വർഷം?
1857ൽ
1857-ലെ ഒന്നാം സ്വാതന്ത്ര്യ സമരം ആരംഭിച്ച സ്ഥലം? –
മീററ്റ് (ഉത്തർപ്രദേശ്)
ഇന്ത്യൻ ദേശീയ പതാകയുടെ നീളത്തിനും വീതിക്കും ഇടയിലുള്ള അനുപാതം എന്താണ്?
3:2
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
ക്ലെമന്റ് ആറ്റ്‌ലി (Clement Attlee)
ഇന്ത്യയുടെ ദേശീയ പതാക രൂപകൽപ്പന ചെയ്തത് ആരാണ്?
പിംഗലി വെങ്കയ്യ
“സ്വരാജ് എന്റെ ജനനസത്യാവകാശമാണ്, അത് ഞാൻ നേടുക തന്നെ ചെയ്യും” എന്ന് പ്രഖ്യാപിച്ചതാര്?
ബാലഗംഗാധര തിലകൻ
ALSO READ: സ്വാതന്ത്ര്യദിന പ്രസംഗം ഇനി എളുപ്പത്തിൽ തയ്യാറാക്കാം; അസംബ്ലികൾക്കായി ചില അടിപൊളി ആശയങ്ങൾ
ഇന്ത്യൻ ദേശീയ പതാക ഔദ്യോഗികമായി അംഗീകരിച്ച ദിവസം?
1947 ജൂലൈ 22
ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്നറിയപ്പെടുന്നത് ആരാണ്?
ഡോ. ബി. ആർ. അംബേദ്കർ
1947 ഓഗസ്റ്റ് 15-ന് അർദ്ധരാത്രിയിൽ ജവഹർലാൽ നെഹ്റു നടത്തിയ പ്രശസ്തമായ പ്രസംഗത്തിന്റെ പേരെന്ത്?
ട്രൈസ്റ്റ് വിത്ത് ഡെസ്റ്റിനി
ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?
1919 ഏപ്രിൽ 13
ഇന്ത്യയുടെ ദേശീയ ഗാനമായ ‘ജനഗണമന’ രചിച്ചതാര്?
രവീന്ദ്രനാഥ ടാഗോർ
“പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക” എന്ന സന്ദേശം ഗാന്ധിജി ഏത് പ്രസ്ഥാനവുമായി ബന്ധപ്പെട്ടാണ് നൽകിയത്?
ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം
ഇന്ത്യയിൽ ഇംഗ്ലീഷുകാരുടെ ഭരണം സ്ഥാപിക്കുന്നതിന് കാരണമായ യുദ്ധം?
പ്ലാസി യുദ്ധം
ശിപായി ലഹള എന്ന് ബ്രിട്ടീഷുകാർ വിളിച്ച സമരം ഏത്?
ഒന്നാം സ്വാതന്ത്രസമരം
1857- ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തിലെ ആദ്യ രക്തസാക്ഷി ആര്?
മംഗൽ പാണ്ഡെ
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി ആര്?
ഖുദിറാം ബോസ്
ഇന്ത്യൻ നാഷനൽ കോൺഗ്രസ് സ്ഥാപിതമായ വർഷം?
1885ൽ
ഇന്ത്യയുടെ വന്ദ്യവയോധികൻ എന്നറിയപ്പെടുന്ന സ്വാതന്ത്ര്യസമര നേതാവ്?
ദാദാഭായ് നവറോജി
ദക്ഷിണാഫ്രിക്കൻ ജീവിതം മതിയാക്കി മഹാത്മാഗാന്ധി ഇന്ത്യയിലെത്തിയ വർഷം?
1915 ജനുവരി 9
മഹാത്മാഗാന്ധിയുടെ രാഷ്ട്രീയഗുരു?
ഗോപാലകൃഷ്ണ ഗോഖലെ
മഹാത്മാഗാന്ധിയുടെ ഇന്ത്യയിലെ ആദ്യ സത്യഗ്രഹം?
ചമ്പാരൻ സത്യഗ്രഹം (1917)
കോൺഗ്രസ് പ്രസിഡന്റായ ആദ്യ വനിത?
ആനി ബസന്റ്
നിങ്ങളെനിക്ക് രക്തം തരൂ; ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം’ ആരുടെ വാക്കുകൾ?
സുഭാഷ് ചന്ദ്രബോസ്
രവീന്ദ്രനാഥ ടാഗോർ രചിച്ച ഇന്ത്യയുടെ ദേശീയ ഗാനമായ’ ജനഗണമന’ ഏത് പത്രത്തിലാണ് ആദ്യമായി പ്രസിദ്ധീകരിച്ചത്?
തത്വബോധിനി
English Summary:
Collection of important questions and answers to help students prepare for Independence Day quiz competitions in 2026. India will celebrate its 80th Independence Day on August 15, 2026, marking the anniversary of independence gained on August 15, 1947.