5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto
സ്വാതന്ത്ര്യദിനം

സ്വാതന്ത്ര്യദിനം

ബ്രിട്ടീഷ് ഭരണം അവസാനിപ്പിച്ച് 1947ൽ ഇന്ത്യ ഒരു സ്വതന്ത്ര രാഷ്ട്രമായതിൻ്റെ ഓർമ്മയ്ക്കായാണ് നാം എല്ലാ വർഷവും ഓഗസ്റ്റ് 15ന് രാജ്യം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്നത്. ദേശീയ അവധിയായി പ്രഖ്യാപിച്ചിരിക്കുന്ന ഈ ദിവസം രാജ്യത്തൊട്ടാകെ ദേശീയ പതാക ഉയർത്തും. ഡൽഹിയിലെ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തി പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യും. രാജ്യത്തെ നയിച്ച 15 പ്രധാനമന്ത്രിമാരിൽ 13 പേർക്കാണ് ത്രിവർണ പതാക ചെങ്കോട്ടയിൽ ഉയർത്താൻ സാധിച്ചിട്ടുള്ളത്. 17 തവണ തുടർച്ചയായി ത്രിവർണ പതാക ചെങ്കോട്ടയിൽ ഉയർത്തിയ റെക്കോർഡ് രാജ്യത്തിൻ്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിനാണ്. പത്ത് തവണ തുടർച്ചയായി ദേശീയ പതാക ഉയർത്തി പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് നിലവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങുമാണ്. ഇത്തവണ നരേന്ദ്ര മോദി മൻമോഹൻ സിങ്ങിനെ മറികടന്ന് ചെങ്കോട്ടയിൽ 11-ാം തവണ പതാക ഉയർത്തും. ഏറ്റവും കൂടുതൽ തവണ ത്രിവർണ പതാക ചെങ്കോട്ടയിൽ ഉയർത്തിയവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത് ഇന്ദിര ഗാന്ധിയാണ്.

Read More

Independence Day 2024 : ഇത് രാജ്യത്തിൻ്റെ സുവർണകാലഘട്ടം; ലക്ഷ്യം 2047 ഓടെ വികസിത ഭാരതമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി

Prime Minister Narendra Modi Independence Day 2024 Speech : രാജ്യത്തിന് വേണ്ടത് മതേതര സിവിൽ കോഡെന്നും മതാധിഷ്ഠിത സിവിൽ കോഡല്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞു.

Independence Day 2024: ആ മലയാളിയോട് സുഭാഷ് ചന്ദ്രബോസ് ചോദിച്ചു, സൈന്യത്തിൽ ചേരുന്നോ? ചരിത്രം അറിയാം

Independence Day 2024 Unsung Heroes: കേണൽ പദവിയിലായിരുന്നു സേനയിൽ പ്രവർത്തിച്ചിരുന്നതെങ്കിലും പേര് ക്യാപ്റ്റൻ ലക്ഷ്മി എന്ന് തന്നെയായിരുന്നു അറിയപ്പെട്ടിരുന്നത്. 1947 മാർച്ച് 4-ന് ലക്ഷ്മി അടക്കമുള്ള സേനാംഗങ്ങളെ ബ്രിട്ടീഷ് സേന പിടികൂടുകയും ഇന്ത്യയിലേക്ക് എത്തിക്കുകയും ചെയ്തു

Independence Day 2024: രാജ്യത്ത് നടപ്പാക്കിയ പുതിയ ക്രിമിനല്‍ നിയമങ്ങള്‍ സ്വാതന്ത്ര്യസമര സേനാനികളോടുള്ള ആദരവ്: രാഷ്ട്രപതി

Droupadi Murmu's Independence Day Message: ഏറ്റവും വലിയ ജനാധിപത്യ ശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു. മൂന്നാമത്തെ വലിയ സമ്പദ് ശക്തിയായി ഇന്ത്യ മാറി. കഴിഞ്ഞ വര്‍ഷങ്ങളില്‍ രാജ്യത്ത് അടിസ്ഥാന സൗകര്യങ്ങളില്‍ വലിയ തോതിലുള്ള വളര്‍ച്ചയുണ്ടായി.

Independence Day 2024 : മൻമോഹൻ സിങ്ങിനെ മറികടന്ന് നരേന്ദ്ര മോദി; ചെങ്കോട്ടയിൽ ഏറ്റവും കൂടുതൽ തവൻ ത്രിവർണ പതാക ഉയർത്തിയ പ്രധാനമന്ത്രിമാർ

Prime Ministers Who Has Hoisted National Flag Most Times In Independence Day : രാജ്യം നാളെ 78-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുകയാണ്. നാളെ ചെങ്കോട്ടയിൽ വെച്ച് നടക്കുന്ന പ്രത്യേക ചടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ത്രിവർ പതാക ഉയർത്തും. ഇത് 11-ാം തവണയാണ് നരേന്ദ്ര മോദി ത്രിവർ പതാക ചെങ്കോട്ടയിൽ ഉയർത്തുന്നത്. ചെങ്കോട്ടയിൽ ദേശീയ പതാക ഏറ്റവും കൂടുതൽ തവണ ഉയർത്തിയ പ്രധാനമന്ത്രിമാർ അരെല്ലാമാണെന്ന് പരിചയപ്പെടാം

Independence Day 2024: സ്വാതന്ത്ര്യ ദിനാഘോഷത്തിന് എന്തുകൊണ്ട് ചെങ്കോട്ട വേദിയാകുന്നു?

History of Red Fort: ഇന്ത്യന്‍ ജനത നടത്തിയ സ്വാതന്ത്ര്യ സമരത്തിന്റെയും കൊളോണിയല്‍ ഭരണത്തിനെതിരെയുള്ള വിജയത്തിന്റെയും പ്രതീകമാണ് ചെങ്കോട്ട. ചെങ്കോട്ടയിലിരുന്ന് ഇന്ത്യന്‍ ജനതയെ നിയന്ത്രിച്ച ബ്രിട്ടീഷുകാര്‍ക്കുള്ള മുന്നറിയിപ്പാണ് ഓരോ സ്വാതന്ത്ര്യദിനാഘോഷവും.

Independence Day 2024: ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 77 വർഷം, നാളെ 78-ാം സ്വാതന്ത്ര്യദിനം; കൺഫ്യൂഷനായോ?

Independence Day 2024 Celebration: ബ്രിട്ടീഷുകാരുടെ 200 വർഷങ്ങൾ നീണ്ട ഭരണത്തിൽ നിന്ന് മോചനം നേടിയതിന്റെ സ്മരണ പുതുക്കിയാണ് ഇന്ത്യ ഓഗസ്റ്റ് 15-ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നത്. നമ്മുടെ വീര നായകന്മാരുടെ ത്യാഗത്തെ ഓർമ്മപ്പെടുത്തുന്ന ദിനമാണ് സ്വാതന്ത്ര്യദിനം.

Independence Day 2024: എല്ലാ വർഷവും ഒരേ പോലെയുള്ള വീഡിയോയും ഫോട്ടോയും വേണ്ട… ഈ വർഷം ഇവ ഷെയർ ചെയ്‌തോളൂ

Independence Day 2024 Images: 78-ാമത് സ്വാതന്ത്ര്യദിനാഘോഷത്തിന് രാജ്യം ഒരുങ്ങുകയാണ്. 1947 ഓഗസ്റ്റ് 15നാണ് ഇന്ത്യ സ്വതന്ത്രമായത്. ദേശീയ തലത്തിൽ ചെങ്കോട്ടയിൽ ത്രിവർണ പതാക ഉയർത്തുന്നതോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷം രാജ്യത്ത് ആരംഭിക്കുന്നത്. ഇന്ത്യയുടെ പ്രധാനമന്ത്രിയാണ് സ്വാതന്ത്ര്യ ദിനത്തിൽ ചെങ്കോട്ടയിൽ പതാക ഉയർത്തുന്നത്.

Har Ghar Tiranga Certificate: വീട്ടിൽ ദേശീയ പതാക ഉയർത്തി ‘ഹർ ഘർ തിരംഗാ’ സർട്ടിഫിക്കേറ്റ് വാങ്ങാം; ചെയ്യേണ്ടത് ഇത്രമാത്രം

Independence Day 2024 Har Ghar Tiranga Certificate : ആസാദി കാ അമൃത് മഹോത്സവ് എന്ന കേന്ദ്ര സർക്കാരിൻ്റെ പ്രത്യേക പരിപാടിയുടെ ഭാഗമായിട്ടാണ് 'ഹർ ഘർ തിരംഗാ' അവതരിപ്പിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ ത്രിവർണ പതാക എല്ലാവരും അവരവരുടെ വീടുകളിൽ ഉയർത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.

Independence Day : ബഷീർ മുതൽ കമലാദേവി വരെ; ചരിത്രത്തിൽ അറിയപ്പെടാതെ പോയ സ്വാതന്ത്ര്യ സമര സേനാനികൾ

Independence Day Unsung Heroes : നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്ന ആൾക്കാരിൽ അറിയപ്പെടാതെ പോയ ചിലരുണ്ട്. പുസ്തകങ്ങളിൽ കാര്യമായി പേരില്ലാത്ത ചിലർ. അവരിൽ ചിലരെപ്പറ്റി അറിയാം.

Independence Day 2024: സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഈ റൂട്ടുകളിൽ പ്രത്യേക ട്രെയിൻ സർവീസുകൾ

Independence Day Special Train: 14 സ്ലീപ്പർകോച്ചുകളും, 3 ജനറൽ കംപാർട്ടുമെന്റുകളുമാണ് ഇതിൽ അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ചത്തെ സ്വാതന്ത്ര്യദിന അവധിക്കുശേഷം വാരാന്ത്യത്തിൽ തിരുവനന്തപുരത്തേക്കും മലബാറിലേക്കും പോകാനിരിക്കുന്ന യാത്രക്കാർക്ക് ഈ സർവീസ് ​ഗുണകരമാകുന്നതാണ്.

Airport Security Check : സെക്യൂരിറ്റി ചെക്കിങ്ങും കഴിഞ്ഞ് പോകുമ്പോൾ ദേ വീണ്ടും ബാഗ് അഴിച്ച് പരിശോധന; എന്തുകൊണ്ടാണ് എയർപ്പോർട്ടിൽ ഇപ്പോൾ ഇത്രയധികം സുരക്ഷ പരിശോധന?

Independence Day 2024 Security Tighten In Airport : കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കൊച്ചി നെടുമ്പാശ്ശേരി രാജ്യാന്തര വിമാനത്താവളത്തിൽ വെച്ച് ബോംബ് എന്ന വാക്ക് ഉപയോഗിച്ചതിന് രണ്ട് പേരെ സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തത്. വിമാനത്താവളത്തിൽ ഉയർത്തിയ സുരക്ഷ പരിശോധനയെ ചോദ്യം ചെയ്തതാണ് അറസ്റ്റിന് കാരണമായത്.

Independence Day 2024: ദേ നമുക്ക് മാത്രമല്ല, ഈ രാജ്യങ്ങള്‍ക്കും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യ ദിനമാണ്‌

Countries celebrating Independence Day on 15th August: എല്ലാവര്‍ഷവും ഓഗസ്റ്റ് 15ന് നമ്മുടെ രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നു. എന്നാല്‍ ആ ദിവസം നമുക്ക് മാത്രമല്ല സ്വാതന്ത്ര്യം ലഭിച്ചത്. ഇന്ത്യയെ കൂടാതെ മറ്റ് അഞ്ച് രാജ്യങ്ങളും ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്നുണ്ട്.

Air India Express: വിമാന ടിക്കറ്റിൻ്റെ വില 1,947 രൂപ മുതൽ…; സ്വാതന്ത്ര്യദിന ഓഫറുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

Air India Express Offer: ഓഗസ്റ്റ് ഒന്ന് മുതൽ അഞ്ച് വരെയാണ് ബുക്ക് ചെയ്യാനുള്ള അവസരം ലഭിക്കുക. സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്കായുള്ള ടിക്കറ്റുകളാണ് ബുക്ക് ചെയ്യാൻ അനുവദിക്കുന്നത്. ആഭ്യന്തര, അന്തർദേശീയ യാത്രകൾക്ക് ബുക്ക് ചെയ്യുന്നവർക്ക് 1,947 രൂപ മുതൽ ടിക്കറ്റുകൾ ലഭിക്കുമെന്നാണ് റിപ്പോർട്ട്.