IOCL Executive Recruitment 2026: ഇന്ത്യൻ ഓയിലിൽ അവസരങ്ങൾ; മികച്ച ശമ്പളത്തില്‍ എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി നേടാം

Indian Oil Corporation Hiring 2026 : ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം. സെപ്തംബര്‍ 15 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. സെപ്തംബര്‍ 24-നാണ് പരീക്ഷ.

IOCL Executive Recruitment 2026: ഇന്ത്യൻ ഓയിലിൽ അവസരങ്ങൾ; മികച്ച ശമ്പളത്തില്‍ എക്സിക്യൂട്ടീവ് തസ്തികകളിൽ ജോലി നേടാം

Indian Oil Executive Recruitment 2026

Updated On: 

20 Aug 2026 | 06:31 PM

ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎല്‍) ഉദ്യോഗാർത്ഥികളിൽ നിന്ന് എക്സിക്യൂട്ടീവ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സെപ്തംബര്‍ മൂന്നിന് വൈകുന്നേരം അഞ്ച് മണി വരെ അപേക്ഷിക്കാം. സെപ്തംബര്‍ 15 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും. സെപ്തംബര്‍ 24-നാണ് പരീക്ഷ. തീയതികളില്‍ ചിലപ്പോള്‍ മാറ്റം വരാം. പുതിയ അപ്‌ഡേറ്റുകള്‍ അറിയാന്‍ ഐഒസിഎല്ലിന്റെ വെബ്‌സൈറ്റ് പതിവായി പരിശോധിക്കണം. ഗ്രാജുവേറ്റ് എഞ്ചിനീയർ- 26, ഡിപ്ലോമ എഞ്ചിനീയർ- 26 വയസ്സ്, ഓഫീസർ (മാർക്കറ്റിംഗ്)-28, ലോ ഓഫീസർ-30, അസിസ്റ്റന്റ് ക്വാളിറ്റി കൺട്രോൾ ഓഫീസർ-30 എന്നിങ്ങനെയാണ് ഓരോ തസ്തികയിലേക്കും അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി.

തസ്തികകളെക്കുറിച്ച് അറിയേണ്ടത്:

ഗ്രാജുവേറ്റ് എഞ്ചിനീയർ: AICTE/UGC അംഗീകൃത സ്ഥാപനങ്ങൾ, കോളേജുകൾ, സർവകലാശാലകൾ അല്ലെങ്കിൽ ഡീംഡ് സർവകലാശാലകളിൽ നിന്നുള്ള ഫുൾടൈം റെഗുലർ യോഗ്യത ഉണ്ടായിരിക്കണം. കെമിക്കൽ, സിവിൽ, കമ്പ്യൂട്ടർ സയൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ എന്നീ വിഭാഗങ്ങളിലാണ് അവസരം.

ഓഫീസർ (മാർക്കറ്റിംഗ്): മാർക്കറ്റിംഗ് മാനേജ്‌മെന്റിൽ സ്പെഷ്യലൈസേഷനോടെയുള്ള മാസ്റ്റേഴ്സ് ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ (MBA)/പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ബിസിനസ് അഡ്മിനിസ്ട്രേഷൻ ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

ഓഫീസർ (ലോ): ഏതെങ്കിലും വിഷയത്തിലെ ബിരുദവും നിയമബിരുദവും, അല്ലെങ്കിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് എല്‍എല്‍ബിയുള്ളവര്‍ക്ക് അപേക്ഷിക്കാം.

അസിസ്റ്റന്റ് ക്വാളിറ്റി കൺട്രോൾ ഓഫീസർ: AICTE/UGC അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ക്വാളിറ്റി കൺട്രോൾ (കെമിസ്ട്രി) വിഷയത്തിലെ ഫുൾടൈം റെഗുലർ യോഗ്യത വേണം.

ഡിപ്ലോമ എഞ്ചിനീയർ: ഇലക്ട്രിക്കൽ, മെക്കാനിക്കൽ, സേഫ്റ്റി എന്നീ വിഭാഗങ്ങളിലാണ് അവസരം.

ചില തസ്തികകളിലേക്ക് പരിചയസമ്പത്തും ആവശ്യമാണ്. വിശദാംശങ്ങള്‍ ഐഒസിഎല്ലിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, ഗ്രൂപ്പ് ഡിസ്കഷൻ, ഗ്രൂപ്പ് ടാസ്ക്, പേഴ്സണൽ ഇന്റർവ്യൂ എന്നിവ ഉണ്ടായിരിക്കും. കേരളത്തില്‍ എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പരീക്ഷാകേന്ദ്രമുണ്ട്.

Also Read: Bank of Baroda Recruitment 2026: ബാങ്ക് ഓഫ് ബറോഡയിൽ‌ 2482 ഒഴിവുകൾ; അവസാന തീയതി, യോ​ഗ്യത

അപേക്ഷിക്കേണ്ട വിധം:

അപേക്ഷകൾ ഇന്ത്യൻ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.iocl.com വഴി ഓൺലൈനായി മാത്രമേ സമർപ്പിക്കാവൂ. ഹാർഡ് കോപ്പിയോ നേരിട്ടുള്ള അപേക്ഷകളോ സ്വീകരിക്കുന്നതല്ല. അപേക്ഷിക്കാൻ വെബ്‌സൈറ്റിലെ “APPLY ONLINE” എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം.

പുതിയ രജിസ്‌ട്രേഷനായി “Click here for New Registration” എന്ന ടാബ് തിരഞ്ഞെടുത്ത് പേര്, കോൺടാക്റ്റ് വിവരങ്ങൾ, ഇമെയിൽ ഐഡി എന്നിവ നല്‍കണം. അപ്പോൾ സിസ്റ്റം ഒരു പ്രൊവിഷണൽ രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും നൽകും, ഇവ രേഖപ്പെടുത്തി വെക്കണം. ഇമെയിൽ, എസ്എംഎസ് വഴിയും ഇവ ലഭിക്കും. ഒറ്റത്തവണയായി അപേക്ഷ പൂർത്തിയാക്കാൻ സാധിച്ചില്ലെങ്കിൽ, വിവരങ്ങൾ “SAVE AND NEXT” ഉപയോഗിച്ച് സേവ് ചെയ്യാം. സമർപ്പിച്ചു കഴിഞ്ഞാൽ വിവരങ്ങളിൽ മാറ്റം വരുത്താനാകില്ല എന്നതിനാൽ വിവരങ്ങൾ ശ്രദ്ധാപൂർവ്വം നൽകണം.

English Summary

Indian Oil Corporation Limited (IOCL) is inviting online applications for various Executive positions across multiple disciplines. The selection process includes a Computer Based Test, Group Discussion or Task, and a Personal Interview. The computer-based test will be conducted on September 24, 2026.

Loading...
Unable to load recommendations.
Follow Us
ഈഗോ പ്രശ്നമുള്ളവരെ എങ്ങനെ നേരിടാം?
ഇന്ത്യയിൽ ഒരാൾക്ക് എത്ര സിം കാർഡ് വാങ്ങാം? നിയമം ഇങ്ങനെ!
മുഖക്കുരു കുറയുന്നില്ലേ? നിങ്ങൾ മാറ്റേണ്ട 8 ശീലങ്ങൾ!
പഴയ സ്വര്‍ണം വില്‍ക്കുമ്പോള്‍ ഉയര്‍ന്ന വില കിട്ടാന്‍ എന്ത് ചെയ്യണം?
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം
ഫ്ലൈറ്റിലെ പോലെ യാത്ര, KSRTC ആലപ്പുഴ-ബംഗളൂരു പ്രീമിയം സർവീസ് ആരംഭിച്ചു
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്