AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Bank of Baroda Recruitment 2026: ബാങ്ക് ഓഫ് ബറോഡയിൽ‌ 2482 ഒഴിവുകൾ; അവസാന തീയതി, യോ​ഗ്യത

Bank of Baroda LBO Recruitment 2026: ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി ആകെ 2,482 ഒഴിവുകളിലേക്കാണ് സ്ഥിരനിയമനം നടക്കുന്നത്. കേരളത്തിൽ 40 ഒഴിവുകളാണുള്ളത്. ഓ​ഗസ്റ്റ് 18 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. താൽപര്യമുള്ളവർക്ക് സെപ്റ്റംബർ ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷിക്കുന്ന സംസ്ഥാനത്തെ തദ്ദേശീയ ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. കേരളത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം അറിഞ്ഞിരിക്കണം.

Bank of Baroda Recruitment 2026: ബാങ്ക് ഓഫ് ബറോഡയിൽ‌ 2482 ഒഴിവുകൾ; അവസാന തീയതി, യോ​ഗ്യത
Bank Of Baroda Image Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 19 Aug 2026 | 10:07 AM

ബാങ്കിംഗ് മേഖലയിൽ ജോലി ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരവുമായി ബാങ്ക് ഓഫ് ബറോഡ (BOB). 2026-ലെ ലോക്കൽ ബാങ്ക് ഓഫീസർ (LBO – Junior Management Grade Scale-I) തസ്തികയിലേക്ക് പുതിയ വിജ്ഞാപനം പുറപ്പെടുവിച്ചു. ഇന്ത്യയിലെ 20 സംസ്ഥാനങ്ങളിലായി ആകെ 2,482 ഒഴിവുകളിലേക്കാണ് സ്ഥിരനിയമനം നടക്കുന്നത്. കേരളത്തിൽ 40 ഒഴിവുകളാണുള്ളത്. ഓ​ഗസ്റ്റ് 18 മുതലാണ് അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. താൽപര്യമുള്ളവർക്ക് സെപ്റ്റംബർ ഏഴ് വരെ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്.

തിരഞ്ഞെടുക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് സ്ഥിരനിയമനത്തോടൊപ്പം 48,480 മുതൽ 85,920 രൂപ വരെ ശമ്പളവും ലഭിക്കുന്നതാണ്. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്ക് ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാവുന്നതാണ്. കൊമേഴ്‌സ്യൽ ബാങ്കിൽ കുറഞ്ഞത് 1 വർഷത്തെ പോസ്റ്റ് ക്വാളിഫിക്കേഷൻ ഓഫീസർ കേഡർ പരിചയം നിർബന്ധമാണ്. അതേസമയം, ക്ലറിക്കൽ കേഡറിലെ പരിചയം പരിഗണിക്കുന്നതല്ല. www.bankofbaroda.bank.in എന്ന ഔദ്യോ​ഗിക വെബാസൈറ്റിലൂടെ വേണം അപേക്ഷിക്കാൻ.

ALSO READ: എസ്ബിഐ പരീക്ഷ എഴുതിയവരാണോ? ഫലം ഉടനെത്തും; എങ്ങനെ പരിശോധിക്കാം?

അപേക്ഷിക്കുന്ന സംസ്ഥാനത്തെ തദ്ദേശീയ ഭാഷ വായിക്കാനും എഴുതാനും സംസാരിക്കാനും അറിഞ്ഞിരിക്കണം. കേരളത്തിലേക്ക് അപേക്ഷിക്കുന്നവർക്ക് മലയാളം അറിഞ്ഞിരിക്കണം. 21 മുതൽ 30 വയസ്സ് വരെയാണ് അപേക്ഷിക്കാനുള്ള പ്രായപരിധി. സംഭരണ വിഭാ​ഗങ്ങൾക്ക് നിയമാനുസൃതമായ ഇളവുകൾ പ്രായത്തിൽ ലഭിക്കുന്നതാണ്. എഴുത്തുപരീക്ഷ, പ്രാദേശിക ഭാഷാ പരിജ്ഞാന പരിശോധന, ഗ്രൂപ്പ് ഡിസ്‌കഷൻ (GD) / വ്യക്തിഗത അഭിമുഖം എന്നിവയിലൂടെയാണ് നിയമനം.

പരീക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ പിന്നീട് പുറത്തുവരുന്നതായിരിക്കും. ആന്ധ്രാപ്രദേശ് -80, അരുണാചൽ പ്രദേശ് -14, അസം -34, ഗോവ -10, ഗുജറാത്ത് -400, ജമ്മു & കശ്മീർ -15, കർണാടക -130, കേരളം -40, മഹാരാഷ്ട്ര -180, മണിപ്പൂർ -10, മേഘാലയ -9, മിസോറാം -11, നാഗാലാൻഡ് -9, ഒഡീഷ -96, പഞ്ചാബ് -30, സിക്കിം -9, തമിഴ്നാട് -128, തെലങ്കാന -50, ത്രിപുര -5, പശ്ചിമ ബംഗാൾ -40 എന്നിങ്ങനെയാണ് ഓരോ സംസ്ഥാനത്തെയും ഒഴിവുകൾ.

ബാങ്ക് ഓഫ് ബറോഡയിലെ ഓഫീസർ-ഗ്രേഡ് തസ്തികയിൽ നിന്ന് രാജിവച്ചവരോ, കട്ട്-ഓഫ് തീയതി പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ കരാറിലായിരിക്കെ ബാങ്കിൽ നിന്ന് പുറത്തുപോയവരോ അപേക്ഷിക്കാൻ അർഹരല്ല. നിലവിൽ ബാങ്ക് ഓഫ് ബറോഡയിൽ ഓഫീസർ കേഡറിലോ കരാർ അടിസ്ഥാനത്തിലോ ജോലി ചെയ്യുന്ന ജീവനക്കാരും യോഗ്യരല്ല.

എങ്ങനെ അപേക്ഷിക്കാം?

ബാങ്ക് ഓഫ് ബറോഡയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.bankofbaroda.bank.in സന്ദർശിക്കുക.

‘Careers’ -> ‘Current Opportunities’ സെക്ഷൻ തിരഞ്ഞെടുക്കുക.

‘Recruitment of Local Bank Officers 2026’ ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷൻ പൂർത്തിയാക്കുക.

ആവശ്യമായ വിവരങ്ങളും സർട്ടിഫിക്കറ്റുകളും അപ്‌ലോഡ് ചെയ്ത് ഫീസ് അടച്ച് സബ്മിറ്റ് ചെയ്യുക.

ഒരു ഉദ്യോഗാർത്ഥിക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കൂ.

English Summary:

Bank of Baroda (BOB) has released the BOB Local Bank Officer Recruitment 2026 notification for the appointment of 2482 Local Bank Officer (LBO) vacancies on a regular basis across 20 states of India.

Follow Us