KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌

KDRB January 2026 Examination Schedule: കെഡിആര്‍ബി ജനുവരിയിലെ പരീക്ഷാ ഷെഡ്യൂള്‍ പുറത്തിറക്കി. പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം രണ്ട് പരീക്ഷകളാണ് ജനുവരിയില്‍ നടക്കുന്നത്

KDRB Recruitment 2025: തിരുവിതാംകൂര്‍ ദേവസ്വത്തിലേക്കുള്ള റിക്രൂട്ട്‌മെന്റ്; പരീക്ഷകള്‍ ആരംഭിക്കുന്നു; കെഡിആര്‍ബിയുടെ അറിയിപ്പ്‌

KDRB

Published: 

05 Dec 2025 15:07 PM

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് (കെഡിആര്‍ബി) ജനുവരിയിലെ പരീക്ഷാ ഷെഡ്യൂള്‍ പുറത്തിറക്കി. നിലവില്‍ പുറത്തുവിട്ട ഷെഡ്യൂള്‍ പ്രകാരം രണ്ട് പരീക്ഷകളാണ് ജനുവരിയില്‍ നടക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് എന്നിവിടങ്ങളിലേക്കുള്ള ചില തസ്തികകളിലെ പരീക്ഷകളാണ് ജനുവരിയില്‍ നടക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് ലോ ഓഫീസര്‍ ഗ്രേഡ് 2, കൊച്ചിന്‍ ദേവസ്വം ബോര്‍ഡിലെ ശാന്തി എന്നീ തസ്തികകളിലേക്കാണ് പരീക്ഷ നടക്കുന്നത്. ജനുവരി നാലിനാണ് രണ്ട് തസ്തികകളിലേക്കും പരീക്ഷ നടക്കുന്നത്.

രാവിലെ 10 മുതല്‍ 11.45 വരെയാണ് പരീക്ഷ. ഡിസംബര്‍ 20 മുതല്‍ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. വിശദമായ സിലബസ് കെഡിആര്‍ബിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. പരമാവധി 100 മാര്‍ക്കിലാണ് പരീക്ഷ നടത്തുന്നത്. 1 മണിക്കൂര്‍ 15 മിനിറ്റാണ് ദൈര്‍ഘ്യം. അസിസ്റ്റന്റ് ലോ ഓഫീസര്‍ തസ്തികയിലെ ചോദ്യങ്ങള്‍ ഇംഗ്ലീഷിലും, ശാന്തിപ്പരീക്ഷ മലയാളത്തിലുമായിരിക്കും.

Also Read: Village Field Assistant Recruitment: പത്താം ക്ലാസ് പാസായെങ്കില്‍ സര്‍ക്കാര്‍ ജോലി, വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് നോട്ടിഫിക്കേഷന്‍ ഉടന്‍

നിരവധി അപേക്ഷകരുള്ള ക്ലര്‍ക്ക് ഉള്‍പ്പെടെയുള്ള തസ്തികകളില്‍ എന്നാണ് പരീക്ഷ നടക്കുന്നതെന്ന് വ്യക്തമല്ല. പരീക്ഷ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന് പ്രതീക്ഷിക്കാം.

അഡ്മിറ്റ് കാര്‍ഡ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റെ kdrb.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. വെബ്‌സൈറ്റിലെ ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍ ലോഗിന്‍ ചെയ്യണം. ഡിസംബര്‍ 20 മുതല്‍ അസിസ്റ്റന്റ് ലോ ഓഫീസര്‍ ഗ്രേഡ് 2, ശാന്തി തസ്തികകളിലെ അഡ്മിറ്റ് കാര്‍ഡ് ലഭ്യമാകും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും