Kerala Board Exams 2026: ഇനി പരീക്ഷ ചൂട്, എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ ഇന്ന് തുടക്കം

SSLC and Higher Secondary Exams Start Today: 3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളാണ് എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്. രാവിലെ 9:30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്

Kerala Board Exams 2026: ഇനി പരീക്ഷ ചൂട്, എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക്‌ ഇന്ന് തുടക്കം

പ്രതീകാത്മക ചിത്രം

Updated On: 

05 Mar 2026 | 08:44 AM

തിരുവനന്തപുരം: എസ്.എസ്.എൽ.സി, ഹയർ സെക്കൻഡറി പരീക്ഷകൾക്ക് ഇന്ന് തുടക്കം. ഇന്ന് എസ്എസ്എൽസി, പ്ലസ് വൺ പരീക്ഷകൾ നടക്കും. പ്ലസ് ടു പരീക്ഷ നാളെ മുതൽ ആണ് ആരംഭിക്കുന്നത്. 13 ലക്ഷത്തിലധികം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതാൻ ഒരുങ്ങുന്നത്.

3,031 പരീക്ഷാ കേന്ദ്രങ്ങളിലായി 4,17,497 വിദ്യാർഥികളാണ് എസ്‌എസ്‌എൽസി പരീക്ഷ എഴുതുന്നത്. രാവിലെ 9:30 മുതലാണ് പരീക്ഷ ആരംഭിക്കുന്നത്. മലയാളം തമിഴ്, കന്നട ഉൾപ്പെടെയുള്ള ഒന്നാം ഭാഷകളിൽ ആണ് ഇന്ന് പരീക്ഷ നടക്കുക. ഒന്നാം വർഷ ഹയർസെക്കൻഡറി പരീക്ഷ ഉച്ചക്ക് ശേഷമാണ് നടക്കുന്നത്. ഇംഗ്ലീഷ് പരീക്ഷയാണ് ആദ്യം.

മാർച്ച് 30 വരെയാണ് എസ്.എസ്.എൽ.സി പരീക്ഷകൾ നടക്കുന്നത്. വിഎച്ച്എസ്ഇ പരീക്ഷകൾ 28 നും അവസാനിക്കും. രണ്ടാംവർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ വെള്ളിയാഴ്‌ച ആരംഭിച്ച്‌ 28ന്‌ അവസാനിക്കും. 411025 വിദ്യാർഥികൾ ഹയർ സെക്കൻഡറി ഒന്നാംവർഷ പരീക്ഷയും 452437 വിദ്യാർഥികൾ രണ്ടാംവർഷ പരീക്ഷയും എഴുതും.

ALSO READ: എസ്എസ്എൽസി പരീക്ഷ; ടെൻഷൻ വേണ്ട റിസൾട്ട് തിളങ്ങും, ഇതാ ലാസ്റ്റ് മിനിറ്റ് മാജിക്

വൊക്കേഷണൽ ഹയർ സെക്കൻഡറിയിൽ ഒന്നും രണ്ടും വർഷങ്ങളിലായി 53,655 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. കൂടാതെ, ഒന്നാംവർഷ ഇംപ്രൂവ്‌മെൻ്റ് പരീക്ഷയ്‌ക്കായി 34122 വിദ്യാർഥികൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്‌. പരീക്ഷകളുടെ മൂല്യനിർണയം ഏപ്രിൽ ആറിന്‌ ആരംഭിക്കുന്നതാണ്. മെയ് 22ന് പരീക്ഷ ഫലം പ്രഖ്യാപിക്കും. എസ്എസ്എൽസി മൂല്യനിർണയ ക്യാമ്പുകൾ ഏപ്രിൽ ഏഴിന് ആരംഭിച്ച് 28ന് പൂർത്തിയാകും. മെയ് മൂന്നാംവാരത്തിനകം എസ്എസ്എൽസി പരീക്ഷാ ഫലപ്രഖ്യാപനം നടത്തും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ