AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

SSLC Exam 2026: എസ്എസ്എൽസി പരീക്ഷ; ടെൻഷൻ വേണ്ട റിസൾട്ട് തിളങ്ങും, ഇതാ ലാസ്റ്റ് മിനിറ്റ് മാജിക്

SSLC Exam Last Minute Tips: ഇനിയുള്ള സമയം വെറുതെ പേടിച്ചിരുന്നതുകൊണ്ട് കാര്യമില്ല, പകരം വേണ്ടത് കൃത്യമായി പ്ലാൻ ചെയ്തുള്ള സ്മാർട്ട് വർക്കാണ്. അവസാന നിമിഷം എങ്ങനെ പഠിക്കണം, എങ്ങനെ ആത്മവിശ്വാസം നിലനിർത്തണം എന്ന് വിശദമായി മനസ്സിലാക്കാം. ഈ ടിപ്സ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ​ഗുണം ചെയ്യും.

SSLC Exam 2026: എസ്എസ്എൽസി പരീക്ഷ; ടെൻഷൻ വേണ്ട റിസൾട്ട് തിളങ്ങും, ഇതാ ലാസ്റ്റ് മിനിറ്റ് മാജിക്
Sslc Last Minute Tips
Neethu Vijayan
Neethu Vijayan | Published: 02 Mar 2026 | 01:20 PM

എസ്എസ്എൽസി പരീക്ഷാ ചൂടിലേക്ക് കടക്കുകയാണ് ഓരോ പത്താം ക്ലാസ് വിദ്യാർത്ഥികളും. പരീക്ഷ പടിവാതിൽക്കൽ എത്തിനിൽക്കുമ്പോൾ പല കുട്ടികളിലും രക്ഷിതാക്കളിലും പരീക്ഷാ പേടി തുടങ്ങിക്കഴിഞ്ഞു. എന്നാൽ ഇനിയുള്ള സമയം വെറുതെ പേടിച്ചിരുന്നതുകൊണ്ട് കാര്യമില്ല, പകരം വേണ്ടത് കൃത്യമായി പ്ലാൻ ചെയ്തുള്ള സ്മാർട്ട് വർക്കാണ്. അവസാന നിമിഷം എങ്ങനെ പഠിക്കണം, എങ്ങനെ ആത്മവിശ്വാസം നിലനിർത്തണം എന്ന് വിശദമായി മനസ്സിലാക്കാം. ഈ ടിപ്സ് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ​ഗുണം ചെയ്യും.

പ്രധാന പാഠഭാ​ഗങ്ങൾ

സിലബസിലെ എല്ലാ കാര്യങ്ങളും അവസാന നിമിഷം വള്ളിപുള്ളി വിടാതെ പഠിക്കാൻ ശ്രമിക്കുന്നത് വെറുതെ ടെൻഷൻ വർദ്ധിപ്പിക്കുന്ന രീതിയാണ്. പകരം, കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപേപ്പറുകളോ പ്രധാന പാഠഭാ​ഗങ്ങളിലെ പോയിൻ്റുകളോ വിശകലനം ചെയ്ത് പഠിക്കുന്നതാണ് ഉചിതം. ഏത് വിഷയത്തിൻ്റേതായാലും 20 ശതമാനം പ്രധാന ഭാഗങ്ങൾ പഠിച്ചാൽ തന്നെ 80 ശതമാനം മാർക്ക് ഉറപ്പിക്കാവുന്നതാണ്.

ALSO READ: എസ്എസ്എൽസി; പരീക്ഷാ ഹാളിൽ എന്തൊക്കെ കൊണ്ടുപോകാം, എന്തൊക്കെ ഒഴിവാക്കണം?

പ്രീവിയസ് ഇയർ ക്വസ്റ്റ്യൻസ്

കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യപേപ്പറുകൾ അവാസന നിമിഷമെങ്കിലും വെറുതെ ഒന്ന് കണ്ണോടിക്കുന്നത് പരീക്ഷാ സമയത്ത് ​ഗുണം ചെയ്യും. ഏത് പാഠഭാ​ഗത്ത് നിന്നാണ് ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ചോദിക്കുന്നതെന്നും എങ്ങനെയാണ് ചോദിക്കുന്നതെന്നും മനസ്സിലാക്കാൻ ഈ രീതി സഹായിക്കും. ഒരു മോഡൽ പരീക്ഷപോലെ വീട്ടിലിരുന്ന ഈ ചോദ്യപേപ്പർ എഴുതുന്നത് പരീക്ഷാ ഹാളിലെ സമയക്രമീകരണത്തിനും ഉത്തരങ്ങൾ വീണ്ടും ഓർത്തെടുക്കാനും സഹായിക്കും.

ഇടവേളകൾ അനിവാര്യം

മണിക്കൂറുകളോളം തുടർച്ചയായി പുസ്തകത്തിന് മുന്നിൽ ഇരിക്കുന്നത് കൊണ്ട് പരീക്ഷയ്ക്ക് നന്നായി എഴുതാൻ പറ്റണമെന്നില്ല. ഇത് നിങ്ങളുടെ തലച്ചോറിനെ തളർത്തും. പകരം 25 മിനിറ്റ് ഏകാഗ്രതയോടെ പഠിക്കുക, ശേഷം അഞ്ചോ പത്തോ മിനിറ്റ് ഇടവേളകൾ എടുക്കുക. ഇത് പഠിച്ച കാര്യങ്ങൾ മറന്നുപോകാതിരിക്കാൻ സഹായിക്കും. അതല്ലാതെ അവസാന നിമിഷം യാതൊരു ഇടവേളയും കൂടാതെ തുടർച്ചയായി പഠിക്കുന്ന രീതി മാറ്റിവയ്ക്കുക.

ചെറിയ കുറിപ്പുകൾ

ഓരോ പാഠത്തിലെയും പ്രധാന ഫോർമുലകൾ, വർഷങ്ങൾ, നിയമങ്ങൾ എന്നിവ ചെറിയ കുറിപ്പുകളായി എഴുതി വെക്കുന്നത് നല്ലതാണ്. ഇത് നിങ്ങളെ അവസാന നിമിഷത്തെ ടെൻഷൻ ഒഴിവാക്കാൻ സഹായിക്കുന്നു. സയൻസ് വിഷയങ്ങളിലെ ചിത്രങ്ങൾ വരച്ച് അടയാളപ്പെടുത്താൻ പഠിക്കണം. ഇതിൽ നിന്ന് നല്ലൊരു മാർക്ക് സ്വന്തമാക്കാൻ കഴിയും.

Follow Us