Kerala Plus Two Result 2025 : പ്ലസ്ടു പരീക്ഷാ ഫലം തീയ്യതി തീരുമാനമായി, സൂചനകൾ
Kerala Plus Two Result Date 2025: പ്ലസ്ടു പൊതു പരീക്ഷയിൽ ചില വിഷയങ്ങൾ പാടായിരുന്നതിനാൽ ഇത്തവണ മൂല്യനിർണയത്തിൽ ചില വിട്ടു വീഴ്ചകൾ പ്രതീക്ഷിക്കാമെന്നും സൂചനയുണ്ട്. ഇത് എത്രത്തോളം എന്നതിൽ വ്യക്തതയില്ല
എസ്എസ്എൽസി പരീക്ഷാ ഫല തീയ്യതിക്ക് പിന്നാലെ പ്ലസ്ടു പരീക്ഷാ ഫലത്തിൻ്റെ തീയ്യതിയിലും ധാരണയായെന്ന് സൂചന. മെയ് -9-നാണ് എസ്എസ്എൽസി പരീക്ഷാ ഫലം എത്തുന്നത്. എന്നാൽ മെയ് 18-ന് പ്ലസ്ടു ഫലം എത്തിയേക്കുമെന്നാണ് പുറത്തു വരുന്ന സൂചനകൾ. വിദ്യാഭ്യാസ വകുപ്പിൽ നിന്നും പുറത്തു വരുന്ന വിവരങ്ങളെ ഉദ്ധരിച്ച് ചില യൂട്യൂബ് ചാനലുകളും മെയ്-18 എന്ന തീയ്യതി ഉറപ്പിക്കുന്നുണ്ട്. മുൻപ് മെയ് 10-നായിരുന്നു റിസൾട്ട് വരുമെന്ന് പ്രതീക്ഷിച്ചിരുന്നതെങ്കിൽ ഇത് മെയ് 18-നായിരിക്കും എന്ന് പ്രമുഖ വിദ്യാഭ്യാസ യൂട്യൂബ് ചാനലായ സൈലം പങ്കു വെച്ച വീഡിയോയിൽ പറയുന്നു. പ്ലസ്ടു പൊതു പരീക്ഷയിൽ ചില വിഷയങ്ങൾ പാടായിരുന്നതിനാൽ ഇത്തവണ മൂല്യനിർണയത്തിൽ ചില വിട്ടു വീഴ്ചകൾ പ്രതീക്ഷിക്കാമെന്നും സൈലം പങ്കു വെച്ച വീഡിയോയിൽ പറയുന്നുണ്ട്.
അതേസമയം പ്ലസ് വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷാ ഫലം ഇതുവരെയും എത്തിയിട്ടില്ല.അതു കൊണ്ട് തന്നെ രണ്ട് ഫലങ്ങളും ഒരുമിച്ച് വന്നേക്കുമെന്നാണ് സൂചന. എന്നാൽ ചില വൃത്തങ്ങളിൽ മെയ് 20-നാകം ഫലം എത്തുന്നതെന്നും പറയുന്നുണ്ട്. ഏതായാലും വിദ്യാഭ്യാസ വകുപ്പിൻ്റെയെ, വിദ്യാഭ്യാസ മന്ത്രിയുടെയോ സോഷ്യൽ മീഡിയ പേജുകളിൽ പ്ലസ്ടു ഫലങ്ങളെ പറ്റി സ്ഥിരീകരണം ലഭിച്ചിട്ടില്ല. മാർച്ച് -3 മുതൽ മാർച്ച് 26 വരെ ആയാണ് പ്ലസ്ടു പരീക്ഷ നടന്നത്. ഫലങ്ങൾ മെയിൽ വന്നാൽ ജൂലൈ മുതൽ പുനർ; മൂല്യ നിർണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്.
ആകെ പരീക്ഷ എഴുതിയ വിദ്യാർഥികൾ
ലഭ്യമായ കണക്കുകൾ പ്രകാരം ആകെ സംസ്ഥാനത്ത് 4,41,120 കുട്ടികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. ഇതിൽ 2,17,384 പേർ പെൺകുട്ടികളും, 2,23,736 പേർ ആൺകുട്ടികളുമാണ്