AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

JEE Main 2027 Session 1: ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ

JEE Main 2027 Session 1 Registration: ജെഇഇ മെയിന്‍ 2027 (സെഷന്‍ 1)-ലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഒക്ടോബർ 24 മുതൽ നവംബർ 22 വരെ ഓൺ‌ലൈനായി അപേക്ഷിക്കാം. 2027-28 അക്കാദമിക് വർഷത്തേക്ക് ജെഇഇ (മെയിൻ)-2027 രണ്ട് സെഷനുകളിലായി നടത്താനാണ് തീരുമാനം. സെഷന്‍ 1 ജനുവരിയില്‍ നടത്തും.

JEE Main 2027 Session 1: ജെഇഇ മെയിന്‍ പരീക്ഷയ്ക്ക് എങ്ങനെ അപേക്ഷിക്കാം? ഈ കാര്യങ്ങള്‍ ശ്രദ്ധിക്കൂ
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Published: 25 Oct 2026 | 05:45 PM

ജോയിന്റ് എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (ജെഇഇ) മെയിന്‍ 2027 (സെഷന്‍ 1)-ലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഒക്ടോബർ 24 മുതൽ നവംബർ 22 വരെ https://jeemain.nta.nic.in/ എന്ന വെബ്‌സൈറ്റ് വഴി ഓൺ‌ലൈനായി അപേക്ഷിക്കാം. 2027-28 അക്കാദമിക് വർഷത്തേക്ക് ജെഇഇ (മെയിൻ)-2027 രണ്ട് സെഷനുകളിലായി നടത്താനാണ് തീരുമാനം. സെഷന്‍ 1 ജനുവരിയിലും, സെഷന്‍ 2 ഏപ്രിലിലും നടത്തും. ജെഇഇ (മെയിൻ) പരീക്ഷയിൽ രണ്ട് പേപ്പറുകളാണ് ഉള്ളത്. എന്‍ഐടികള്‍, ഐഐഐടികള്‍, , മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക സ്ഥാപനങ്ങൾ, പങ്കാളികളായ സംസ്ഥാന സർക്കാരുകൾ അംഗീകരിച്ചിട്ടുള്ള അല്ലെങ്കിൽ സാമ്പത്തിക സഹായം നൽകുന്ന മറ്റ് സ്ഥാപനങ്ങൾ/സർവകലാശാലകൾ എന്നിവിടങ്ങളിലെ എന്നിവിടങ്ങളിലെ ബിഇ/ബിടെക് അണ്ടർഗ്രാജ്വേറ്റ് എഞ്ചിനീയറിംഗ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനാണ് പേപ്പർ 1 നടത്തുന്നത്.

കൂടാതെ ഐഐടി പ്രവേശനത്തിനായി നടത്തുന്ന ജെഇഇ (അഡ്വാൻസ്ഡ്) പരീക്ഷ എഴുതുന്നതിനുള്ള യോഗ്യതാ പരീക്ഷ കൂടിയാണിത്. ബി.ആർക്ക്, ബി. പ്ലാനിംഗ് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനാണ് ജെഇഇ (മെയിൻ) പേപ്പർ 2 നടത്തുന്നത്. നവംബര്‍ 22 വരെ ഫീസടയ്ക്കാം. അപേക്ഷിക്കാന്‍ താമസിക്കുന്നവര്‍ക്ക് 500 രൂപ പിഴയോടെ നവംബര്‍ 26 വരെ ഫോം സമര്‍പ്പിക്കാന്‍ അവസരമുണ്ട്.

Also Read: UGC NET December 2026: നെറ്റ് അപേക്ഷയിൽ ലൈവ് ഫോട്ടോ എങ്ങനെ കൃത്യമായി അപ്‌ലോഡ് ചെയ്യാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ

നവംബർ 27 മുതൽ നവംബർ 29 വരെ വെബ്‌സൈറ്റിലൂടെ അപേക്ഷാ ഫോമിലെ വിവരങ്ങളിൽ തിരുത്തലുകൾ വരുത്താന്‍ അവസരമുണ്ട്. പരീക്ഷാ നഗരം സംബന്ധിച്ച അറിയിപ്പ് ഡിസംബര്‍ 30-ന് ലഭ്യമാകും. ജനുവരി 13 മുതല്‍ അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാം. ജനുവരി 20, 21, 22, 23, 24, 28 തീയതികളിലാണ് പരീക്ഷ.

മലയാളം ഉള്‍പ്പെടെ 13 ഭാഷകള്‍

മലയാളം, ഇംഗ്ലീഷ്, ഹിന്ദി, ആസാമീസ്, ബംഗാളി, ഗുജറാത്തി, കന്നഡ, മറാഠി, ഒഡിയ, പഞ്ചാബി, തമിഴ്, തെലുങ്ക്, ഉറുദു എന്നീ 13 ഭാഷകളിൽ പരീക്ഷ നടത്തും. അപേക്ഷകർക്ക് സെഷൻ 1 (2027 ജനുവരി) പരീക്ഷയ്ക്ക് മാത്രം ഇപ്പോൾ അപേക്ഷിക്കുകയും അതനുസരിച്ച് പരീക്ഷാ ഫീസ് അടയ്ക്കുകയും ചെയ്യാം. സെഷൻ 2 (ഏപ്രിൽ 2027) പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിനും ഫീസ് അടയ്ക്കുന്നതിനുമായി പിന്നീട് അവസരം നല്‍കും. ഇതുസംബന്ധിച്ച അറിയിപ്പ് പിന്നീട് പ്രസിദ്ധീകരിക്കും. സെഷൻ 1-ലേക്ക് അപേക്ഷിച്ചിട്ടുള്ളവർക്ക് അതേ അപേക്ഷാ നമ്പർ ഉപയോഗിച്ച് ഇതിനായി അപേക്ഷിക്കാവുന്നതാണ്.

സെഷൻ 2-ലേക്ക് (ഏപ്രിൽ 2027) മാത്രം അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക്‌ ആ സെഷനായുള്ള അപേക്ഷാ ഫോം ലഭ്യമാകുമ്പോൾ രജിസ്റ്റർ ചെയ്യാനും പരീക്ഷാ ഫീസ് അടയ്ക്കാനും സാധിക്കും. സെഷന്‍ രണ്ടിന്റെ ഓണ്‍ലൈന്‍ അപേക്ഷാ ഫോം സംബന്ധിച്ച് താത്കാലിക ഷെഡ്യൂള്‍ എന്‍ടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും.

English Summary

The National Testing Agency (NTA) has released the notification for JEE (Main) 2027 Session 1. Candidates can apply online through the official website from October 24 to November 22, 2026. The Session 1 exams will take place between January 20 and January 28, 2027. Admit cards will be available for download starting January 13, 2027.

Follow Us