AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala School Holiday: കനത്ത മഴ; നാളെയും വീട്ടിലിരിക്കാം; അവധി പ്രഖ്യാപിച്ച് കളക്ടര്‍

Kerala tomorrow (October 26) school holiday updates: പാലക്കാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ അവധി. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയവയ്ക്കും അവധിയായിരിക്കും. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധി.

Kerala School Holiday: കനത്ത മഴ; നാളെയും വീട്ടിലിരിക്കാം; അവധി പ്രഖ്യാപിച്ച് കളക്ടര്‍
പ്രതീകാത്മക ചിത്രം Image Credit source: PTI
Jayadevan AM
Jayadevan AM | Updated On: 25 Oct 2026 | 08:18 PM

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പാലക്കാട് ജില്ലയില്‍ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ നാളെ (ഒക്ടോബര്‍ 26) അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, കോച്ചിങ് ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയവയ്ക്കും തിങ്കളാഴ്ച അവധിയായിരിക്കും. നേരത്തെ തീരുമാനിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. മുന്‍കൂട്ടി നിശ്ചയിച്ച മേളകള്‍ എല്ലാവിധ സുരക്ഷയും ഉറപ്പാക്കി നടത്തണമെന്ന് കളക്ടര്‍ കെ. സുധീര്‍ നിര്‍ദ്ദേശിച്ചു. വയനാട് ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് നാളെ അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് മുതല്‍ ഒക്ടോബര്‍ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും, മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇടമിന്നലിന് സാധ്യതയുള്ളതിനാല്‍ ജനം ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ലക്ഷണമുള്ളപ്പോള്‍ സുരക്ഷിതമായ കെട്ടിടത്തനുള്ളിലേക്ക് മാറണം. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളപ്പോള്‍ ജനലും വാതിലും അടയ്ക്കാന്‍ മറക്കരുത്.

അതുപോലെ, വാതിലിനും ജനലിനും അടുത്ത് ഒരു കാരണവശാലും നില്‍ക്കരുത്. കെട്ടിടത്തിനകത്ത് തന്നെ ഇരിക്കാന്‍ ശ്രമിക്കുക. ഒപ്പം തറയിലോ ഭിത്തിയിലോ സ്പര്‍ശിക്കാതിരിക്കാനും പരമാവധി ശ്രമിക്കണം. ഇടിമിന്നലുള്ളപ്പോള്‍ ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കാനും, ടെലഫോണ്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കണം.

Also Read: Kerala Rain Alert: റെഡ് അലര്‍ട്ടില്‍ മാറ്റമില്ല; ‘ചുവന്ന് തുടുത്ത്’ മൂന്നു ജില്ലകള്‍! ജാഗ്രതയോടെ കേരളം

റെഡ്, ഓറഞ്ച് അലര്‍ട്ടുകള്‍

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും വിവിധ ജില്ലകളില്‍ റെഡ്, ഓലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. യെല്ലോ അലര്‍ട്ടുള്ള ഏക ജില്ല കാസര്‍കോടാണ്.

നാളെ പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ നാളെ ഗ്രീന്‍ അലര്‍ട്ടായിരിക്കും. ചൊവ്വാഴ്ച ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടുമായിരിക്കും.

English Summary

Due to heavy rainfall, the Palakkad District Collector has declared a holiday for all educational institutions tomorrow (October 26). This holiday also covers Anganwadis, madrasas, tuition centers, coaching classes, and special classes. However, all previously scheduled examinations will take place without any change. In Wayanad district, schools functioning as relief camps will also remain closed tomorrow.

Follow Us