AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala Holiday: മക്കളെ വീട്ടിലിരിക്കാം! ഇന്നും സ്‌കൂളില്‍ പോകേണ്ട; അവധി പ്രഖ്യാപിച്ചു

Kerala school holiday today, October 26: കേരളത്തില്‍ ഇന്നും വിവിധ പ്രദേശങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. പാലക്കാട് ജില്ലയിലും, വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലുമാണ് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി.

Kerala Holiday: മക്കളെ വീട്ടിലിരിക്കാം! ഇന്നും സ്‌കൂളില്‍ പോകേണ്ട; അവധി പ്രഖ്യാപിച്ചു
പ്രതീകാത്മക ചിത്രം Image Credit source: Getty Images
Jayadevan AM
Jayadevan AM | Published: 26 Oct 2026 | 05:47 AM

കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഇന്നും (ഒക്ടോബര്‍ 26) വിവിധയിടങ്ങളില്‍ അവധി പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിലും, വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകളിലുമാണ് അതത് കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചത്. ശക്തമായ മഴ തുടരുന്നതിനാല്‍ പാലക്കാട് ജില്ലയിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍ വ്യക്തമാക്കി. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. നേരത്തെ തീരുമാനിച്ച മേളകള്‍ എല്ലാവിധ സുരക്ഷയും ഉറപ്പാക്കി സംഘടിപ്പിക്കണമെന്നും കളക്ടര്‍ കെ. സുധീര്‍ നിര്‍ദ്ദേശിച്ചു.

ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍, മദ്രസകള്‍, കോച്ചിങ്, ക്ലാസുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം ജില്ലയില്‍ ഇന്ന് അവധി ബാധകമായിരിക്കും. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ജാഗ്രതാ നിര്‍ദ്ദേശത്തിന്റെ പശ്ചാത്തലത്തില്‍ വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിക്കുന്നതായി കളക്ടര്‍ വ്യക്തമാക്കി.

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

കണ്ണൂരും, കാസര്‍കോടും ഒഴികെയുള്ള ജില്ലകളിലെല്ലാം ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

Also Read: ഒക്ടോബർ 26 തിങ്കളാഴ്ച അവധിയാണോ? സ്കൂളുകളും ബാങ്കുകളും സർക്കാർ ഓഫീസുകളും തുറക്കുമോ?

എന്നാല്‍ നിലവിലെ അറിയിപ്പുകള്‍ പ്രകാരം നാളെ ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ടായിരിക്കും. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ചൊവ്വാഴ്ച ഗ്രീന്‍ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്.

നാളെ വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും, മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദ്ദേശിച്ചു. ഈ തീരങ്ങളില്‍ മണിക്കൂറില്‍ 35-55 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും, പ്രതികൂലമായ കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

English Summary

Due to heavy rains, educational institutions in various parts of Kerala remain closed today. The respective District Collectors have declared a holiday for all educational institutions in Palakkad district, as well as for schools in Wayanad district that are currently functioning as relief camps.

Follow Us