Kerala Holiday: റെഡ് അലര്‍ട്ടിന് പിന്നാലെ മുന്‍കരുതല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

Kerala rain holiday latest updates: റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. മൂന്ന് ജില്ലകളിലെ റെഡ് അലര്‍ട്ടിന് പുറമെ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു.

Kerala Holiday: റെഡ് അലര്‍ട്ടിന് പിന്നാലെ മുന്‍കരുതല്‍; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പ്രതീകാത്മക ചിത്രം

Published: 

24 Oct 2026 | 09:25 PM

സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് അവധി. നാളെ ഞായറാഴ്ചയായതിനാല്‍ സ്‌കൂളുകള്‍ക്കും, കോളേജുകള്‍ക്കും സ്വഭാവികമായും അവധിയായിരിക്കും. എന്നാല്‍ മതപഠന കേന്ദ്രങ്ങള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ ഞായറാഴ്ചകളിലും പ്രവര്‍ത്തിക്കാറുണ്ട്. ഈ സാഹചര്യത്തിലാണ് മുന്‍കരുതലിന്റെ ഭാഗമായി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളിലെ കളക്ടര്‍മാര്‍ ഒക്ടോബര്‍ 25-ന് അവധി പ്രഖ്യാപിച്ചത്.

മലപ്പുറം

റെഡ് അലര്‍ട്ടിനെ തുടര്‍ന്ന് നാളെ (ഒക്ടോബര്‍ 25) അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പാരല്‍ കോളേജുകള്‍, മറ്റ് കോച്ചിങ് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ഹോസ്റ്റലുകള്‍ക്കും അവധിയുണ്ടായിരിക്കില്ല. നേരത്തെ തീരുമാനിച്ച യൂണിവേഴ്‌സിറ്റി, പൊതുപരീക്ഷകള്‍ക്കും അവധിയില്ല.

വയനാട്‌

റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ വയനാട് ജില്ലയിലെ മതപഠന ക്ലാസുകള്‍, ട്യൂഷന്‍ സെന്ററുകള്‍, സ്‌പെഷ്യല്‍ ക്ലാസുകള്‍ എന്നിവയ്ക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. പുഴയിലോ, വെള്ളക്കെട്ടിലോ കുളിക്കാന്‍ ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്കായി ഇറങ്ങരുതെന്നും, അത്യാവശ്യമില്ലാത്ത യാത്രകള്‍ ഒഴിവാക്കണമെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.

Also Read: Kerala Rain Alert: അതിതീവ്രമഴയ്ക്ക് സാധ്യത; സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദ്ദേശം; മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്‌

കോഴിക്കോട്‌

കോഴിക്കോട് ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ നാളെ സ്‌കൂളുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, പ്രൊഫഷണല്‍ കോളേജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഒക്ടോബര്‍ 25-ന് അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തുന്നതിന് അവധി ബാധകമല്ല.

ജാഗ്രതാ നിര്‍ദ്ദേശം

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മുതല്‍ ഒക്ടോബര്‍ 27 വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കാണുമ്പോള്‍ മുതല്‍ ജാഗ്രത തുടരണം. ഇത്തരം സാഹചര്യങ്ങളില്‍ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറേണ്ടതാണ്.

നാളെ സംസ്ഥാനത്ത് ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. മൂന്ന് ജില്ലകളിലെ റെഡ് അലര്‍ട്ടിന് പുറമെ, പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഒക്ടോബര്‍ 26-ന് ഇടുക്കി, പാലക്കാട് ജില്ലകളില്‍ റെഡ് അലര്‍ട്ടായിരിക്കും.

English Summary

Red alerts have been declared in Malappuram, Wayanad, and Kozhikode due to heavy rain. District collectors have announced a holiday for educational institutions operating on Sunday, including tuition centres and madrasas. Residential schools, hostels, pre-scheduled public exams, and online classes are exempted from this holiday. Authorities have urged residents to avoid non-essential travel and stay away from rivers and water bodies.

Loading...
Unable to load recommendations.
Follow Us
Related Stories
UGC NET December 2026: നെറ്റ് അപേക്ഷയിൽ ലൈവ് ഫോട്ടോ എങ്ങനെ കൃത്യമായി അപ്‌ലോഡ് ചെയ്യാം? ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ
November 2026 School Holidays: മക്കളേ വന്‍ ചതി…നിങ്ങള്‍ക്ക് എന്നും ക്ലാസില്‍ പോകാം; നവംബര്‍ മാസത്തിലെ സ്‌കൂള്‍ അവധികള്‍
NEET PG 2026: നീറ്റ് പിജി 2026: ഒന്നാം ഘട്ട കൗൺസിലിംഗ് സീറ്റ് അലോട്ട്മെന്റ് ഫലം പ്രസിദ്ധീകരിച്ചു, എങ്ങനെ പരിശോധിക്കാം?
KEAM 2026: എംബിബിഎസ്, ബിഡിഎസ് കോഴ്‌സുകളിലെ സ്‌ട്രേ വേക്കന്‍സി അലോട്ട്‌മെന്റ്; പ്രവേശനം 26 വരെ
Kochi Metro Job: കൊച്ചി മെട്രോയിൽ തൊഴിലവസരം!; ഐടിഐ, ഡിപ്ലോമ, ബിരുദധാരികൾക്ക് ഇപ്പോൾ അപേക്ഷിക്കാം
Kerala Exam Postpones: പരീക്ഷകൾ മാറ്റിവെച്ചു: എംജി, കാലിക്കറ്റ് സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി, പുതുക്കിയ തീയതി
അബദ്ധത്തിൽ എരിവ് കൂടിയോ? കറിയുടെ രുചി തിരിച്ചുകൊണ്ടുവരാം
ഈന്തപ്പഴം കഴിക്കാൻ ഏറ്റവും നല്ല സമയം ഏത്?
ബീഫ് എത്ര ദിവസം വരെ ഫ്രിഡ്‌ജിൽ സൂക്ഷിക്കാം?
വെറുവയറ്റിൽ ഏലയ്ക്ക വെള്ളം കുടിച്ചാൽ... ഇതൊന്ന് അറിയൂ
മുഖ്യമന്ത്രിയുടെ വാച്ച് കൊണ്ട് മുതുകാടിൻ്റെ മാജിക്
അങ്ങനെ സുരാജിനും ലഭിച്ചു ആ കല്യാണക്കുറി
വിസ്റ്റാഡോം കോച്ചിൻ്റെ ഉള്ളി കാഴ്ചകൾ
നിയുക്ത ഗവർണർ ഓംപ്രകാശ് മാഥൂറിന് സ്വീകരണം നൽകി മുഖ്യമന്ത്രി