Kerala Holiday: സ്‌റ്റോപ്പ് പ്ലീസ്! ഇന്നും വിവിധയിടങ്ങളില്‍ അവധി; കുട്ടികള്‍ക്ക് വീട്ടിലിരിക്കാം
Kerala School Holiday Today August 10 Update: സംസ്ഥാനത്ത് ഇന്നും (ഓഗസ്ത് 10) വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധി. കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി.
സംസ്ഥാനത്ത് ഇന്നും (ഓഗസ്ത് 10) വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പൊതുപരീക്ഷകള്‍ക്ക് മാറ്റമില്ല. കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധിയായിരിക്കുമെന്ന് കളക്ടര്‍ അറിയിച്ചു. പത്തനംതിട്ട ജില്ലയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് ഇന്ന് അവധിയായിരിക്കും. കൂടാതെ, തിരുവല്ല താലൂക്കിലെ ഒമ്പത് സ്‌കൂളുകള്‍ക്കും പത്തനംതിട്ട ജില്ലാ കളക്ടര്‍ അധിക അവധി പ്രഖ്യാപിച്ചു.
ഗവണ്‍മെന്റ് ന്യൂ എല്‍പിഎസ് ചാത്തങ്കേരി, എംബിഎം എംഡിഎല്‍പിഎസ് നിരണം, എംഡിഎല്‍പിഎസ് മോഴഞ്ചേരി, കോട്ടയില്‍ എംഡിഎല്‍പിഎസ്, എംടിഎല്‍പിഎസ് അമിചാക്കരി, സിഎംഎസ്എല്‍പിഎസ് നെടുമ്പുറം, സെന്റ് ജോണ്‍സ് യുപിഎസ് മേപ്രാല്‍, സെന്റ് മേരീസ് എല്‍പിജിഎസ് നിരണം സെന്‍ട്രല്‍, ജിഎച്ച്എസ് നെടുമ്പ്രം എന്നീ സ്‌കൂളുകള്‍ക്കാണ് അവധി. സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്താമെന്നും കളക്ടര്‍ വ്യക്തമാക്കി.
Also Read: Kerala Weather Update: മഴ ഇന്ന് എവിടെയെല്ലാം? അലർട്ടുകൾ തുടരുന്നു; കാലാവസ്ഥ പ്രവചനം
എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ട്
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒരു ജില്ലയിലും അതിശക്തമായ മഴയ്ക്ക് സാധ്യതയില്ല. എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ്. നേരിയതോ, മിതമായ തോതിലോ മഴ പ്രതീക്ഷിക്കാം. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി.
എന്നാല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലെ തീരപ്രദേശങ്ങളില്‍ നാളെ (ഓഗസ്ത് 11) രാത്രി 11.30 വരെ 1.0 മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
മുന്നറിയിപ്പുള്ള സ്ഥലങ്ങള്‍:
-
- തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ
- കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ)
- ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ)
- തൃശൂർ (ആറ്റുപുറം മുതൽ കൊടുങ്ങല്ലൂർ വരെ)
കന്യാകുമാരി തീരത്ത് നാളെ രാത്രി 11.30 വരെ 1.4 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം വ്യക്തമാക്കി. മുന്നറിയിപ്പുള്ള തീരപ്രദേശങ്ങളില്‍ താമസിക്കുന്നവരും, മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണം.
കടലാക്രമണത്തിന് സാധ്യതയുള്ള അപകടമേഖലകളിലുള്ളവര്‍ അധികൃതര്‍ നിര്‍ദ്ദേശിക്കുന്നത് പ്രകാരം മാറിത്താമസിക്കണം. ചെറിയ വള്ളങ്ങള്‍, ബോട്ടുകള്‍ എന്നിവ ഈ സമയത്ത് കടലിലേക്ക് ഇറക്കരുത്. മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള എല്ലാ പ്രവര്‍ത്തനങ്ങളും ഒഴിവാക്കണം.
കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും പ്രതികൂല കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.
English Summary
Schools in parts of Kerala will remain closed today, August 10. In Alappuzha district, all educational institutions in Kuttanad taluk and schools hosting relief camps have been given a holiday. In Kottayam and Pathanamthitta districts, holidays have been declared for all schools operating as relief camps, along with nine additional schools in Thiruvalla taluk.