Attukal Pongala 2026: ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധി

Attukal Pongala 2026 Local Holiday: ആറ്റുകാല്‍ പൊങ്കാലയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്ന് അവധിയായിരിക്കും.

Attukal Pongala 2026: ആറ്റുകാല്‍ പൊങ്കാല; തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധി

Attukal Pongala 2026 Holiday

Published: 

03 Mar 2026 | 06:50 AM

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയെ തുടര്‍ന്ന് തിരുവനന്തപുരത്ത് ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളും ഇന്ന് അവധിയായിരിക്കും. അതേസമയം, പൊങ്കാലയെ തുടര്‍ന്ന് ഇന്ന് രാത്രി എട്ട് വരെ നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നഗരപരിധിയില്‍ കണ്ടെയ്‌നര്‍ വാഹനങ്ങള്‍, ചരക്കുവാഹനങ്ങള്‍ എന്നിവ പ്രവേശിക്കരുത്. റോഡുകളിലും സമീപത്തും നിര്‍ത്തിയിടാനും അനുവദിക്കില്ല.

ക്ഷേത്രപരിസരം, തിരക്ക് അനുഭവപ്പെടുന്ന നഗരത്തിലെ പ്രധാന റോഡിന്റെ ഇരുവശങ്ങള്‍ എന്നിവിടങ്ങളില്‍ വാഹനങ്ങള്‍ക്ക് പാര്‍ക്കിങിന് അനുമതിയില്ല. ക്ഷേത്രത്തിന് സമീപത്തെ പ്രധാന റോഡുകള്‍, എംസി, എംജി റോഡുകള്‍ എന്നിവിടങ്ങളില്‍ പൊങ്കാലയിടാന്‍ വരുന്ന സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്.

അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങള്‍ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കം ചെയ്യും. പൊങ്കാല അടുപ്പുകള്‍ക്ക് സമീപം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് അപകടകരമാണ്. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അവശ്യ സര്‍വീസുകള്‍ക്ക് കടന്നുപോകുന്നതിനുള്ള സൗകര്യം ഒരുക്കി മാത്രമാകണം പൊങ്കാല അടുപ്പുകള്‍ വയ്‌ക്കേണ്ടത്. നഗരറോഡുകളിലെ നടപ്പാതകളില്‍ അടുപ്പ് കൂട്ടരുത്.

Also Read: Attukal pongala 2026: ആറ്റുകാൽ പൊങ്കാല വ്രതം: ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഷ്ഠാനരീതിയും

ചടങ്ങുകള്‍

പൊങ്കാലയുടെ ചടങ്ങുകള്‍ രാവിലെ 9.15-ന് ആരംഭിക്കും. 9.45-നാണ് അടുപ്പുവെട്ട്. ശ്രീകോവിലില്‍ നിന്ന് ദീപം പകര്‍ന്ന് തിടപ്പള്ളിയിലെ പൊങ്കാല അടുപ്പില്‍ കത്തിച്ചതിന് ശേഷം മേല്‍ശാന്തി അത് സഹമേല്‍ശാന്തിമാര്‍ക്ക് കൈമാറും. സഹമേല്‍ശാന്തിമാര്‍ വലിയ തിടപ്പള്ളിയിലും, പണ്ടാര അടുപ്പിലും തീ പകരും. തുടര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് കതിനാവെടി മുഴങ്ങും. ഉച്ചയ്ക്ക് 2.15-നാണ് നിവേദ്യം.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ