AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Attukal pongala 2026: ആറ്റുകാൽ പൊങ്കാല വ്രതം: ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഷ്ഠാനരീതിയും

Attukal pongala 2026: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് വ്രതമനുഷ്ഠിക്കേണ്ടത് വളരെ പ്രധാനമാണ്. അത് നമ്മുടെ സൗകര്യം പ്രകാരം വ്രതം അനുഷ്ഠിക്കാവുന്നതാണ്. സാധാരണയായി ഏഴുദിവസം അല്ലെങ്കിൽ മൂന്ന് ദിവസം അല്ലെങ്കിൽ ചിലർ....

Attukal pongala 2026: ആറ്റുകാൽ പൊങ്കാല വ്രതം: ശ്രദ്ധിക്കേണ്ട കാര്യങ്ങളും അനുഷ്ഠാനരീതിയും
Attukal Pongala
Ashli C
Ashli C | Published: 02 Mar 2026 | 12:04 PM

പ്രശസ്തമായ ആറ്റുകാൽ പൊങ്കാല നാളെയാണ്. ഭക്തർ നാളെ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് വ്രതമനുഷ്ഠിക്കേണ്ടത് വളരെ പ്രധാനമാണ്. അത് നമ്മുടെ സൗകര്യം പ്രകാരം വ്രതം അനുഷ്ഠിക്കാവുന്നതാണ്. സാധാരണയായി ഏഴുദിവസം അല്ലെങ്കിൽ മൂന്ന് ദിവസം അല്ലെങ്കിൽ ചിലർ പൊങ്കാലയുടെ തലേ ദിവസവും വ്രതം എടുക്കാറുണ്ട്. വ്രതം എടുക്കുമ്പോൾ പൂർണ്ണമായും മത്സ്യവും മാംസവും എല്ലാം ഒഴിവാക്കി സസ്യാഹാരം മാത്രം കഴിക്കാൻ പാടുള്ളൂ.

മാത്രമല്ല വ്രതം എടുക്കുന്നതിന് അതിരാവിലെ എഴുന്നേറ്റ് കുളിച്ച് ശുദ്ധി ആയതിനുശേഷം വേണം വ്രതം ആരംഭിക്കാൻ. ശരീരത്തിന്റെ ശുദ്ധി പോലെ മനസ്സിന്റെ ശുദ്ധിയും കാത്തുസൂക്ഷിക്കണം. അനാവശ്യമായ ദേഷ്യം, അസൂയ, ദുഷ് ചിന്തകൾ എന്നിവ പൂർണമായി ഇല്ലാതാക്കണം. ഒപ്പം തന്നെ പ്രാർത്ഥനകളും മുടക്കാതെ വേണം.’ഓം ഹ്രീം ഓം ആറ്റുകാലമ്മേ ശരണം’, ലളിതാ സഹസ്രനാമം തുടങ്ങിയ മന്ത്രങ്ങൾ ജപിക്കുന്നത് ഉത്തമമാണ്.

ALSO READ:അമ്മയുടെ ബാലഭടന്മാർ! ആറ്റുകാൽ പൊങ്കാലയിലെ കുത്തിയോട്ടം വഴിപാടിന്റെ പ്രാധാന്യം

ആറ്റുകാൽ ക്ഷേത്രത്തിന്റെ അരികയാണ് നിങ്ങളുടെ വീട് എങ്കിൽ രാവിലെ ദേവി ദർശനം നടത്തുന്നത് നല്ലതാണ്. അല്ലെങ്കിൽ തൊട്ടടുത്തുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുകയോ വീട്ടിലെ പൂജാമുറിയിൽ പ്രാർത്ഥിക്കുകയോ ചെയ്യണം.പൊങ്കാല ഇടുന്ന ദിവസം പണ്ടാര അടുപ്പിൽ തീ ജ്വലിപ്പിക്കുന്നത് വരെ ആഹാരം കഴിക്കാതെ വ്രതം നോൽക്കുന്നതാണ് രീതി. (ശാരീരിക ബുദ്ധിമുട്ടുള്ളവർക്ക് പാനീയങ്ങൾ കുടിക്കാം). പുകയിടുന്നവർ അതേദിവസം ശുദ്ധമായ അലക്കിയ വസ്ത്രമോ പുതിയ വസ്ത്രമോ ധരിക്കുന്നതാണ് നല്ലത്.

ആറ്റുകാൽ ക്ഷേത്രത്തിലെ പണ്ടാര അടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാല തുടങ്ങുക. രാവിലെ ക്ഷേത്രത്തിനുള്ളിൽ നടക്കുന്ന ശുദ്ധീകരണ ചടങ്ങുകൾക്ക് ശേഷം തന്ത്രി പണ്ടാര അടുപ്പിലേക്ക് തീ പകരുന്നതിന് മേൽശാന്തിക്ക് നൽകുന്നു. ആറ്റുകാൽ ക്ഷേത്രത്തിന് മുൻപിൽ തയ്യാറാക്കിയിട്ടുള്ള പണ്ടാര അടുപ്പിലേക്ക് മേശാന്തി തീ പകരുന്നതോടെയാണ് ലക്ഷക്കണക്കിന് ഭക്തർ അവരുടെ അടുപ്പുകളിലേക്കും പകരുക. ശേഷം പൊങ്കാല നിവേദ്യം തയ്യാറാക്കുവാൻ ആരംഭിക്കുന്നു.

Follow Us