Kerala Holiday: നാളെയും വീട്ടിലിരിക്കാമോ? അവധി ഏതൊക്കെ ജില്ലകളില്‍?

Kerala cchool holiday updates: കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം നാളെ ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ നാളെയും അവധി ലഭിക്കുമോയെന്ന സംശയം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ കളക്ടര്‍മാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഉന്നയിക്കുന്നുണ്ട്.

Kerala Holiday: നാളെയും വീട്ടിലിരിക്കാമോ? അവധി ഏതൊക്കെ ജില്ലകളില്‍?

Rain School Holiday

Published: 

05 Aug 2026 | 03:11 PM

നത്ത മഴ മൂലം വിവിധ ജില്ലകളില്‍ സമീപദിവസങ്ങളില്‍ അവധി പ്രഖ്യാപിച്ചിരുന്നു. ഇന്ന് 10 ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച ഏറ്റവും പുതിയ മഴ മുന്നറിയിപ്പ് പ്രകാരം നാളെ (ഓഗസ്ത് 6) ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ ഓറഞ്ച് അലര്‍ട്ടുള്ളത്. ഈ സാഹചര്യത്തില്‍ നാളെയും അവധി ലഭിക്കുമോയെന്ന സംശയം വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും വിവിധ കളക്ടര്‍മാരുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ഉന്നയിക്കുന്നുണ്ട്.

നിലവില്‍ ഒരു ജില്ലയിലും വ്യാഴാഴ്ച അവധി പ്രഖ്യാപിച്ചിട്ടില്ല. അവധിയുമായി ബന്ധപ്പെട്ടുള്ള അപ്‌ഡേറ്റുകള്‍ ഇവിടെ പരിശോധിക്കാം. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ അവധി സാധ്യതകള്‍ തള്ളിക്കളയാനാകില്ല. എന്നാല്‍ ഇക്കാര്യത്തില്‍ കളക്ടര്‍മാര്‍ സ്വന്തം നിലയില്‍ തീരുമാനമെടുക്കണം.

വെള്ളക്കെട്ട്, ഉരുള്‍പൊട്ടല്‍ ഭീഷണി, പുഴകളിലെ ജലനിരപ്പ്, റോഡുകളുടെ അവസ്ഥ തുടങ്ങിയ വിവരങ്ങളടക്കം ജില്ലാ ഭരണകൂടം പരിശോധിക്കും. തഹസില്‍മാര്‍, വില്ലേജ് ഓഫീസര്‍മാര്‍ തുടങ്ങിയവരില്‍ നിന്നും ലഭിക്കുന്ന പ്രാദേശിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാണ് അവധി തീരുമാനിക്കുന്നത്. കാലാവസ്ഥ പ്രവചനത്തിനൊപ്പം, പ്രാദേശിക വിവരങ്ങള്‍ കൂടി വിലയിരുത്തിയതിനുശേഷം മാത്രമേ നാളെ അവധി പ്രഖ്യാപിക്കണമോയെന്ന് തീരുമാനിക്കൂ.

Follow Us
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു