AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌

Kerala Rain Warning Updated: കേരളത്തില്‍ അടുത്ത മൂന്ന് ദിവസങ്ങളിലും തീവ്രമഴ തുടരാന്‍ സാധ്യത. കേന്ദ്രകാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മഴ മുന്നറിയിപ്പ് പ്രകാരം, ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്.

Kerala Rain Alert: കുട മടക്കാന്‍ സമയമായില്ല; തീവ്രമഴ തുടരും! സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്‌
Kerala Rain Alert August 5Image Credit source: PTI
Jayadevan AM
Jayadevan AM | Published: 05 Aug 2026 | 02:30 PM

കേരളത്തില്‍ അടുത്ത മൂന്ന് ദിവസങ്ങളിലും തീവ്രമഴ തുടരാന്‍ സാധ്യത. കേന്ദ്രകാലാവസ്ഥ വകുപ്പ് പുറത്തിറക്കിയ മഴ മുന്നറിയിപ്പ് പ്രകാരം, ഇന്ന് (ഓഗസ്ത് അഞ്ച്‌) അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടും പ്രഖ്യാപിച്ചു.

നാളെ (ഓഗസ്ത് 6) ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വ്യാഴാഴ്ച ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

വെള്ളിയാഴ്ച (ഓഗസ്ത് 7) വടക്കന്‍ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. മറ്റെല്ലാ ജില്ലകളിലും യെല്ലോ അലര്‍ട്ടാണ്. ഓഗസ്ത് എട്ടിന് ഒരു ജില്ലയിലും ഓറഞ്ച് അലര്‍ട്ടില്ല. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അന്ന് യെല്ലോ അലര്‍ട്ടും, മറ്റ് ജില്ലകളില്‍ ഗ്രീന്‍ അലര്‍ട്ടുമാണ്. ഓഗസ്ത് ഒമ്പതിന് എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

അലര്‍ട്ടുകള്‍ ഇങ്ങനെ:

ഓറഞ്ച് അലർട്ട്

  • 05/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ, കാസര്‍കോട്
  • 06/08/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസര്‍കോട്
  • 07/08/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

മഞ്ഞ അലർട്ട്

  • 05/08/2026: ആലപ്പുഴ, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 06/08/2026: തിരുവനന്തപുരം, കൊല്ലം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്
  • 07/08/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്
  • 08/08/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസര്‍കോട്

Also Read: മഴക്കെടുതി: 25 മരണം, കൂടുതലും കോട്ടയത്ത്, 52 വീ‌ടുകൾ പൂർണമായി തകർന്നു; സർക്കാർ കണക്ക് പുറത്തുവിട്ടു

അതേസമയം, കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വിവിധ തീരപ്രദേശങ്ങളില്‍ നാളെ രാത്രി 11.30 വരെ 1.1 മുതല്‍ 1.4 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. നാളെ ഉച്ചയ്ക്ക് 2.30 വരെ കന്യാകുമാരി തീരത്തും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ജാഗ്രത നിർദേശമുള്ള സ്ഥലങ്ങള്‍

  1. തിരുവനന്തപുരം (കാപ്പിൽ മുതൽ പൊഴിയൂർ വരെ)
  2. കൊല്ലം (ആലപ്പാട്ട് മുതൽ ഇടവ വരെ)
  3. ആലപ്പുഴ (ചെല്ലാനം മുതൽ അഴീക്കൽ ജെട്ടി വരെ)

മത്സ്യബന്ധനത്തിന് പോകരുത്‌

കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ ഓഗസ്ത് എട്ട് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40-60 കി.മീ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും, മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.

English Summary

IMD has issued a five-day rainfall forecast for Kerala. An orange alert has been declared for several districts today, August 5, 2026. The affected districts are Pathanamthitta, Kottayam, Idukki, Kannur, and Kasaragod. Yellow alerts have also been announced for other regions across the state.

Follow Us