Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Kerala PSC Degree Prelims Result 2026 Published: കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) നടത്തിയ ബിരുദ പ്രാഥമിക പരീക്ഷയുടെ ഫലം പുറത്ത്. ഒട്ടുമിക്ക തസ്തികകളുടെയും ഫലം പബ്ലിക് സര്‍വീസ് കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് പരിശോധിക്കാം.

Kerala PSC Degree Prelims Result 2026
കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി നടത്തിയ ബിരുദ പ്രാഥമിക പരീക്ഷയുടെ ഫലം പുറത്ത്. ഒട്ടുമിക്ക തസ്തികകളുടെയും ഫലം കമ്മീഷന്‍ പുറത്തുവിട്ടിട്ടുണ്ട്. www.keralapsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് റിസള്‍ട്ട് പരിശോധിക്കാം. സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റിന്റ് (എസ്ബിസിഐഡി), എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, എസ്‌ഐ, അസിസ്റ്റന്റ് ജയിലര്‍, അസിസ്റ്റന്റ് ഡയറക്ടര്‍ ഓഫ് നാഷണല്‍ സേവിങ്‌സ്, വിവിധ സ്ഥാപനങ്ങളില്‍ എല്‍ഡി ക്ലര്‍ക്ക്, ജൂനിയര്‍ കാഷ്യര്‍, അസിസ്റ്റന്റ്, യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്, അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ അസിസ്റ്റന്റ് തുടങ്ങിയ തസ്തികകളിലെ പ്രാഥമിക പരീക്ഷയുടെ ഫലമാണ് പുറത്തുവന്നത്. ഇതില്‍ ചില തസ്തികകളുടെ കട്ട് ഓഫും, ഷോര്‍ട്ട് ലിസ്റ്റില്‍ ഇടം പിടിച്ച ഉദ്യോഗാര്‍ത്ഥികളുടെ എണ്ണവും പരിശോധിക്കാം.
യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ്
42.1735 ആണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പ്രിലിമിനറി പരീക്ഷയുടെ കട്ടോഫ്. 56,952 ഉദ്യോഗാര്‍ത്ഥികള്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടി.
അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ്
43.2522 ആണ് കട്ടോഫ്. 38,378 ഉദ്യോഗാര്‍ത്ഥികളാണ് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ അസിസ്റ്റന്റ് മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയത്.
അസിസ്റ്റന്റ് ജയിലര്‍/സൂപ്രണ്ട് സബ് ജയില്‍/സൂപ്പര്‍വൈസര്‍ ഓപ്പണ്‍ പ്രിസണ്‍ തുടങ്ങിയവ
33.0777 മാത്രമാണ് ഈ തസ്തികയിലെ കട്ടോഫ്. മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടിയതാകട്ടെ 21,041 ഉദ്യോഗാര്‍ത്ഥികളും.
സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ്
സ്‌പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് പ്രിലിംസിന്റെ കട്ടോഫ് 43.2522 ആണ്. 35,489 പേര്‍ ഷോര്‍ട്ട് ലിസ്റ്റിലുണ്ട്.
Also Read: PSC Exam: പിഎസ്‌സി പരീക്ഷകളില്‍ വരാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട വര്‍ഷങ്ങളും സംഭവങ്ങളും
ആംഡ് പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)
വെറും 29.9286 മാര്‍ക്കാണ് ഈ തസ്തികയിലെ കട്ടോഫ്. 22,937 പേര്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടി.
നാഷണല്‍ സേവിങ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍
37.2794 ആണ് നാഷണല്‍ സേവിങ്‌സ് അസിസ്റ്റന്റ് ഡയറക്ടര്‍ തസ്തികയുടെ കട്ടോഫ്. 33,123 ഉദ്യോഗാര്‍ത്ഥികള്‍ക്ക് പ്രധാന പരീക്ഷയെഴുതാം.
എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി)
39.9047 മാര്‍ക്കോ അതില്‍ കൂടുതലോ നേടിയവര്‍ മെയിന്‍ പരീക്ഷയ്ക്ക് യോഗ്യത നേടി. 28,156 ഉദ്യോഗാര്‍ത്ഥികള്‍ ലിസ്റ്റിലുണ്ട്.
ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/എല്‍ഡി ക്ലര്‍ക്ക്/ഡിപ്പോ അസിസ്റ്റന്റ്
കെഎസ്ആര്‍ടിസി, കെഎല്‍എസ്ഡിബി തുടങ്ങി വിവിധ സ്ഥാപനങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്/അസിസ്റ്റന്റ്/എല്‍ഡി ക്ലര്‍ക്ക്/ഡിപ്പോ അസിസ്റ്റന്റ് തസ്തികയില്‍ 40.1327 ആണ് കട്ടോഫ്. 62,919 പേര്‍ യോഗ്യത നേടി.
ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ്/എല്‍ഡി ക്ലര്‍ക്ക്
കെഎസ്എഫ്ഇ, കെഎസ്ഇബി, കെല്‍ട്രോണ്‍ തുടങ്ങി വിവിധ കമ്പനി/ബോര്‍ഡ്/കോര്‍പറേഷന്‍ എന്നിവിടങ്ങളിലെ ജൂനിയര്‍ അസിസ്റ്റന്റ്/കാഷ്യര്‍/അസിസ്റ്റന്റ്/എല്‍ഡി ക്ലര്‍ക്ക് തസ്തികയില്‍ 41.1531 ആണ് കട്ടോഫ്. 59,707 ഉദ്യോഗാര്‍ത്ഥികള്‍ വിജയിച്ചു.
സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ്
സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പൊലീസ് തസ്തികയില്‍ 35.9466 ആണ് കട്ടോഫ്. വിജയിച്ചത് 33,424 പേര്‍.
English Summary
The Kerala Public Service Commission (KPSC) has declared the Degree Level Preliminary Examination results on its official website. Candidates can check their status and cut-off marks for various posts online. Key posts include University Assistant, Sub Inspector, Excise Inspector, and Junior Assistant. Tens of thousands of candidates qualified for the upcoming main examinations across these categories.