Kerala PSC vacancy : അടുത്ത വർഷത്തെ ജോലി ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം, കർഷന നിർദ്ദേശവുമായി പിഎസ് സി

PSC Issues Strict Order to Immediately Report Job Vacancies: ഒഴിവുകൾ ഇല്ലെങ്കിൽ ആ വിവരവും അറിയിക്കണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

Kerala PSC vacancy : അടുത്ത വർഷത്തെ ജോലി ഒഴിവുകൾ ഉടൻ റിപ്പോർട്ട് ചെയ്യണം, കർഷന നിർദ്ദേശവുമായി പിഎസ് സി

Kerala PSC

Published: 

25 Nov 2025 | 03:19 PM

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ വകുപ്പുകളിൽ 2026 ജനുവരി 1 മുതൽ ഡിസംബർ 31 വരെ ഉണ്ടാകാൻ സാധ്യതയുള്ള പ്രതീക്ഷിത ഒഴിവുകൾ ഡിസംബർ 26-നകം പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് കർശന നിർദേശം നൽകി. ഒഴിവുകൾ ഇല്ലെങ്കിൽ ആ വിവരവും അറിയിക്കണം. നിർദേശങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കുലറിൽ പറയുന്നു.

 

പ്രധാന നിർദേശങ്ങൾ

 

  • ഒരു തസ്തികയ്ക്ക് നിലവിൽ റാങ്ക് ലിസ്റ്റ് ഉണ്ടെങ്കിൽ, പി.എസ്.സി. വഴി നികത്തേണ്ട എല്ലാ ഒഴിവുകളും ആ ലിസ്റ്റിൽ നിന്നുമാത്രമേ നികത്താവൂ.
  • റാങ്ക് ലിസ്റ്റ് നിലവിലുള്ള തസ്തികകളിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ദിവസക്കൂലി, കരാർ നിയമനം തുടങ്ങിയ താൽക്കാലിക നിയമന രീതികൾ പാടില്ല.
  • ഒഴിവുകൾ പി.എസ്.സി.യുടെ ഇ-വേക്കൻസി സോഫ്റ്റ്‌വെയർ വഴി മാത്രമേ റിപ്പോർട്ട് ചെയ്യാവൂ.
  • റിപ്പോർട്ട് ചെയ്യുന്ന വിവരങ്ങൾ പൂർണ്ണമായും കൃത്യമാണെന്ന് നിയമനാധികാരികൾ ഉറപ്പുവരുത്തണം.
  • ഒരിക്കൽ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകൾ റദ്ദാക്കാനോ കുറവ് വരുത്താനോ കഴിയില്ല. കൂടാതെ, ഈ ഒഴിവുകൾ ഉദ്യോഗക്കയറ്റമോ സ്ഥലംമാറ്റമോ വഴി നികത്താനും പാടില്ല.
  • ഒഴിവ് നിലവിൽ വരുന്ന തീയതി കൃത്യമായി രേഖപ്പെടുത്തണം.
  • ജോലിയിൽ പ്രവേശിക്കാത്തതു മൂലമുള്ള (NJD) ഒഴിവുകൾ, പ്രവേശന സമയം കഴിഞ്ഞ ഉടൻ തന്നെ പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്യണം. പ്രവേശന സമയം നീട്ടാനുള്ള അപേക്ഷകളില്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ ഇത് ചെയ്യാവൂ.
  • ആറു മാസമോ അതിലധികമോ ദൈർഘ്യമുള്ള അവധി ഒഴിവുകൾ , ഡെപ്യൂട്ടേഷൻ ഒഴിവുകൾ എന്നിവ പ്രതീക്ഷിത ഒഴിവുകളായി കണക്കാക്കി റിപ്പോർട്ട് ചെയ്യണം.

Also Read: Thaliru Scholarship 2025: ആദ്യ 50 സ്ഥാനക്കാര്‍ക്ക് പണവും സര്‍ട്ടിഫിക്കറ്റും; എന്താണ് തളിര് സ്‌കോളര്‍ഷിപ്പ്? എങ്ങനെ എഴുതാം?

  • തസ്തികമാറ്റം, അന്തർ ജില്ലാ/അന്തർ വകുപ്പ് സ്ഥലംമാറ്റം, ആശ്രിത നിയമനം തുടങ്ങിയവയ്ക്കായി സ്‌പെഷ്യൽ റൂൾസ് പ്രകാരം അനുവദനീയമായ ഒഴിവുകൾ പ്രതീക്ഷിത ഒഴിവുകൾ കണക്കാക്കുമ്പോൾ മാറ്റിവയ്ക്കണം.
  • 2026-ലെ ഡ്രൈവർ/ഡ്രൈവർ കം ഓഫീസ് അറ്റൻഡന്റ് തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകൾ ഇപ്പോൾ റിപ്പോർട്ട് ചെയ്യേണ്ടതില്ല. യഥാർഥ ഒഴിവുകൾ ഉണ്ടാകുമ്പോൾ മാത്രം റിപ്പോർട്ട് ചെയ്താൽ മതി.
  • പി.എസ്.സി.ക്ക് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ വിശദാംശങ്ങൾ ഡിസംബർ 30-നകം സെക്രട്ടേറിയറ്റിലെ ബന്ധപ്പെട്ട ഭരണവകുപ്പിനും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിനും റിപ്പോർട്ട് ചെയ്യണമെന്നും സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ കർശന നിർദേശങ്ങൾ പി.എസ്.സി. നിയമന നടപടികൾ കൂടുതൽ വേഗത്തിലാക്കാനും സുതാര്യമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്.

Loading...
Unable to load recommendations.
Follow Us
വിവോ X500 മുതൽ X500 പ്രോ മാക്സ് വരെയുണ്ട്; ലോഞ്ച് ഉറപ്പിച്ചു
ഹെൽമെറ്റിനും എക്സ്പയറി ഡേറ്റ് ഉണ്ട്
സദ്യ സ്പെഷ്യൽ വട കൂട്ടുകറി എളുപ്പത്തിൽ തയ്യാറാക്കാം
മിസ് യൂണിവേഴ്സ് ഇന്ത്യ 2026 കിരീടം ചൂടിയ മാവേലിക്കരക്കാരി
കണ്ണൂർ കീച്ചേരിയിൽ ബസ് മറിഞ്ഞ് പത്തിലേറെ പേർക്ക് പരിക്ക്
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി