AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala School Holiday: നാളെയും സ്കൂളിന് അ‌വധി പ്രഖ്യാപിച്ചു

Kerala School Holiday: കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നാളെ ( 2026 ഓഗസ്റ്റ് 11 ) അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലും കുട്ടനാട്ടിൽ സ്കൂളുകൾക്ക് അ‌വധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ഓഗസ്റ്റ് 11 ചൊവ്വാഴ്ച) അ‌വധി ആയിരിക്കുമെന്ന് ആലപ്പുഴ കളക്ടർ അ‌റിയിച്ചു.

Kerala School Holiday: നാളെയും സ്കൂളിന് അ‌വധി പ്രഖ്യാപിച്ചു
Kerala School Holiday Uesday, August 11Image Credit source: PTI
Prasanth Kumar
Prasanth Kumar | Updated On: 10 Aug 2026 | 08:34 PM

കോട്ടയം: സംസ്ഥാനത്ത് നാളെയും ചില സ്കൂളുകളിൽ അ‌വധിയായിരിക്കും. കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ ചേതന്‍കുമാര്‍ മീണ നാളെ ( 2026 ഓഗസ്റ്റ് 11 ) അവധി പ്രഖ്യാപിച്ചു. ആലപ്പുഴയിലും കുട്ടനാട്ടിൽ സ്കൂളുകൾക്ക് അ‌വധി പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും നാളെ (ഓഗസ്റ്റ് 11 ചൊവ്വാഴ്ച) അ‌വധി ആയിരിക്കുമെന്ന് ആലപ്പുഴ കളക്ടർ അ‌റിയിച്ചു. അ‌തേസമയം മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അ‌വധി ബാധകമല്ല.

ഇടുക്കിയിൽ കനത്ത മഴയെ തുടർന്ന് ഏർപ്പെടുത്തിയ വിനോദ സഞ്ചാര നിയന്ത്രണങ്ങൾ പിൻവലിച്ചിട്ടുണ്ട്. മൂന്നാർ, പള്ളിവാസൽ, കുഞ്ചിത്തണ്ണി, വാഗമൺ വില്ലേജുകളിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണമാണ് ഇടുക്കി കളക്ടർ പിൻവലിച്ചത്. കേരളത്തിൽ നാളെ എവിടെയും റെഡ്, ഓറഞ്ച്, യെല്ലോ അ‌ലർട്ടുകൾ നിലനിൽക്കുന്നില്ല. ചില ജില്ലകളിൽ അ‌ത്ര ശക്തമല്ലാത്ത മഴ ഉണ്ടാകും.

ALSO READ: ഗുരുവായൂരിലെ വൃശ്ചിക ഏകാദശിയിലെ ഉദയാസ്തമയ പൂജ തീയതി മാറ്റാൻ നീക്കം; ദേവസ്വം ബോർഡിനെതിരെ സുപ്രീം കോടതിയിൽ ഹർജി

കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ പുതിയ മുന്നറിയിപ്പ് പ്രകാരം ബംഗാൾ ഉൾക്കടലിൽ വീണ്ടും ന്യൂനമർദ്ദ സാധ്യത രൂപപ്പെട്ടിട്ടുണ്ട്. വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി ചക്രവാത ചുഴി രൂപപ്പെട്ടു. ഓഗസ്റ്റ് 12 ആകുമ്പോഴേക്കും ഈ ചക്രവാതച്ചുഴി നൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുള്ളതിനാലാണ് ന്യൂനമർദ സാധ്യത പ്രവചിക്കപ്പെട്ടിരിക്കുന്നത്.

കേരളത്തിൽ 2026 ആഗസ്റ്റ് 10 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പറയുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശൂർ ജില്ലകളിലെ തീരങ്ങളിൽ നാളെ രാത്രി 11.30 വരെ കടലാക്രമണത്തിന് സാധ്യതയുണ്ട് എന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) പുറപ്പെടുവിച്ച മുന്നറിയിപ്പിൽ പറയുന്നു.

മഴയെത്തുടർന്ന കഴിഞ്ഞ ആഴ്ച പല ജില്ലകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ​ഒരാഴ്ചയോളം അ‌വധിയായിരുന്നു. ഇത് ഓണപ്പരീക്ഷ തയാറെടുപ്പുകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പൊതുവിദ്യാലയങ്ങളിലെ ഒന്നാംപാദ പരീക്ഷകൾ ( ഓണപ്പരീക്ഷ ) മാറ്റിവയ്ക്കില്ല എന്നാണ് കഴിഞ്ഞ ദിവസം വരെയുള്ള റിപ്പോർട്ട്. എന്നാൽ ഹൈസ്കൂൾ തലത്തിലെ പരീക്ഷകളുടെ ടൈംടേബിൾ പരിഷ്കരിച്ചിരുന്നു.

പുതിയ അ‌റിയിപ്പ് പ്രകാരം സംസ്ഥാനത്തെ സ്കൂളുകളിൽ ഓണാഘോഷം നടക്കുന്ന 21-ാം തീയതിയും എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് പരീക്ഷ ഉണ്ടായിരിക്കും. നേരത്തെ ഓഗസ്റ്റ് 20-ന് ഉച്ചയ്ക്ക് ശേഷം നടത്താൻ നിശ്ചയിച്ചിരുന്ന മലയാളം രണ്ടാം പേപ്പർ പരീക്ഷയാണ് 21-ാം തീയതിയിലേക്ക് മാറ്റിവെച്ചത്. 13 നു തുടങ്ങി 20 ന് അ‌വസാനിപ്പിക്കുന്ന നിലയ്ക്കാണ് നേരത്തെ പരീക്ഷ ക്രമീകരിച്ചിരുന്നത്.

എന്നാൽ, 8, 9, 10 ക്ലാസുകളിലെ വിദ്യാർഥികൾക്ക് ഒരേ സമയത്ത് പരീക്ഷ വരുന്നത് പ്രായോഗിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു എന്ന വിമർശനത്തെ തുടർന്നാണ് എട്ടാം ക്ലാസ് വിദ്യാർഥികളുടെ പരീക്ഷ ഓഗസ്റ്റ് 21 ലേക്ക് കഴിഞ്ഞ ദിവസം പുനക്രമീകരിച്ചത്. പല കാരണങ്ങളാൽ ക്ലാസുകൾ മുടങ്ങിയതിനാൽ ഓഗസ്റ്റ് 10 വരെയുള്ള പാഠഭാഗങ്ങൾ ഉൾപ്പെടുത്തി ഓണപ്പരീക്ഷാ ചോദ്യപ്പേപ്പർ ക്രമീകരിക്കാനാണ് തീരുമാനം.

Follow Us