Kerala School Holiday: മഴ അതിശക്തം: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
Kerala School Holiday Today: കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് ഞായറാഴ്ചത്തെ അവധി ബാധകമാകുകയെന്ന് ജില്ലാ കളക്ടർ വി ചെൽസസിനി അറിയിച്ചു.

Kerala School Holiday
കോഴിക്കോട്: സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് നിലനിൽക്കുന്ന സാഹചര്യത്തിൽ, സ്കൂളുകൾക്ക് അവധി. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പുറപ്പെടുവിച്ചതിന് പിന്നാലെ വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട് ജില്ലയിലെ മതപഠന ക്ലാസുകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവയ്ക്കാണ് ഞായറാഴ്ചത്തെ അവധി ബാധകമാകുകയെന്ന് ജില്ലാ കളക്ടർ വി ചെൽസസിനി അറിയിച്ചു.
മലപ്പുറം ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഞായറാഴ്ച അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ വിനയ് ഗോയൽ അറിയിച്ചു. കനത്ത കാറ്റിനും മഴയ്ക്കും സാധ്യതയുള്ളതിനാൽ കോഴിക്കോട് ജില്ലയിലെ അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, പാരലൽ കോളേജുകൾ, മറ്റ് കോച്ചിങ് സെന്ററുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കുമെന്ന് കളക്ടർ എംഎസ് മാധവിക്കുട്ടി അറിയിച്ചു.
ALSO READ: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്
അതേസമയം റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഹോസ്റ്റലുകൾക്കും ഇന്നത്തെ അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച സർവകലാശാലാ, പൊതുപരീക്ഷകൾക്കും അവധി ബാധകമല്ലെന്ന് മലപ്പുറം ജില്ലാ കളക്ടർ വ്യക്തമാക്കി. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ പൊതുജനങ്ങൾ പ്രത്യേകം ജാഗ്രത പാലിക്കേണ്ടതുണ്ട്. ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെയും തീവ്രന്യൂനമർദ്ദത്തിന്റെയും പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഇന്ന് മുതലുള്ള ദിവസങ്ങളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. നാളെ ഇടുക്കി, പാലക്കാട് ജില്ലകളിലും റെഡ് അലർട്ടാണ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ് നിലനിൽക്കുന്നത്.
അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ഒരുപോലെ രൂക്ഷമാകുന്ന ന്യൂനമർദ്ദ പ്രതിഭാസങ്ങളെ തുടർന്ന് കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് രൂപപ്പെടുന്നതിനാലും തെക്കുകിഴക്കൻ അറബിക്കടലിലെ ന്യൂനമർദ്ദ പാത്തി കേരളത്തിലൂടെ കടന്നുപോകുന്നതിനാലും ഒക്ടോബർ 25, 26 തീയതികളിൽ സംസ്ഥാനത്ത് അതീവ ജാഗ്രത നിർദ്ദേശിച്ചിട്ടുണ്ട്.
പൊതുജനങ്ങൾക്കുള്ള പ്രധാന ജാഗ്രതാ നിർദ്ദേശം
- മലയോര മേഖലകളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക: ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലേക്ക് രാത്രി യാത്രകൾ പൂർണ്ണമായും ഒഴിവാക്കണം.
- നദികളിലും ജലാശയങ്ങളിലും ഇറങ്ങരുത്: പുഴകളിലും തോടുകളിലും മീൻപിടിക്കാനോ കുളിക്കാനോ സെൽഫിയെടുക്കാനോ ഇറങ്ങരുത്.
- മരങ്ങൾക്ക് താഴെ വാഹനം പാർക്ക് ചെയ്യരുത്: ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ അപകടനിലയിലുള്ള മരങ്ങളുടെയോ ബോർഡുകളുടെയോ താഴെ നിൽക്കരുത്.
English Summary:
Kerala School Holiday Today On October 25, Educational Institutions Closed in 3 Districts Due to Red Alert. Check District-Wise List And Rain Affected Areas Across Kerala.