AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala Local Holiday : അപ്പൊ എങ്ങനെ നാളെ പൊളിച്ചടക്കുക അല്ലേ? ഈ ജില്ലയ്ക്ക് അവധിയാണേ

Attukal Pongala Thiruvananthapuram Holiday : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിലാണ് അവധി പ്രഖ്യാപിച്ചിരുക്കുന്നത്. ഇന്നലെ നഗത്തിൽ 28 സ്കൂളുകൾക്ക് വിദ്യാഭ്യാസ വകുപ്പ് അവധി നൽകിയിരുന്നു.

Kerala Local Holiday : അപ്പൊ എങ്ങനെ നാളെ പൊളിച്ചടക്കുക അല്ലേ? ഈ ജില്ലയ്ക്ക് അവധിയാണേ
Representational ImageImage Credit source: Getty Images
Jenish Thomas
Jenish Thomas | Published: 02 Mar 2026 | 09:18 PM

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരം ജില്ലയിൽ നാളെ പ്രാദേശിക അവധി. കോളേജ് ഉൾപ്പെടെ എല്ലാം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി ബാധകമാണ്. അതേസമയം മുൻകൂട്ടി തീരുമാനിച്ചിട്ടുള്ള പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചുകൊണ്ടുള്ള തിരുവനന്തപുരം ജില്ല കളക്ടറുടെ അറിയിപ്പിൽ വ്യക്തമാക്കി. പൊങ്കാലയ്ക്ക് മുന്നോടി ഇന്ന് തിരുവനന്തപുരം നഗരപരിധിയിലുള്ള 28 സ്കുളുൾക്ക് വിദ്യാഭ്യാസ വകുപ്പ് അവധി നൽകിയിരുന്നു.

ആറ്റുകാൽ പൊങ്കാല

നാളെയാണ് പ്രസിദ്ധമായ ആറ്റുകാർ പൊങ്കാല. സ്ത്രീകളുടെ ശബരിമല എന്ന് വിശേഷിപ്പിക്കുന്ന ആറ്റുകാൽ ദേവിക്ഷേത്രത്തിൽ നിരവധി ഭക്തരെത്തി, ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാല അർപ്പിക്കും. ദേവിയുടെ പ്രിയ വിഭവങ്ങളായ ശർക്കര പായസം, വെള്ള പായസം, കടുംപായസം എന്നിവയിൽ ഏതെങ്കിലുമായിരിക്കും ഭക്തർ പൊങ്കാലയായി അർപ്പിക്കുന്നത്. ഇത് കൂടാതെ തെരളി, അട, മണ്ടപ്പുട്ട് തുടങ്ങിയവയും ഭക്തർ ആറ്റുകാൽ അമ്മയ്ക്ക് സമർപ്പിക്കാറുണ്ട്.

ALSO READ : Therali Appam: ആറ്റുകാൽ പൊങ്കാലയിലെ പ്രധാനി, തെരളി അപ്പം തയ്യാറാക്കേണ്ടത് ഇങ്ങനെ….

കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒത്തു ചേരുന്ന നാളാണ് പൊങ്കാല നടത്തുക. രാവിലെ 9.15ന് ശുദ്ധ പുണ്യാഹത്തോടെ പൊങ്കാലയ്ക്കുള്ള ചടങ്ങുകൾ ആരംഭിക്കും. തോറ്റംപാട്ടുകാർ കണ്ണിക ചരിത്രത്തിലെ പാണ്ഡ്യ രാജാവിൻ്റെ വധം നടത്തുന്ന ഭാഗം പാടി കഴിഞ്ഞാൽ തന്ത്രിയുടെ സാന്നിധ്യത്തിൽ മേൽശാന്തി ശ്രീകോവിൽ നിന്നും ക്ഷേത്ര തിടപ്പള്ളിയലെ അടപ്പിലേക്ക് ദീപം പകരും. തുടർന്ന് പണ്ടാര അടുപ്പിലേക്ക് തീ പകരും. അവിടെ നിന്നും തീ ഭക്തർ ഒരുക്കിട്ടുള്ള അടുപ്പുകളിലേക്ക് പകർന്ന് നൽകും.

Follow Us