AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Therali Appam: ആറ്റുകാൽ പൊങ്കാലയിലെ പ്രധാനി, തെരളി അപ്പം തയ്യാറാക്കേണ്ടത് ഇങ്ങനെ….

Traditional Therali Appam Recipe: ഓരോ വർഷവും ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ എത്തുന്നത്. ദേവിയുടെ പ്രിയ വിഭവങ്ങളായ ശർക്കര പായസം, വെള്ള പായസം, കടുംപായസം എന്നിവയിൽ ഏതെങ്കിലുമായിരിക്കും ഭക്തർ അർപ്പിക്കുന്നത്.

Therali Appam: ആറ്റുകാൽ പൊങ്കാലയിലെ പ്രധാനി, തെരളി അപ്പം തയ്യാറാക്കേണ്ടത് ഇങ്ങനെ….
Therali AppamImage Credit source: social media
Nithya Vinu
Nithya Vinu | Updated On: 02 Mar 2026 | 10:08 AM

ലോകപ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം ബാക്കി. ഓരോ വർഷവും ലക്ഷക്കണക്കിന് സ്ത്രീകളാണ് ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിക്കാൻ എത്തുന്നത്. ദേവിയുടെ പ്രിയ വിഭവങ്ങളായ ശർക്കര പായസം, വെള്ള പായസം, കടുംപായസം എന്നിവയിൽ ഏതെങ്കിലുമായിരിക്കും ഭക്തർ അർപ്പിക്കുന്നത്. ശേഷം മറ്റ് വിഭവങ്ങളായ തെരളി, അട, മണ്ടപ്പുട്ട് തുടങ്ങിയവയും സമര്‍പ്പിക്കാറുണ്ട്. ആറ്റുകാൽ പൊങ്കാലയിലെ പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് തെരളി അപ്പം. തെരളി നിവേദിച്ചാൽ കാര്യസിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. പൊങ്കാല നേർച്ചയിലെ ഈ പ്രധാനപ്പെട്ട വിഭവം തയ്യാറാക്കുന്നത് എങ്ങനെയെന്ന് അറിഞ്ഞാലോ…

 

ചേരുവകൾ

 

അരിപൊടി(വറുത്തത് ) – 2 കപ്പ്

ശർക്കര (ചിരകിയത് ) – ഒന്നര കപ്പ്

ഞാലിപൂവൻ പഴം – 3 – 4 എണ്ണം

തേങ്ങ ചിരകിയത് – അര കപ്പ്

വയണയില – ആവശ്യത്തിന്

ഏലക്ക പൊടിച്ചത് – 1 ടി സ്പൂൺ

ജീരകം പൊടി – അര ടി സ്പൂൺ

ഓലക്കാൽ – ഇല കുമ്പിൾ കുത്താൻ ആവശ്യമായത്

ALSO READ: മുടികൊഴിച്ചിലും വിട്ടുമാറാത്ത ക്ഷീണവും; സ്ത്രീകളിൽ വിറ്റാമിൻ ബി 12 കുറഞ്ഞാൽ

തയ്യാറാക്കുന്ന വിധം

 

ശർക്കര ചിരകിയത് കുറച്ച് വെള്ളം ഒഴിച്ച് ചൂടാക്കി ചെറുതായൊന്ന് അലിയിച്ചെടുക്കുക. ഇതിന് ശേഷം നന്നായി അരച്ചെടുക്കുക. മറ്റൊരു പാത്രത്തിൽ അരിപൊടി, ജീരകപൊടി, ഏലക്ക പൊടി, തേങ്ങാ ചിരവിയത്, പഴം, ശർക്കര പാനി എല്ലാം ചേർത്ത് കുഴച്ചെടുക്കുക.

വയണയിലയിൽ വെക്കാൻ പരുവത്തിലാണ് കുഴച്ചെടുക്കേണ്ടത്. വയണയില കുമ്പിള്‍ രൂപത്തിലാക്കി അതില്‍ കുഴച്ച് വച്ചിരിക്കുന്ന മാവ് നിറച്ചു ഈര്‍ക്കിലി കൊണ്ട് കുത്തി എടുക്കുക. പിന്നാലെ ഒരു ഇഡലി പാത്രത്തില്‍ ചൂട് വെള്ളം ചൂടാക്കി തട്ടിൽ തെരളി വച്ച് ആവിയില്‍ വേവിച്ചെടുക്കാം. ഏകദേശം അരമണിക്കൂർ വേവിക്കാവുന്നതാണ്.

 

 

Follow Us