AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala SSLC Exam 2026: എസ്എസ്എൽസി അവസാന പരീക്ഷ നാളെ; ബയോളജിയിൽ എ പ്ലസ് ഉറപ്പിക്കാൻ ഇതൊന്ന് കണ്ണോടിക്കൂ!

Kerala SSLC Biology Exam 2026: വെറുതെ വായിച്ചു നോക്കിയതു കൊണ്ട് മാത്രം ബയോളജി പരീക്ഷയിൽ മുഴുവൻ മാർക്കും നേടാൻ സാധിക്കില്ല. പാഠഭാ​ഗങ്ങളിലെ പ്രധാന കാര്യങ്ങൾ കൃത്യമായി പഠിക്കുക തന്നെ വേണം. അവസാന പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതി വേണം നിങ്ങൾ ഓരോരുത്തരും വെക്കേഷനിലേക്ക് കടക്കാൻ. പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുൻപ് ബയോളജിയിലെ ഈ ഭാഗങ്ങൾ ഒരിക്കൽ കൂടി ഒന്ന് കണ്ണോടിക്കാം.

Kerala SSLC Exam 2026: എസ്എസ്എൽസി അവസാന പരീക്ഷ നാളെ; ബയോളജിയിൽ എ പ്ലസ് ഉറപ്പിക്കാൻ ഇതൊന്ന് കണ്ണോടിക്കൂ!
Biology Exam SslcImage Credit source: Getty Images
Neethu Vijayan
Neethu Vijayan | Published: 29 Mar 2026 | 12:54 PM

കേരളത്തിലെ പത്താം ക്ലാസ് (SSLC 2026) വിദ്യാർത്ഥികളുടെ പരീക്ഷാപേടി നാളെ അവസാനിക്കും. എസ്എസ്എൽസി പരീക്ഷകൾ നാളെയോടെ അവസാനിക്കുമ്പോൾ അവസാന പരീക്ഷയായ ബയോളജിയാണ് ഇനി നടക്കാനുള്ളത്. വെറുതെ വായിച്ചു നോക്കിയതു കൊണ്ട് മാത്രം ബയോളജി പരീക്ഷയിൽ മുഴുവൻ മാർക്കും നേടാൻ സാധിക്കില്ല. പാഠഭാ​ഗങ്ങളിലെ പ്രധാന കാര്യങ്ങൾ കൃത്യമായി പഠിക്കുക തന്നെ വേണം. അവസാന പരീക്ഷ ആത്മവിശ്വാസത്തോടെ എഴുതി വേണം നിങ്ങൾ ഓരോരുത്തരും വെക്കേഷനിലേക്ക് കടക്കാൻ. പരീക്ഷാ ഹാളിലേക്ക് പോകുന്നതിന് മുൻപ് ബയോളജിയിലെ ഈ ഭാഗങ്ങൾ ഒരിക്കൽ കൂടി ഒന്ന് കണ്ണോടിക്കാം.

ചിത്രങ്ങൾ വരയ്ക്കാൻ പഠിക്കണം

ബയോളജിയിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ചിത്രങ്ങൾ വരച്ച് അടയാളപ്പെടുത്തുന്നത്. ചിത്രങ്ങൾക്കും ഭാഗങ്ങൾ അടയാളപ്പെടുത്തുന്നതിനും വലിയ പ്രാധാന്യമുണ്ട്. നാഡീകോശത്തിൻ്റെ ഘടന വരച്ച് അടയാളപ്പെടുത്താൻ പഠിക്കുക, അതുപോലെ കണ്ണ്, തലച്ചോറ്, ഹൃദയം എന്നിവയും വളരെ പ്രധാനപ്പെട്ടതാണ്. ഇവയുടെ പ്രധാനപ്പെട്ട ഭാ​ഗങ്ങൾ അടയാളപ്പെടുത്താനും ചോദിക്കും. അതിനാൽ അവ കൃത്യമായി ഓർത്തിരിക്കണം.

ALSO READ: പ്ലസ് വണ്ണിന് ഏത് ഗ്രൂപ്പ് എടുക്കും?; കൺഫ്യൂഷൻ വേണ്ട, ജോലി നോക്കി പഠിക്കാം

ഹോർമോണുകളും അവയുടെ ധർമ്മങ്ങളും

മനുഷ്യശരീരത്തിലെയും കലകളെയും ഹോർമോണുകളെയുക്കുറിച്ച് ഉറപ്പായും ചോദ്യങ്ങൾ ഉണ്ടാകാറുണ്ട്. കഴിഞ്ഞ വർഷങ്ങളിലെ ചോദ്യപ്പേപ്പറുകൾ പരിശോധിച്ചവർക്ക് അതിൻ്റെ പ്രാധാന്യം മനസ്സിലാകും. സസ്യഹോർമോണുകളായ ഓക്സിൻ, സൈറ്റോകൈനിൻ, ജിബ്ബറിലിൻ, എഥിലിൻ, അബ്സിസിക് ആസിഡ് എന്നിവയുടെ പ്രവർത്തനങ്ങൾ വളരെ പ്രധാനമാണ്. ഫ്ലോ ചാർട്ട് പോലെയോ മറ്റോ ഇത് അറിഞ്ഞുവച്ചാൽ നല്ലൊരു മാർക്ക് നേടാനാകും. അതുപോലെ തന്നെ തൈറോയ്ഡ്, അഡ്രിനാലിൻ, ഇൻസുലിൻ, ഗ്ലൂക്കഗോൺ എന്നിവയുടെ കുറവ് മൂലമോ അധികം മൂലമോ ഉണ്ടാകുന്ന അവസ്ഥകൾ ഏതെല്ലാമാണെന്ന് അറിഞ്ഞുവയ്ക്കുക.

രോഗങ്ങളും പ്രതിരോധവും

ബയോളജി പരീക്ഷയിൽ ആവർത്തിച്ച് ചോദിക്കുന്ന ഒന്നാണ് രോഗങ്ങളും അവയെ പ്രതിരോധിക്കുന്ന മാർ​ഗങ്ങളും. ബാക്ടീരിയ, വൈറസ്, ഫംഗസ്, പ്രോട്ടോസോവ എന്നിവ വഴി പകരുന്ന രോഗങ്ങൾ ഒരു പട്ടികയായി പഠിച്ച് വയ്ക്കുക. അതുപോലെ ശ്വേതരക്താണുക്കളുടെ പ്രവർത്തനം, വാക്സിനേഷൻ, ആന്റിബയോട്ടിക്കുകൾ എന്നിവ കൃത്യമായി ഏതിനെല്ലാമാണ് ഏതൊക്കെ എന്ന തരത്തിൽ മനസ്സിലാക്കി വയ്ക്കുക.

പരീക്ഷയിൽ ശ്രദ്ധിക്കേണ്ടത്

ചിത്രങ്ങൾ നൽകി ഭാഗങ്ങൾ തിരിച്ചറിയാൻ ചോദിക്കുന്ന ചോദ്യങ്ങൾ സാധാരണമാണ്. അതിനാൽ അക്ഷരതെറ്റ് കൂടാതെ ഭാ​ഗങ്ങൾ അടയാളപ്പെടുത്താൻ ശ്രദ്ധിക്കുക. നേരത്തെ തന്നെ അവ എഴുതി പഠിക്കുന്നത് അക്ഷരത്തെറ്റ് ഒഴിവാക്കാൻ സഹായിക്കും.

ദഹനം, രക്തപര്യയനം തുടങ്ങിയ പ്രക്രിയകൾ എഴുതുമ്പോൾ പോയിന്റുകളാക്കിയോ ഫ്ലോ ചാർട്ടുകളാക്കിയോ എഴുതുന്നത് മാർക്ക് കൂടുതൽ കിട്ടാൻ സഹായിക്കും. കാരണം ഇത് പരീക്ഷയുടെ സമയത്ത് പെട്ടെന്ന് ഓർമ്മകിട്ടും.

അവസാന പരീക്ഷയായതുകൊണ്ട് വേഗത്തിൽ എഴുതിത്തീർക്കാൻ ശ്രമിക്കരുത്. ചോദ്യങ്ങൾ കൃത്യമായി വായിച്ച് മനസ്സിലാക്കി വേണം ഉത്തരമെഴുതാൻ. അതുപോലെ പ്രയാസമുള്ള ചോദ്യങ്ങൾക്ക് അധിക സമയം കളയരുത്. അറിയാവുന്ന ചോദ്യങ്ങൾ ആദ്യം തന്നെ എഴുതിതീർക്കുക.

Follow Us