AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Plus One Admission 2026: പ്ലസ് വണ്ണിന് ഏത് ഗ്രൂപ്പ് എടുക്കും?; കൺഫ്യൂഷൻ വേണ്ട, ജോലി നോക്കി പഠിക്കാം

Kerala Plus One Admission 2026: പത്താം ക്ലാസ് വരെയുള്ള പഠനമല്ല ഇനിയുള്ളതെന്ന് ആദ്യം ഓർക്കണം. കാരണം നിങ്ങൾ ഭാവിയിൽ ആരാകണം എന്നതിനുള്ള ആദ്യത്തെ ചുവടുവെപ്പാണ് പ്ലസ് വൺ ഗ്രൂപ്പ് സെലക്ഷൻ. ബയോളജി, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാറ്റി എന്നിങ്ങനെ നാല് ഓപ്ഷനുകളാണ് നിങ്ങളുടെ മുന്നിലുള്ളത്. ഓരോ ​ഗ്രൂപ്പിൻ്റെയും പ്രാധാന്യവും അവ പഠിച്ചാലുള്ള അവസരങ്ങളെക്കുറിച്ചും മനസ്സിലാക്കാം.

Plus One Admission 2026: പ്ലസ് വണ്ണിന് ഏത് ഗ്രൂപ്പ് എടുക്കും?; കൺഫ്യൂഷൻ വേണ്ട, ജോലി നോക്കി പഠിക്കാം
Plus One AdmissionImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 28 Mar 2026 | 12:25 PM

എസ്എസ്എൽസി പരീക്ഷയിൽ ഇനി ആകെ ഒരു വിഷയം മാത്രമാണുള്ളത്. ബയോളജി പരീക്ഷ കൂടി കഴിഞ്ഞാൽ പിന്നെ റിസൾട്ടിനായിട്ടുള്ള കാത്തിരിപ്പാണ്. ഫലം വന്നാലുടൻ ഓരോ വിദ്യാർത്ഥിയുടെയും രക്ഷിതാക്കളുടെയും ഉള്ളിലുള്ള പ്രധാന ചോദ്യമാണ് പ്ലസ് വണ്ണിന് ഏത് ​ഗ്രൂപ്പെടുത്ത് പഠിക്കും എന്നത്. വെറുതെ ഒരു ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നതിന് പകരം, ഭാവിയിലെ തൊഴിൽ അവസരങ്ങൾ മുൻകൂട്ടി കണ്ട് പ്ലസ് വൺ തിരഞ്ഞെടുത്ത് പഠിക്കുന്നതാണ് ഏറ്റവും നല്ലത്.

പത്താം ക്ലാസ് വരെയുള്ള പഠനമല്ല ഇനിയുള്ളതെന്ന് ആദ്യം ഓർക്കണം. കാരണം നിങ്ങൾ ഭാവിയിൽ ആരാകണം എന്നതിനുള്ള ആദ്യത്തെ ചുവടുവെപ്പാണ് പ്ലസ് വൺ ഗ്രൂപ്പ് സെലക്ഷൻ. ബയോളജി, കമ്പ്യൂട്ടർ സയൻസ്, കൊമേഴ്സ്, ഹ്യുമാറ്റി എന്നിങ്ങനെ നാല് ഓപ്ഷനുകളാണ് നിങ്ങളുടെ മുന്നിലുള്ളത്. അതിൽ ഓരോ സ്ട്രീമിനും അതിന്റേതായ പ്രാധാന്യവും ഭാവിയിൽ ജോലി സാധ്യതകളുമുണ്ട്. അത്തരത്തിൽ ഓരോ ​ഗ്രൂപ്പിൻ്റെയും പ്രാധാന്യവും അവ പഠിച്ചാലുള്ള അവസരങ്ങളെക്കുറിച്ചും മനസ്സിലാക്കാം.

ALSO READ: എസ്എസ്എൽസിക്ക് ശേഷം തിരഞ്ഞെടുക്കാം ഈ കോഴ്സുകൾ; വിദ്യാർത്ഥികൾ അറിയാൻ

സയൻസ് ഗ്രൂപ്പ്

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ തിരഞ്ഞെടുക്കുന്ന പ്ലസ് വൺ ​ഗ്രൂപ്പാണ് സയൻസ്. മെഡിക്കൽ, എഞ്ചിനീയറിംഗ് മേഖലകൾ ലക്ഷ്യമിടുന്നവർ സയൻസ് ഗ്രൂപ്പെടുത്ത് തന്നെ പഠിക്കണം. ബയോളജി, കമ്പ്യൂട്ടർ സയൻസ് എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാണ് സയൻസ് ഗ്രൂപ്പിലുള്ളത്. ഫിസിക്സ്, കെമിസ്ട്രി, കണക്ക് എന്നിവയ്ക്കൊപ്പം ബയോളജി (PCMB) അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസ് (PCMC) ചേരുന്നതാണ് സയൻസ്. ഇതിൽ നിങ്ങൾക്ക് ഭാവിയിൽ ആരാകണം എന്നതിനെ അടിസ്ഥാനമാക്കി ​ഗ്രൂപ്പ് തിരഞ്ഞെടുക്കാം. ഡോക്ടർ, എഞ്ചിനീയർ, നഴ്സിംഗ്, ഡാറ്റാ സയന്റിസ്റ്റ്, റിസർച്ച്, ഐടി പ്രൊഫഷണൽ, ആർക്കിടെക്ചർ എന്നീ മേഖലകളിലേക്ക് തിരിയുന്നവരാണ് കൂടുതലും സയൻസ് ​ഗ്രൂപ്പ് തിരഞ്ഞെടുക്കുക.

കൊമേഴ്സ്

ബിസിനസ്സ്, ബാങ്കിംഗ്, ഫിനാൻസ്, ചാർട്ടേർഡ് അക്കൗണ്ടൻ്റ് എന്നീ മേഖലകളിൽ തിളങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ ​ഗ്രൂപ്പാണ് കൊമേഴ്സ് ഗ്രൂപ്പ്. അക്കൗണ്ടൻസി, ബിസിനസ് സ്റ്റഡീസ്, ഇക്കണോമിക്സ്, മാത്സ്/കമ്പ്യൂട്ടർ ആപ്ലിക്കേഷൻ എന്നീ കോമ്പിനേഷനാണ് കൊമേഴ്സ് ​ഗ്രൂപ്പിലുള്ളത്. പ്ലസ് വണ്ണിൽ കൊമേഴ്സ് ഗ്രൂപ്പ് തിരഞ്ഞെടുക്കുന്നവർക്ക് ചാർട്ടേഡ് അക്കൗണ്ടന്റ് (CA), ബാങ്ക് മാനേജർ, ഇൻവെസ്റ്റ്മെന്റ് ബാങ്കർ, എംബിഎ (MBA), എസിസിഎ (ACCA) എന്നീ മേഖലകളിൽ ഭാവിയുറപ്പിക്കാം.

ഹ്യുമാനിറ്റീസ്

സിവിൽ സർവീസ്, സോഷ്യൽ സയൻസ്, ജേർണലിസം, ക്രിയേറ്റീവ് മേഖലകൾ എന്നിവയിൽ തിളങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ഓപ്ഷനാണ് ഹ്യുമാനിറ്റീസ്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, സോഷ്യോളജി/സൈക്കോളജി എന്നീ വിഷയങ്ങളാണ് ഹ്യുമാനിറ്റീസിലുള്ളത്. ഐഎഎസ് (IAS), അഭിഭാഷകൻ (Law), ജേണലിസ്റ്റ്, സൈക്കോളജിസ്റ്റ്, ടീച്ചിംഗ്, ഡിസൈനിംഗ് തുടങ്ങിയ മേഖലകൾ ആ​ഗ്രഹിക്കുന്നവർക്ക് ഹ്യുമാനിറ്റീസ് തിരഞ്ഞെടുത്ത് പഠിക്കാവുന്നതാണ്.

 

 

 

 

Follow Us