AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kerala SSLC Exam 2026: എസ്എസ്എൽസി; മലയാളം 2 പഠിച്ചു തുടങ്ങാം, ശ്രദ്ധിച്ചാൽ ഫുൾ മാർക്ക്

Kerala SSLC First Language Part 2 Exam: എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും സ്കോർ ചെയ്യാൻ കഴിയുന്ന വിഷയങ്ങളിൽ ഒന്നാണ് മലയാളം രണ്ടാം പേപ്പർ. കൃത്യമായി പാഠഭാ​ഗങ്ങൾ പഠിച്ച് കുറച്ച് ശ്രദ്ധയും ഉണ്ടെങ്കിൽ മലയാളം 2-ൽ ഫുൾ മാർക്ക് നേടുക എന്നത് വളരെ എളുപ്പമാണ്. പരീക്ഷയ്ക്ക് മുൻപുള്ള ഈ അവസാന നിമിഷ റിവിഷനിൽ ശ്രദ്ധിക്കേണ്ടത്.

Kerala SSLC Exam 2026: എസ്എസ്എൽസി; മലയാളം 2 പഠിച്ചു തുടങ്ങാം, ശ്രദ്ധിച്ചാൽ ഫുൾ മാർക്ക്
Sslc Malayalam 2Image Credit source: Social Media
Neethu Vijayan
Neethu Vijayan | Published: 09 Mar 2026 | 01:15 PM

ഇന്നത്തെ ഇം​ഗ്ലീഷ് പരീക്ഷ കഴിഞ്ഞാൽ പിന്നെ 11നാണ് എസ്എസ്എൽസി കുട്ടികൾക്ക് അടുത്ത പരീക്ഷ വരുന്നത്. മലയാളം രണ്ടാം പേപ്പർ (അടിസ്ഥാന പാഠാവലി) പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിന് വിദ്യാർത്ഥികൾക്ക് വെറും രണ്ട് ദിവസം മാത്രമാണ് മുന്നിലുള്ളത്. എസ്എസ്എൽസി പരീക്ഷയിൽ ഏറ്റവും സ്കോർ ചെയ്യാൻ കഴിയുന്ന വിഷയങ്ങളിൽ ഒന്നാണ് മലയാളം രണ്ടാം പേപ്പർ. കൃത്യമായി പാഠഭാ​ഗങ്ങൾ പഠിച്ച് കുറച്ച് ശ്രദ്ധയും ഉണ്ടെങ്കിൽ മലയാളം 2-ൽ ഫുൾ മാർക്ക് നേടുക എന്നത് വളരെ എളുപ്പമാണ്. പരീക്ഷയ്ക്ക് മുൻപുള്ള ഈ അവസാന നിമിഷ റിവിഷനിൽ ശ്രദ്ധിക്കേണ്ടത്.

ആശയങ്ങൾ ഹൃദിസ്ഥമാക്കാം

അടിസ്ഥാന പാഠാവലിയിലെ കവിതയുടെ വരികൾ കാണാപ്പാഠം പഠിക്കുന്നതിനേക്കാൾ പ്രധാനം ആ കഥയുടെയോ കവിതയുടെയോ ഉള്ളടക്കം മനസ്സിലാക്കുക എന്നതാണ്. അതുപോലെ തന്നെ ഓരോ പാഠത്തിലെയും പ്രധാന കഥാപാത്രങ്ങളെയും അവരുടെ സ്വഭാവ സവിശേഷതകളെയും കുറിച്ച് ലളിതമായി കുറിപ്പുകൾ തയ്യാറാക്കി പഠിക്കുക. കഥാപാത്ര വിവരണം ചോദിച്ചാൽ ഇത് വളരെയധികം സഹായിക്കും. പാഠഭാഗത്തെ ആസ്പദമാക്കി സ്വന്തം അഭിപ്രായം എഴുതാനുള്ള ചോദ്യങ്ങൾക്കും ഇത് ഏറെ സഹായകമാകും.

ALSO READ: എസ്എസ്എൽസി മലയാളം പരീക്ഷ എങ്ങനെയുണ്ടായിരുന്നു?; ചോദ്യപേപ്പർ പരിശോധിക്കാം

ആസ്വാദനക്കുറിപ്പ്

കവിതകളുടെ ആസ്വാദനക്കുറിപ്പ് എഴുതാൻ സ്ഥിരമായി ചോദിക്കാറുണ്ട്. ഇത്തരത്തിൽ എഴുതുമ്പോൾ ഒരു പ്രത്യേക ഫോർമാറ്റ് പിന്തുടരുന്നത് മികച്ച മാർക്ക് നേടാൻ സഹായിക്കും. അതായത്, കവിയെയും കവിതയെയും കുറിച്ചുള്ള ലഘുവായ വിവരണമായിരിക്കണം ആദ്യ പാര​ഗ്രാഫിൽ ഉണ്ടായിരിക്കേണ്ടത്. അടുത്തതായി കവിത മുന്നോട്ടുവെക്കുന്ന പ്രധാന സന്ദേശം എന്താണെന്ന് വിവരിക്കുക. കവിതയിലെ അലങ്കാരം, പ്രയോഗ ഭംഗി, താളം എന്നിവ എടുത്തു പറയാൻ മറക്കരുത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട നാലു വരി കൂട്ടിചേർക്കുന്നതും നല്ലതാണ്. അവസാനമായി ഈ കവിത നിങ്ങളിൽ ചെലുത്തിയ സ്വാധീനം എത്രത്തോളമാണെന്ന് എഴുതുക.

വ്യാകരണം

മലയാള പാഠഭാ​ഗത്ത് ചെറിയ മാർക്കുകൾ നഷ്ടപ്പെടാൻ സാധ്യതയുള്ള ഭാഗമാണിത്. സന്ധി, സമാസം, പര്യായപദം, നാനാർത്ഥം എന്നിവ മുൻവർഷത്തെ ചോദ്യപേപ്പറുകൾ നോക്കി പരിശീലിക്കുന്നത് ഉപകാരപ്രദമായ മാർ​ഗമാണ്. കൂടാതെ ഇത്തരം കാര്യങ്ങളിലുള്ള എല്ലാ സംശയങ്ങളും തീർത്ത് വേണം പരീക്ഷാ ഹാളിൽ പ്രവേശിക്കാൻ. ‘പ്രയോഗം മാറ്റിയെഴുതുക’ (Active/Passive Voice) പോലുള്ള ചോദ്യങ്ങൾ സ്ഥിരമായി ചോദിക്കാറുള്ളതാണ്. അതിനാൽ അവ കൃത്യമായി പരിശീലിക്കുക.

അക്ഷരശുദ്ധി പ്രധാനം

മലയാളം പരീക്ഷയായതുകൊണ്ട് തന്നെ അക്ഷരത്തെറ്റുകൾ മാർക്ക് കുറയാനുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. അതിനാൽ എഴുതി പഠിക്കുന്നത് അക്ഷരശുദ്ധി വരുത്താനും കൈയക്ഷരം നന്നാക്കാനും സഹായിക്കും. അതുപോലെ ഉപന്യാസം എഴുതുമ്പോൾ കൃത്യമായ തലക്കെട്ടും സബ് ഹെഡിംഗുകളും നൽകുക. വെട്ടിത്തിരുത്തലുകൾ ഒഴിവാക്കുക. എന്തെങ്കിലും തരത്തിൽ തെറ്റ് പറ്റിയാൽ എഴുത്തിന് കുറുകെ ഒറ്റ വെട്ടിൽ നിർത്തണം. കറുപ്പിക്കാനോ കുത്തിവരയ്ച്ച് ഉത്തരക്കടലാസുകൾ കീറിപോകാനോ ഉള്ള സാധ്യതകൾ കുറയ്ക്കുക.

Follow Us