AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newskerala Election 2026KeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Kerala SSLC Exam 2026: എസ്എസ്എൽസി മലയാളം പരീക്ഷ എങ്ങനെയുണ്ടായിരുന്നു?; ചോദ്യപേപ്പർ പരിശോധിക്കാം

Kerala SSLC Malayalam Exam 2026: പ്രധാന പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ കൃത്യമായി പഠിച്ചവർക്ക് എളുപ്പത്തിൽ ഉത്തരമെഴുതാൻ കഴിയുന്ന തരത്തിലായിരുന്ന ചോദ്യങ്ങൾ. സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് സ്വന്തം നിലയിൽ ഉത്തരങ്ങൾ എഴുതാൻ ഏറെ സഹായകമായിട്ടുണ്ട്.

Kerala SSLC Exam 2026: എസ്എസ്എൽസി മലയാളം പരീക്ഷ എങ്ങനെയുണ്ടായിരുന്നു?; ചോദ്യപേപ്പർ പരിശോധിക്കാം
Sslc Exam 2026
Neethu Vijayan
Neethu Vijayan | Published: 06 Mar 2026 | 01:19 PM

എസ്എസ്എൽസി പരീക്ഷാ ഇന്നലെ മുതൽ ആരംഭിച്ചിരിക്കുകയാണ്. ആദ്യ പരീക്ഷ മാതൃഭാഷയായ മലയാളം ആയിരുന്നു. പരീക്ഷ കഴിഞ്ഞിറങ്ങുന്ന ഓരോ വിദ്യാർത്ഥിയുടെയും മനസ്സിൽ ആദ്യം ഓടിയെത്തുന്നത് താൻ എഴുതിയ ഉത്തരങ്ങൾ ശരിയാണോ, എന്ന ചോദ്യമാണ്. എന്നാൽ നിങ്ങളുടെ മാർക്കിൻ്റെ ഏകദേശം ഒരു രൂപം മനസ്സിലാക്കാൻ ചോദ്യപേപ്പർ ഒന്ന് വിശകലനം ചെയ്യേണ്ടത് വളരെ പ്രധാനമാണ്. വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഉപകാരപ്പെടുന്ന രീതിയിൽ ഒരു വിശകലനം ചെയ്യാം.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പരീക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാർത്ഥികളിൽ സമ്മിശ്ര പ്രതികരണമാണ് വരുന്നത്. പാഠപുസ്തകത്തിലെ പ്രധാന ഭാഗങ്ങളിൽ നിന്ന് നേരിട്ടുള്ള ചോദ്യങ്ങൾ ഇത്തവണ വളരെ കൂടുതലായിരുന്നു. പ്രധാന പാഠഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾ കൃത്യമായി പഠിച്ചവർക്ക് എളുപ്പത്തിൽ ഉത്തരമെഴുതാൻ കഴിയുന്ന തരത്തിലായിരുന്ന ചോദ്യങ്ങൾ. സമകാലിക പ്രസക്തിയുള്ള വിഷയങ്ങൾ ഉൾപ്പെടുത്തിയുള്ള ചോദ്യങ്ങൾ വിദ്യാർത്ഥികൾക്ക് സ്വന്തം നിലയിൽ ഉത്തരങ്ങൾ എഴുതാൻ ഏറെ സഹായകമായിട്ടുണ്ട്.

ALSO READ: എസ്എസ്എൽസി പരീക്ഷയിൽ അടുത്തത് ഇം​ഗ്ലീഷ്; പരീക്ഷയ്ക്ക് മുൻപ് ഇത് നിർബന്ധമായും നോക്കണം

എഴുതാൻ കൂടുതലുള്ള മേഖല​കളിൽ അധിക സമയം ആവശ്യമായി വന്നതായി വിദ്യാർത്ഥികൾ പറയുന്നു. വ്യാകരണ വിഭാഗം ചില കുട്ടികൾക്ക് അല്പം ബുദ്ധമുട്ടുള്ളതായി പറയുന്നു. എന്നാൽ മൊത്തതിലുള്ള ചോദ്യങ്ങൾ പരിശോധിക്കാൻ ചോദ്യപേപ്പറും പാഠപുസ്തകവും ഉപയോ​ഗിച്ച് വിശകലനം ചെയ്യാവുന്നതാണ്.

ഉത്തരങ്ങൾ ശരിയാണോ എന്ന് എങ്ങനെ പരിശോധിക്കാം?

കവിത/ഗദ്യ ഭാഗങ്ങളിൽ നിന്നുള്ള ചോദ്യങ്ങൾക്ക് കവിതയുടെ ആശയം വ്യക്തമാക്കുന്ന വരികൾ ശരിയായി വിശകലനം ചെയ്ത് നോക്കുക.

കവിതയുടെ തന്നിരിക്കുന്ന വരികളുടെ അർത്ഥം ഉൾക്കൊണ്ട് സന്ദർഭത്തിനനുസരിച്ചാണോ ഉത്തരമെഴുതിയതെന്ന് പരിശോധിക്കാം.

ഔദ്യോഗിക ഉത്തരസൂചിക പരീക്ഷാ ഭവൻ വൈകാതെ പുറത്തുവിടുന്നതായിരിക്കും. അധ്യാപകർ തയ്യാറാക്കിയ താല്ക്കാലിക ഉത്തരസൂചികകൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമാണ്.

 

Follow Us