Kerala SSLC Exam 2026: ഹാവൂ… സമയമുണ്ട് കേട്ടോ!; എസ്എസ്എൽസി സോഷ്യൽ സ്റ്റഡിസിൽ എ പ്ലസിന് ഇങ്ങനെ പഠിച്ചാൽ മതി

Kerala SSLC Social Science Exam 2026: ഇന്നത്തെ ഫിസിക്സ് പരീക്ഷ കൂടി കഴി‍ഞ്ഞാൽ 23നാണ് ഇനി പരീക്ഷയുള്ളത്. സോഷ്യൽ സയൻസാണ് ഇനിയുള്ള പരീക്ഷയിൽ കുട്ടികളുടെ പേടി സ്വപ്നം. നാലാ ദിവസത്തെ ഇടവേളയുള്ളതിനാൽ കുട്ടികൾക്ക് ഒരല്പം ആശ്വാസമുണ്ട്. ഇന്ന് മുതൽ പഠിച്ച് തുടങ്ങിയാൽ സോഷ്യൽ സയൻസിൽ ഫുൾ എ പ്ലസ് അനായാസമായി നേടിയെടുക്കാം.

Kerala SSLC Exam 2026: ഹാവൂ... സമയമുണ്ട് കേട്ടോ!; എസ്എസ്എൽസി സോഷ്യൽ സ്റ്റഡിസിൽ എ പ്ലസിന് ഇങ്ങനെ പഠിച്ചാൽ മതി

Sslc Exam

Published: 

18 Mar 2026 | 06:30 PM

എസ്എസ്എൽസി പരീക്ഷാ ചൂട് ഏതാണ് മദ്ധ്യത്തിൽ എത്തിനിൽക്കുകയാണ്. കുട്ടികൾ അല്പം പേടിയോടെ കാണുന്ന പ്രധാന വിഷയങ്ങളുടെ പരീക്ഷയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇന്നത്തെ ഫിസിക്സ് പരീക്ഷ കൂടി കഴി‍ഞ്ഞാൽ 23നാണ് ഇനി പരീക്ഷയുള്ളത്. സോഷ്യൽ സയൻസാണ് ഇനിയുള്ള പരീക്ഷയിൽ കുട്ടികളുടെ പേടി സ്വപ്നം. നാലാ ദിവസത്തെ ഇടവേളയുള്ളതിനാൽ കുട്ടികൾക്ക് ഒരല്പം ആശ്വാസമുണ്ട്. ഇന്ന് മുതൽ പഠിച്ച് തുടങ്ങിയാൽ സോഷ്യൽ സയൻസിൽ ഫുൾ എ പ്ലസ് അനായാസമായി നേടിയെടുക്കാം.

പ്രധാന ഭാ​ഗങ്ങൾക്ക് വേണം ആദ്യം മുൻ​ഗണന നൽകാൻ. ചരിത്രവും ഭൂമിശാസ്ത്രവും രണ്ടായി തന്നെ വേണം പഠിക്കാൻ. ചരിത്രം പഠിക്കുന്നതിലും അത് ഓർത്തുവക്കുന്നതിനും ചില കൃത്യമായ പ്ലാനിങ് അത്യാവശ്യമാണ്. കഥപോലെയോ ഒരു സിനിമ കാണുന്ന പോലെയോ പഠിച്ചാൽ മാത്രമെ ചരത്രത്തിലെ പ്രധാന വ്യക്തികളുടെ പേരും വർഷവും ഓർത്തിരിക്കാൻ സാധിക്കുകയുള്ളൂ. ഒറ്റയടിക്ക് കാണാപാഠം പഠിക്കാൻ ശ്രമിക്കരുത്. എഴുതി പഠിക്കേണ്ടത് അങ്ങനെ തന്നെ പഠിക്കുകയും വേണം. നാല് ദിവസം കൊണ്ട് എങ്ങനെ സോഷ്യൽ സയൻസ് പഠിച്ചുതീർക്കാമെന്ന് നോക്കാം.

ALSO READ: എന്താണ് സാത്തി ആപ്പ്? പണം നൽകി കോച്ചിംഗിന് പോകേണ്ട; നീറ്റും ജെഇഇയും ഇനി വിരൽത്തുമ്പിൽ!

രണ്ട് ഭാഗങ്ങളായി തിരിക്കുക

ഹിസ്റ്ററി: സോഷ്യൽ സയൻസിലെ ഹിസ്റ്ററി വിഭാ​ഗം ഒറ്റയടിക്ക് പഠിച്ച് തീർക്കാൻ സാധിക്കില്ല. കഥകൾ പോലെയോ സിനിമ പോലെയോ പഠിച്ച് മനസ്സിലാക്കുക. ഓരോ വിപ്ലവങ്ങളെയും അതിൻ്റെ കാരണങ്ങൾ, പ്രധാന വ്യക്തികൾ, അവസാനം എന്താണ് നടന്നത് എന്നിങ്ങനെ പോയിൻ്റുകളായി എഴുതി വേണം പഠിക്കാൻ. വർഷങ്ങൾക്ക് പ്രധാന്യം കൊടുക്കുക. അതില്‌ നിന്ന് ഒന്നോ രണ്ടോ മാർകിൻ്റെ ചോദ്യങ്ങൾ ചോദിക്കാൻ സാധ്യത ഏറെയാണ്.

ജിയോഗ്രഫി: ചരിത്രത്തേക്കാൾ ഉപരി ചിത്രങ്ങൾ വരച്ചും മാപ്പ് വരച്ച് അടയാളപ്പെടുത്തിയും പഠിക്കേണ്ട വിഭാ​ഗമാണ്. കാലാവസ്ഥ രീതികളും ഭൂമിയുടെ ഘടനയും ഓരോ ഘട്ടങ്ങളും മനസ്സിലാക്കി വേണം പഠിക്കാൻ. ഓർത്തിരിക്കാൻ സാധിക്കാത്തത് ആവർത്തിച്ച് എഴുതി പഠിക്കേണ്ടതാണ്.

മാപ്പ് വരച്ച് പഠിക്കാം

സോഷ്യൽ സയൻസ് പരീക്ഷയ്ക്ക് മാപ്പിൽ സ്ഥലങ്ങൾ അടയാളപ്പെടുത്താൻ ചോദിക്കാറുണ്ട്. ഇവിടെ നിന്ന് തന്നെ അഞ്ച് ആറ് മാർക്ക് സ്വന്തമാക്കാൻ സാധിക്കും. അതുകൊണ്ട് തന്നെ മാപ്പ് വരച്ച് അടയാളപ്പെടുത്തി പഠിക്കുക. ഇന്ത്യയിലെ പ്രധാന നദികൾ, സ്ഥലങ്ങൾ, പർവതനിരകൾ, തുറമുഖങ്ങൾ, വിപ്ലവ കേന്ദ്രങ്ങൾ എന്നിവ വരയ്ക്കാനും അടയാളപ്പെടുത്താനും കൃത്യമായി അറിഞ്ഞിരിക്കണം.

മുൻവർഷ ചോദ്യപേപ്പറുകൾ നോക്കാം

കഴിഞ്ഞ അഞ്ച് വർഷത്തെ ചോദ്യപേപ്പറുകൾ നോക്കിയാൽ സാധാരണയായി ചോദിച്ചുവരുന്ന പ്രധാന പാഠഭാ​ഗങ്ങൾ ഏതെല്ലാമാണെന്ന് മനസ്സിലാക്കാൻ സാധിക്കും. ചില ചോദ്യങ്ങൾ എല്ലാ വർഷവും പല രീതിയിൽ ആവർത്തിച്ച് ചോദിക്കാറുണ്ട്. ചരിത്രത്തിലെ ചോദ്യങ്ങൾക്ക് പ്രധാന്യം നൽകുക. കൂടാതെ ആറ് മാർക്കിൻ്റെ ചോദ്യങ്ങൾ കൂടുതലും ചരിത്രത്തിൽ നിന്നാണ് ചോദിക്കാറുള്ളത്. അതുകൊണ്ട് തന്നെ പ്രധാന സമരമുറകളും അതിലെ പ്രധാന വർഷങ്ങളും നന്നായി പഠിച്ചു വയ്ക്കുക.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ