AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

Kerala vs Bengal: ഒഡീഷയെ തീര്‍ത്തു, ഇനി ബംഗാള്‍; രഞ്ജി ട്രോഫിയില്‍ ആത്മവിശ്വാസത്തോടെ കേരളം

Kerala to face Bengal in Ranji Trophy match at Thiruvananthapuram: ബംഗാളിനെതിരായ മത്സരത്തിനുള്ള സ്‌ക്വാഡ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും പോലെ വിഷ്ണു വിനോദ് ബംഗാളിനെതിരായ പോരാട്ടത്തിലും കേരളത്തെ നയിക്കും. സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ജലജ് സക്‌സേന തുടങ്ങിയ താരങ്ങളും സ്‌ക്വാഡിലുണ്ട്.

Kerala vs Bengal: ഒഡീഷയെ തീര്‍ത്തു, ഇനി ബംഗാള്‍; രഞ്ജി ട്രോഫിയില്‍ ആത്മവിശ്വാസത്തോടെ കേരളം
Kerala cricket team Ranji trophyImage Credit source: Kerala Cricket Association Facebook Page
Jayadevan AM
Jayadevan AM | Published: 24 Oct 2026 | 05:06 PM

തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ ഒഡീഷയ്‌ക്കെതിരെ നേടിയ ഇന്നിങ്‌സ് വിജയത്തിന്റെ ആത്മവിശ്വാസത്തില്‍ അടുത്ത മത്സരത്തില്‍ ബംഗാളിനെ നേരിടാനൊരുങ്ങി കേരളം. തിരുവനന്തപുരം മംഗലാപുരത്തെ കെസിഎ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്കളാഴ്ച രാവിലെ 9.30-ന് കേരളം-ബംഗാള്‍ മത്സരം ആരംഭിക്കും. ബംഗാളിനെതിരായ മത്സരത്തിനുള്ള സ്‌ക്വാഡ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും പോലെ വിഷ്ണു വിനോദ് ബംഗാളിനെതിരായ പോരാട്ടത്തിലും കേരളത്തെ നയിക്കും. സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍, ജലജ് സക്‌സേന തുടങ്ങിയ താരങ്ങളും സ്‌ക്വാഡിലുണ്ട്.

കേരള സ്‌ക്വാഡ്: വിഷ്ണു വിനോദ് (ക്യാപ്റ്റന്‍), രോഹന്‍ എസ് കുന്നുമ്മല്‍, അഭിഷേക് ജെ നായര്‍, അഭിഷേക് പി നായര്‍, സച്ചിന്‍ ബേബി, മുഹമ്മദ് അസ്ഹറുദ്ദീന്‍ (വിക്കറ്റ് കീപ്പര്‍), സല്‍മാന്‍ നിസാര്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ജലജ് സക്‌സേന, വൈശാഖ് ചന്ദ്രന്‍, ആദിത്യ ആനന്ദ് സര്‍വതെ, അനുരാജ് ജെഎസ്, അഭിജിത്ത് പ്രവീണ്‍ വി, നിധീഷ് എംഡി, പവന്‍ രാജ്, ബേസില്‍ എന്‍പി.

കെസിഎ പങ്കുവെച്ച പോസ്റ്റ്:

കേരളം ആത്മവിശ്വാസത്തില്‍

ഒഡീഷയ്‌ക്കെതിരെ ഇന്നിങ്‌സിനും 36 റണ്‍സിനുമായിരുന്നു കേരളത്തിന്റെ ജയം. ആദ്യ ഇന്നിങ്‌സില്‍ കേരളം 404 റണ്‍സെടുത്തു. ഒഡീഷ ആദ്യ ഇന്നിങ്‌സില്‍ 225 റണ്‍സിനും, രണ്ടാമത്തേതില്‍ 143 റണ്‍സിനും ഓള്‍ ഔട്ടായി. മുഹമ്മദ് അസ്ഹറുദ്ദീന്റെയും (പുറത്താകാതെ 263 പന്തില്‍ 139), സച്ചിന്‍ ബേബിയുടെയും (235 പന്തില്‍ 112) എന്നിവരുടെ സെഞ്ചുറി മികവിലും, ആദിത്യ സര്‍വതെയുടെ അര്‍ധ സെഞ്ചുറി (77 പന്തില്‍ 53) കരുത്തിലുമാണ് ആദ്യ ഇന്നിങ്‌സില്‍ കേരളം മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്.

Also Read: IND vs NZ 2nd T20I: തിലകിനെ കളിയാക്കിയവരൊക്കെ എവിടെപ്പോയ്? ഇന്ത്യയ്ക്ക് ‘ത്രില്ലിങ്’ ജയം

നാലു വിക്കറ്റുകളോടെ വൈശാഖ് ചന്ദ്രനും, മൂന്ന് വിക്കറ്റോടെ ആദിത്യ സര്‍വതെയും കേരളത്തിന്റെ ബൗളിങിന് കരുത്ത് പകര്‍ന്നപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ഒഡീഷ 225 റണ്‍സിന് പുറത്തായി. രണ്ടാം ഇന്നിങ്‌സില്‍ ജലജ് സക്‌സേന കേരളത്തിനായി അഞ്ച് വിക്കറ്റുകള്‍ പിഴുതു.

ജാര്‍ഖണ്ഡിനെതിരായ കേരളത്തിന്റെ ആദ്യ മത്സരം സമനിലയില്‍ കലാശിച്ചിരുന്നു. ആദ്യ ഇന്നിങ്‌സില്‍ 587 റണ്‍സാണ് ജാര്‍ഖണ്ഡ് അടിച്ചുകൂട്ടിയത്. കേരളം ആദ്യ ഇന്നിങ്‌സില്‍ 395 റണ്‍സെടുത്തു. രണ്ടാം ഇന്നിങ്‌സില്‍ മത്സരം സമനിലയില്‍ അവസാനിക്കുമ്പോള്‍ രണ്ടു വിക്കറ്റിന് 62 എന്ന നിലയിലായിരുന്നു കേരളം.

രണ്ട് വിജയങ്ങളുമായി ബംഗാള്‍

രഞ്ജി ട്രോഫിയില്‍ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗാള്‍ കേരളത്തെ നേരിടാനെത്തുന്നത്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയെ ഒമ്പത് വിക്കറ്റിനും, സര്‍വീസസിനെ 60 റണ്‍സിനും ബംഗാള്‍ തോല്‍പിച്ചു.

English Summary

Kerala is set to play against Bengal in the upcoming Ranji Trophy match at Thiruvananthapuram. Vishnu Vinod will continue to lead the Kerala squad for this crucial encounter. The team enters this match high on confidence following a dominant innings victory over Odisha. In contrast, Bengal arrives in Thiruvananthapuram boasting two consecutive wins from their opening matches.

Follow Us