AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

Latest newsKeralaCricketIndiaEntertainmentBusinessEducationSportsWeb StoriesPhoto GalleryLifestyleWorldTechnologyOpinion

അ‌ഞ്ച് കിരീട നേട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന ‘പോളി’! ബിഗ് മാൻ കരുത്തിൽ തിരിച്ചുവരുമോ മും​ബൈ ഇന്ത്യൻസ് പ്രതാപം

Mumbai Indians announce Kieron Pollard as head coach: മും​ബൈ ഇന്ത്യൻസിനായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് പൊള്ളാർഡ്. 2010-ലെ ഐപിഎല്ലിന് മുന്നോടിയായാണ് മും​ബൈ​ പൊള്ളാർഡിനെ ആദ്യം ടീമിലെത്തിച്ചത്. തുടർന്ന് 2022 നവംബറിൽ ടൂർണമെന്റിൽ നിന്ന് വിരമിക്കുന്നത് വരെ അദ്ദേഹം മുംബൈ ഇന്ത്യൻസിനായി കളിച്ചു. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ ടീമിലെ നിർണായക ഘടകങ്ങളിലൊന്നായി പൊള്ളാർഡും ഉണ്ടായിരുന്നു.

അ‌ഞ്ച് കിരീട നേട്ടങ്ങളിൽ ഒപ്പമുണ്ടായിരുന്ന ‘പോളി’! ബിഗ് മാൻ കരുത്തിൽ തിരിച്ചുവരുമോ മും​ബൈ ഇന്ത്യൻസ് പ്രതാപം
Mumbai Indians Announce Kieron Pollard As Head CoachImage Credit source: PTI, X
Prasanth Kumar
Prasanth Kumar | Updated On: 24 Oct 2026 | 05:17 PM

പരാജയങ്ങളുടെ പടുകുഴിയിൽ നിന്ന് ഉയിർത്തെഴുന്നേൽക്കാൻ, അ‌ഞ്ച് തവണ ഐപിഎൽ കിരീട നേട്ടത്തിൽ തങ്ങൾക്കൊപ്പമുണ്ടായിരുന്ന വെസ്റ്റ് ഇൻഡീസ് ഇതിഹാസ താരം കീറോൺ പൊള്ളാർഡിനെ, തങ്ങളുടെ സ്വന്തം പോളിയെ ഹെഡ് കോച്ചായി നിയമിച്ചിരിക്കുകയാണ് മും​ബൈ ഇന്ത്യൻസ്. വരുന്ന ഐപിഎൽ സീസണിനായി പുത്തൻ ഉണർവോടെ അ‌ടിമുടി മാറിക്കൊണ്ടിരിക്കുന്ന മും​ബൈയുടെ നിർണായക നീക്കമായി ഈ നിയമനം വിലയിരുത്തപ്പെടുന്നു. ദീർഘനാൾ ടീമിനൊപ്പമുണ്ടായിരുന്ന ശ്രീലങ്കൻ ഇതിഹാസ താരം മഹേല ജയവർധനെ ഈ മാസത്തിന്റെ തുടക്കത്തിൽ രാജിവച്ച ​ഒഴിവിലേക്കാണ് ഇപ്പോൾ കീറോൺ പൊള്ളാർഡ് നിയമിക്കപ്പെട്ടിരിക്കുന്നത്. നിലവിൽ മും​ബൈ ഇന്ത്യൻസിന്റെ ബാറ്റിങ് കോച്ച് ആണ് പൊള്ളാർഡ്, ഈ സ്ഥാനത്തുനിന്ന് പ്രമോഷൻ നൽകിയാണ് ഹെഡ് കോച്ചായി നിയമിച്ചിരിക്കുന്നത്.

മും​ബൈ ഇന്ത്യൻസിനായി മുമ്പ് കളിച്ചിട്ടുള്ള താരമാണ് പൊള്ളാർഡ്. 2010-ലെ ഐപിഎല്ലിന് മുന്നോടിയായാണ് മും​ബൈ​ പൊള്ളാർഡിനെ ആദ്യം ടീമിലെത്തിച്ചത്. തുടർന്ന് 2022 നവംബറിൽ ടൂർണമെന്റിൽ നിന്ന് വിരമിക്കുന്നത് വരെ അദ്ദേഹം മുംബൈ ഇന്ത്യൻസിനായി കളിച്ചു. 2013, 2015, 2017, 2019, 2020 വർഷങ്ങളിൽ മുംബൈ ഇന്ത്യൻസ് ഐപിഎൽ കിരീടം ഉയർത്തിയപ്പോൾ ടീമിലെ നിർണായക ഘടകങ്ങളിലൊന്നായി പൊള്ളാർഡും ഉണ്ടായിരുന്നു.

വിരമിച്ച ശേഷം, 2023 സീസൺ മുതൽ മുംബൈ ഇന്ത്യൻസിന്റെ ബാറ്റിംഗ് കോച്ചായി പൊള്ളാർഡ് ഉണ്ട്. ടി20 സ്പെഷലിസ്റ്റ് ആയ പൊള്ളാർഡിന്റെ ഹെഡ് കോച്ച് സ്ഥാനത്തേക്കുള്ള വരവ് മും​ബൈയെ കൂടുതൽ ശക്തമാക്കും എന്നാണ് ടീം പ്രതീക്ഷിക്കുന്നത്. ലോകമെമ്പാടുമുള്ള വിവിധ ടി20 ലീഗുകളിൽ, ഫ്രാഞ്ചൈസി ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റണ്ണുകൾ നേടിയവരുടെയും സിക്സറുകൾ അടിച്ചവരുടെയും പട്ടികയിൽ മുൻനിരയിലുള്ള താരമാണ് പൊള്ളാർഡ്.

Also Read: IND vs NZ 2nd T20I: തിലകിനെ കളിയാക്കിയവരൊക്കെ എവിടെപ്പോയ്? ഇന്ത്യയ്ക്ക് ‘ത്രില്ലിങ്’ ജയം

തങ്ങളുടെ പുതിയ ഹെഡ് കോച്ചായി കീറോൺ പൊള്ളാർഡിനെ നിയമിച്ച വിവരം മും​ബൈ ഇന്ത്യൻസ് ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ സ്ഥാനക്കയറ്റത്തിന് പിന്നാലെ പൊള്ളാർഡും പ്രതികരിച്ചു. “മുംബൈ ഇന്ത്യൻസിന്റെ ഹെഡ് കോച്ച് സ്ഥാനം ഏറ്റെടുക്കുന്നത് വലിയൊരു ബഹുമതിയായി കാണുന്നു. എന്റെ ജീവിതത്തിലും കരിയറിലും മുംബൈ ഇന്ത്യൻസിന് വലിയ സ്ഥാനമുണ്ട്. ഈ ടീമിനോടും കളിക്കാരോടും, ആരാധകരോടും എനിക്കുള്ള ബന്ധം വളരെ വലുതാണ്.” – എന്നായിരുന്നു അ‌ദ്ദേഹത്തിന്റെ പ്രതികരണം.

അ‌ധികം ​വൈകാതെ മും​ബൈ നിലവിലെ ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യയെ മാറ്റും എന്നാണ് സൂചന. പുതിയ ക്യാപ്റ്റനെ ഉടനെ മും​ബൈയ്ക്ക് കിട്ടും എന്നർഥം. 2010 മുതൽ 16 വർഷത്തോളമായി മുംബൈ ഇന്ത്യൻസ് ക്യാമ്പിലെ പ്രധാന സാന്നിധ്യമാണ് പൊള്ളാർഡ്. ടീമിന്റെ സംസ്‌കാരം, ഡ്രസിംഗ് റൂം അന്തരീക്ഷം, മാനേജ്‌മെന്റിന്റെ പ്രതീക്ഷകൾ എന്നിവ അദ്ദേഹത്തിന് കൃത്യമായി അറിയാം.

പുറത്തുനിന്നൊരു പരിശീലകൻ വരുമ്പോൾ ഉണ്ടാകുന്ന പൊരുത്തപ്പെടൽ ഘട്ടം പൊള്ളാർഡിന്റെ കാര്യത്തിൽ ആവശ്യമില്ല. കളിക്കാരനെന്ന നിലയിലും ബാറ്റിംഗ് കോച്ചെന്ന നിലയിലും താരങ്ങളുടെ ബഹുമാനം നേടിയിട്ടുള്ള പൊള്ളാർഡിന് ഹെഡ് കോച്ച് എന്ന നിലയിൽ മികച്ച പ്രകടനം പുറത്തെടുക്കാനും ടീമിനെ ഒരു കുടംബമായി നയിക്കാനും കഴിയും എന്ന് വിലയിരുത്തപ്പെടുന്നു. സമ്മർദ്ദഘട്ടങ്ങളെ എങ്ങനെ അതിജീവിക്കണമെന്നും വലിയ ടൂർണമെന്റുകളിൽ എങ്ങനെ ചാമ്പ്യന്മാരാകണമെന്നും അനുഭവ സമ്പത്തിൽ നിന്ന് ടീമിന് പകർന്നുനൽകാൻ അദ്ദേഹത്തിന് സാധിക്കും.

ബാറ്റിംഗ് കോച്ചായിരുന്ന സമയത്ത് തിലക് വർമ്മ, നിഹാൽ വധേര തുടങ്ങിയ യുവതാരങ്ങൾക്ക് വലിയ പിന്തുണയും ആത്മവിശ്വാസവുമാണ് പൊള്ളാർഡ് നൽകിയത്. ഹെഡ്കോച്ചായി ചുമതല ഏൽക്കുന്നതോടെ ടീമിന്റെ നിയന്ത്രണം പൊള്ളാർഡിന്റെ കൈകളിൽ എത്തുന്നത് മുംബൈ ഇന്ത്യൻസിന് പുതിയ ഊർജ്ജവും കൃത്യമായ ദിശാബോധവും നൽകും എന്ന് വിശ്വസിക്കപ്പെടുന്നു. അ‌തിനാൽത്തന്നെ വരുന്ന സീസണിൽ ഒരു പുതിയ മും​ബൈ ഇന്ത്യൻസിനെയാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.

സഹതാരങ്ങളും ആരാധകരും സ്നേഹത്തോടെ പോളി എന്ന് വിളിക്കുന്ന പൊള്ളാർഡ് ഏത് ബൗളിംഗ് നിരയെയും തച്ചുടയ്ക്കുന്ന അതിവേഗ ബാറ്റിംഗ് ശൈലി കൊണ്ട് ‘ദി ഡിസ്ട്രോയർ’ എന്ന വിശേഷണത്തിന്റെയും ഉടമയാണ്. മൈതാനത്തെ തന്റെ കൂറ്റൻ ശരീരപ്രകൃതിയും സാന്നിധ്യവും മുൻനിർത്തി ബിഗ് മാൻ എന്ന പേരും ​കീറോൺ പൊള്ളാർഡിന് ഉണ്ട്.

English Summary

Mumbai Indians have appointed West Indies legend Kieron Pollard- who was part of the team during their five IPL title victories- as head coach. This appointment is seen as a crucial move by Mumbai Indians, who are undergoing a major transformation with renewed vigor ahead of the upcoming IPL season. Kieron Pollard fills the vacancy left by Sri Lankan legend Mahela Jayawardene, who had been with the team for a long time and resigned earlier this month.

Follow Us