Kerala New Employment: ഇനി ജോലി തേടി നാടു വിടേണ്ട…. കേരളത്തിൽ പുതിയ തൊഴിൽ വിപ്ലവം വരുന്നു

Kerala's New Employment Revolution for Youth: വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വർക്ക് സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. വിദേശത്തേക്ക് കുടിയേറാതെ തന്നെ കുടുംബത്തോടൊപ്പം നാട്ടിൽ കഴിയാം. ഐടി ഇതര മേഖലകളിലുള്ളവർക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വരുമാനം കണ്ടെത്താം.

Kerala New Employment: ഇനി ജോലി തേടി നാടു വിടേണ്ട.... കേരളത്തിൽ പുതിയ തൊഴിൽ വിപ്ലവം വരുന്നു

Jobs

Updated On: 

27 Mar 2026 | 02:11 PM

തിരുവനന്തപുരം: സ്വന്തം നാട്ടിലിരുന്ന് ജോലി ചെയ്ത് അന്താരാഷ്ട്ര നിലവാരത്തിലുള്ള ശമ്പളം സ്വന്തമാക്കാൻ മലയാളി യുവാക്കൾക്ക് അവസരമൊരുങ്ങുന്നു. കേരളത്തിലെ തൊഴിൽ മേഖലയിൽ വലിയ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പുതിയ പദ്ധതികൾ വരുന്നതായാണ് റിപ്പോർട്ട്. വിദേശ രാജ്യങ്ങളിലെ കമ്പനികൾക്ക് വേണ്ടി കേരളത്തിലിരുന്ന് വിദൂര ജോലി ചെയ്യാനുള്ള സൗകര്യങ്ങൾ വർദ്ധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

ഇത് വിദേശ രാജ്യങ്ങളിലെ ഉയർന്ന ശമ്പളം കേരളത്തിൽ താമസിച്ചുകൊണ്ട് തന്നെ നേടിയെടുക്കാൻ സാധിക്കുന്ന രീതിയിലുള്ള തൊഴിൽ സംസ്കാരത്തിന് പ്രാധാന്യം നൽകുന്നു. ആഗോള വിപണിയിൽ ആവശ്യമായ സാങ്കേതിക വിദ്യകളിൽ കേരളത്തിലെ ഉദ്യോഗാർത്ഥികൾക്ക് പ്രത്യേക പരിശീലനം നൽകുന്നതിനും ഇതിലൂടെ പദ്ധതിയുണ്ട്.

ALSO READ: എസ്എസ്എൽസി മാർക്കിൻ്റെ ശതമാനം എങ്ങനെ കണക്കാക്കാം? ഇതാ എളുപ്പവഴി

കേരള നോളജ് ഇക്കണോമി മിഷന്റെ കീഴിൽ 20 ലക്ഷം പേർക്ക് തൊഴിൽ നൽകാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കം. വീട്ടിലിരുന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടുള്ളവർക്കായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും അത്യാധുനിക സൗകര്യങ്ങളോട് കൂടിയ വർക്ക് സ്റ്റേഷനുകൾ സ്ഥാപിക്കുന്നുണ്ട്.

നേട്ടങ്ങൾ ഇവയെല്ലാം

ഈ പദ്ധതി പ്രാവർത്തികമായാൽ വിദേശത്തേക്ക് കുടിയേറാതെ തന്നെ കുടുംബത്തോടൊപ്പം നാട്ടിൽ കഴിയാം. ഇതുവഴി കേരളത്തിലെ പ്രാദേശിക സമ്പദ്‌വ്യവസ്ഥയിലേക്ക് വിദേശ പണം നേരിട്ടെത്തുന്നു. ഐടി ഇതര മേഖലകളിലുള്ളവർക്കും ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി വരുമാനം കണ്ടെത്താൻ കഴിയുമെന്നതാണ് മറ്റൊരു സവിശേഷത.

ഡിജിറ്റൽ യുഗത്തിലെ സാധ്യതകൾ പ്രയോജനപ്പെടുത്തി കേരളത്തെ ഒരു ഗ്ലോബൽ ടാലന്റ് ഹബ്ബ് ആക്കി മാറ്റാനാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഉദ്യോഗാർത്ഥികൾക്ക് തങ്ങളുടെ പ്രൊഫൈലുകൾ നോളജ് മിഷൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത് ഈ സേവനങ്ങൾ പ്രയോജനപ്പെടുത്താവുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ