AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Kerala SSLC Exam 2026: എസ്എസ്എൽസി മാർക്കിൻ്റെ ശതമാനം എങ്ങനെ കണക്കാക്കാം? ഇതാ എളുപ്പവഴി

Kerala SSLC Mark Percentage Calculation Tips: എസ്എസ്എൽസി പരീക്ഷാഫലം വരുമ്പോൾ പല കുട്ടികളെയും കുഴപ്പിക്കുന്ന ഒരു കാര്യമാണ് ഗ്രേഡുകളെ എങ്ങനെ മാർക്കിന്റെ ശതമാനത്തിലേക്ക് മാറ്റാം എന്നത്. ലളിതമായി ഈ ശതമാനം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം. എസ്എസ്എൽസി സിലബസ് പ്രകാരം ഓരോ ഗ്രേഡിനും നിശ്ചിത പോയിൻ്റുകളാണ് നൽകിയിരിക്കുന്നത്.

Kerala SSLC Exam 2026: എസ്എസ്എൽസി മാർക്കിൻ്റെ ശതമാനം എങ്ങനെ കണക്കാക്കാം? ഇതാ എളുപ്പവഴി
Kerala SSLCImage Credit source: PTI
Neethu Vijayan
Neethu Vijayan | Published: 26 Mar 2026 | 12:28 PM

വരുന്ന മാർച്ച് 30 കഴിഞ്ഞാൽ പിന്നെ എസ്എസ്എൽസി കുട്ടികൾ ഫ്രീയാകും. അവസാന പരീക്ഷയായ ബയോളജിക്കുള്ള തയ്യാറെടുപ്പിലാണ് കുട്ടികളെല്ലാം. പരീക്ഷ കഴിഞ്ഞാൽ റിസൾട്ടിനായുള്ള നീണ്ട കാത്തിരിപ്പാണ്. ഏകദേശം മെയ്യ് മാസം പാതിയോടെയോ അവസാനത്തോടെയോ എസ്എസ്എൽസി പരീക്ഷാ ഫലം പ്രതീക്ഷിക്കാവുന്നതാണ്. എസ്എസ്എൽസി പരീക്ഷാഫലം വരുമ്പോൾ പല കുട്ടികളെയും കുഴപ്പിക്കുന്ന ഒരു കാര്യമാണ് ഗ്രേഡുകളെ എങ്ങനെ മാർക്കിന്റെ ശതമാനത്തിലേക്ക് മാറ്റാം എന്നത്. ലളിതമായി ഈ ശതമാനം കണക്കാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ALSO READ: സിബിഎസ്ഇ 10, 12 റിസൾട്ട് 2026: ഫലം എവിടെ, എങ്ങനെ പരിശോധിക്കാം? വിശദമായ വിവരം

എസ്എസ്എൽസി ഗ്രേഡിംഗും പോയിൻ്റുകളും

കേരള എസ്എസ്എൽസി സിലബസ് പ്രകാരം ഓരോ ഗ്രേഡിനും നിശ്ചിത പോയിൻ്റുകളാണ് നൽകിയിരിക്കുന്നത്. ശതമാനം കണക്കാക്കണമെങ്കിൽ ആദ്യം നിങ്ങൾ ഈ പോയിന്റുകൾ അറിഞ്ഞിരിക്കണം. A+ ഗ്രേഡ് – ഗ്രേഡ് പോയിൻ്റ് 9 – ശതമാനം 90% – 100%, A ഗ്രേഡ്- ഗ്രേഡ് പോയിൻ്റ് 8- ശതമാനം 80% – 89%, B+ ഗ്രേഡ്- ഗ്രേഡ് പോയിൻ്റ് 7 – ശതമാനം 70% – 79%, B ഗ്രേഡ്- ഗ്രേഡ് പോയിൻ്റ് 6 – ശതമാനം 60% – 69%, C+ ഗ്രേഡ്- ഗ്രേഡ് പോയിൻ്റ് 5- ശതമാനം 50% – 59%, C ഗ്രേഡ്- ഗ്രേഡ് പോയിൻ്റ് 4 – ശതമാനം 40% – 49%, D+ ഗ്രേഡ്- 3 ഗ്രേഡ് പോയിൻ്റ്- ശതമാനം 30% – 39% എന്നിങ്ങനെയാണ് എസ്എസ്എൽസി ഗ്രേഡിംഗും പോയിൻ്റുകളും.

ശതമാനം കണക്കാക്കാക്കുന്നത് എങ്ങനെ?

1. പത്ത് വിഷയങ്ങൾക്കും ലഭിച്ച പോയിൻ്റുകൾ കണക്ക് കൂട്ടുക. ഉദാഹരണത്തിന് എല്ലാ വിഷയത്തിലും A+ ആണെങ്കിൽ ആകെ പോയിന്റ് 90 ആയിരിക്കും. ഇതിനെ 10 കൊണ്ട് ഗുണിച്ചാൽ ശതമാനം ലഭിക്കും.

2. ആകെ ലഭിച്ച പോയിൻ്റെനെ വിഷയങ്ങളുടെ എണ്ണം (10) കൊണ്ട് ഹരിക്കുക. ആ ലഭിക്കുന്ന ഉത്തരത്തെ 11.11 കൊണ്ട് ഗുണിക്കുക.

Follow Us