Nehru Trophy : നെഹ്‌റു ട്രോഫി വള്ളംകളി; ആലപ്പുഴയിൽ 22 ന് പ്രാദേശിക അവധി
Nehru Trophy Boat Race 2026 Holiday : നെഹ്‌റു ട്രോഫി ജലോത്സവദിനമായ ആഗസ്‌റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഷാജി വി നായർ നായരാണ് അവധി പ്രഖ്യാപിച്ചത്.പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല, മുൻനിശ്ചയിച്ച പ്രകാരം പ്രകാരം നടക്കും.
ആലപ്പുഴ : നെഹ്‌റു ട്രോഫി ജലോത്സവദിനമായ ആഗസ്‌റ്റ് 22 ശനിയാഴ്ച ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടർ ഷാജി വി നായർ നായരാണ് അവധി പ്രഖ്യാപിച്ചത്.പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ല, മുൻനിശ്ചയിച്ച പ്രകാരം പ്രകാരം നടക്കും.
ഓഗസ്റ്റ് 22ന് പുന്നമടക്കായലിലാണ് കേരളത്തിലെ സംസ്കാരിക തനിമയുടെ പ്രതീകം കൂടിയായ വള്ളംകളി അരങ്ങേറുന്നത്. ഇത്തവണത്തെ വള്ളംകളി മത്സരം വീക്ഷിക്കാൻ പ്രമുഖരുടെ നീണ്ട നിര ഉണ്ടാകുമെന്നാണ് നേരത്തെ പുറത്തുവന്ന വിവരം. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജലോത്സവത്തിന് എത്തുമോ എന്നുള്ള കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ല എന്നാണ് വിവരം.
അഥവാ രാഹുൽ ഗാന്ധി എത്തുന്നില്ല എങ്കിൽ മുഖ്യമന്ത്രി വി ഡി സതീശൻ വള്ളംകളി ഉദ്ഘാടനം ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. കോൺഗ്രസ് ഭരിക്കുന്ന കർണാടക മുഖ്യമന്ത്രി ഡി. കെ ശിവകുമാറിനെയും തെലങ്കാന മുഖ്യമന്ത്രി ദൈവം തള്ളിയെയും അതിഥികളായി ക്ഷണിച്ചിട്ടുണ്ട്. പക്ഷേ ഇവരും എത്തുന്ന കാര്യത്തിൽ സ്ഥിരീകരണം വന്നിട്ടില്ല. രാഹുൽ ഗാന്ധിയെയും മറ്റു മൂന്നു മുഖ്യമന്ത്രിമാരെയും വേദിയിലാണ് നിരത്തി വലിയ ആവേശം തീർക്കാം എന്നാണ് സംഘാടകർ കരുതുന്നത്.
Also Read : ഇനി കൊച്ചി മെട്രോ അല്ല, ‘കേരളം മെട്രോ’ റെയിൽ ലിമിറ്റഡ്! പേര് മാറ്റം വൈകാതെ
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി മത്സരത്തിനാണ് ഇക്കൊല്ലം ആലപ്പുഴ സാക്ഷ്യം വഹിക്കുന്നത്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളാണ് ഇത്തവണത്തെ നെഹ്‌റു ട്രോഫി വള്ളംകളിയിൽ പങ്കെടുക്കുന്നത്. ചുരുളൻ 2, ഇരുട്ടുകുത്തി എ 3, ഇരുട്ടുകുത്തി ബി 16, ഇരുട്ടുകുത്തി സി 14, വെപ്പ് എ 5, വെപ്പ് ബി 4, തെക്കനോടി തറ 1, തെക്കനോടി കെട്ട് 4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെ എണ്ണം വരുന്നത്.
നെഹ്‌റു ട്രോഫി വള്ളംകളി മത്സരം നേരിൽ കാണാനുള്ള ടിക്കറ്റ് നിരക്കിൽ ഇത്തവണയും മാറ്റമില്ല. ടൂറിസ്റ്റ് ഗോൾഡ് നെഹ്‌റു പവലിയൻ- 3,000 രൂപ, ടൂറിസ്റ്റ് സിൽവർ നെഹ്‌റു പവലിയൻ- 2,500, റോസ് കോർണർ- 1,500, വിക്ടറി ലെയിൻ വുഡൻ ഗാലറി- 500, ഓൾ വ്യൂ വുഡൻ ഗാലറി- 300, ലേക്ക് വ്യൂ ഗോൾഡ് വുഡൻ ഗാലറി- 200, ലോൺ- 100 എന്നിങ്ങനെയാണു ടിക്കറ്റുകളുടെ നിരക്ക്. ലക്ഷ്വറി ബോക്സിൽ ഒരാൾക്ക് 10,000 രൂപയും കുടുംബങ്ങൾക്ക് (4 പേർക്ക്) 25,000 രൂപയുമാണ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്.
English Summary
A local holiday has been declared for all government offices and educational institutions in Alappuzha district on Saturday, August 22 the day of the Nehru Trophy Boat Race. District Collector Shaji V. Nair announced the holiday. Public examinations will remain unaffected and will be conducted as scheduled.