NHAI Summer Internship: മാസം 20,000 രൂപ! നാഷണൽ ഹൈവേ അതോറിറ്റിയിൽ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

NHAI Summer Internship 2026: താൽപ്പര്യമുള്ള യോ​ഗ്യരായ വിദ്യാർത്ഥികൾക്ക് നാഷണൽ ഹൈവേ അതോറിട്ടയുടെ ഔദ്യോഗിക ഇന്റേൺഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 15ന് മുമ്പായി ഓൺലൈനിലൂടെ അപേക്ഷിക്കണം. 2026 മെയ് മാസം നാല് മുതൽ ജൂലൈ അഞ്ച് വരെയാണ് ഇന്റേൺഷിപ്പ് കാലാവധി.

NHAI Summer Internship: മാസം 20,000 രൂപ! നാഷണൽ ഹൈവേ അതോറിറ്റിയിൽ ഇൻ്റേൺഷിപ്പിന് അപേക്ഷിക്കാം

Nhai Summer Internship

Published: 

30 Mar 2026 | 11:34 AM

നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) യിൽ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ദേശീയതലത്തിൽ വിവിധ പ്രദേശങ്ങളിൽ നടക്കുന്ന പ്രോജക്ടുകളിലേക്കുള്ള ഇന്റേൺഷിപ്പിനാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. രണ്ട് മാസത്തെ സമ്മർ ഇന്റേൺഷിപ്പ് പ്രോഗ്രാമിന് ഇപ്പോൾ തന്നെ നിങ്ങൾക്ക് അപേക്ഷിക്കാം.

താൽപ്പര്യമുള്ള യോ​ഗ്യരായ വിദ്യാർത്ഥികൾക്ക് നാഷണൽ ഹൈവേ അതോറിട്ടയുടെ ഔദ്യോഗിക ഇന്റേൺഷിപ്പ് പോർട്ടൽ വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 15ന് മുമ്പായി ഓൺലൈനിലൂടെ അപേക്ഷിക്കണം. 2026 മെയ് മാസം നാല് മുതൽ ജൂലൈ അഞ്ച് വരെയാണ് ഇന്റേൺഷിപ്പ് കാലാവധി. രാജ്യത്തെ വികസന പ്രവർത്തനങ്ങളെ അടുത്തറിയാനുള്ള സുവർണാവസരമാണ് ഇതുവഴി വിദ്യാർത്ഥികൾക്ക് ലഭിക്കുക.

ALSO READ: ഫിസിക്കൽ ടെസ്റ്റില്ല, അഗ്നിവീറുകൾക്ക് ഡൽഹി പോലീസിൽ നിയമനം

സിവിൽ എൻജിനീയറിങ് മുതൽ ടെക്നോളജി, മാനേജ്മെന്റ്, ലോ, കൊമേഴ്‌സ്, മാസ് കമ്മ്യൂണിക്കേഷൻ വരെയുള്ള ഒന്നിലധികം വിഷയങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടാണ് ഇത്തവണ സമ്മർ ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. സിവിൽ, ഐടി, കമ്പ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ, ഇൻസ്ട്രുമെന്റേഷൻ, ഡേറ്റാ സയൻസ്/ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ കോഴ്സുകൾ അപേക്ഷിക്കാംഎൽഎൽബി, കൊമേഴ്സ്, സയൻസ്, മാനേജ്‌മെന്റ്, മാസ് കമ്മ്യൂണിക്കേഷൻ, ലൈബ്രറി സയൻസ് എന്നീ നോൺ-ടെക്നിക്കൽ വിഷയങ്ങളിൽ പഠിക്കുന്നവർക്കും ഇൻ്റേൺഷിപ്പിനായി അപേക്ഷിക്കാം.

ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ അപേക്ഷകൾ പരിശോധിച്ച് അംഗീകരിക്കണം. അപേക്ഷകരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാക്ഷ്യപ്പെടുത്തിയ അപേക്ഷകൾ മാത്രമേ ഇൻ്റേൺഷിപ്പിനായി പരിഗണിക്കുകയുള്ളൂ. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രതിമാസം 20,000 രൂപ സ്റ്റൈപന്റോടെയാണ് ഇൻ്റേൺഷിപ്പ് ചെയ്യാനാകുക. ഇന്റേൺഷിപ്പ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റും ലഭിക്കുന്നതാണ്.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ