RRB Recruitment 2025: റെയിൽവേയിൽ 35,000 ശമ്പളത്തോടെ ജോലി; 368 ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം?

RRB Section Controller Recruitment 2025: സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഇത് മികച്ചൊരു അവസരമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

RRB Recruitment 2025: റെയിൽവേയിൽ 35,000 ശമ്പളത്തോടെ ജോലി; 368 ഒഴിവുകൾ, ആർക്കൊക്കെ അപേക്ഷിക്കാം?

പ്രതീകാത്മക ചിത്രം

Published: 

26 Aug 2025 | 12:41 PM

റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (RRB) സെക്ഷൻ കൺട്രോളർ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ആകെ 368 ഒഴിവുകളാണ് ഉള്ളത്. കേരളത്തിൽ തിരുവനന്തപുരത്തും ഒഴിവുണ്ട്. സർക്കാർ ജോലി നേടാൻ ആഗ്രഹിക്കുന്ന ബിരുദധാരികൾക്ക് ഇത് മികച്ചൊരു അവസരമാണ്. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 14 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

കേന്ദ്ര സർക്കാർ അംഗീകൃത സർവകലാശാല/ സ്ഥാപനത്തിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷ നൽകാം. 2026 ജനുവരി ഒന്നിന് 20നും 33നും ഇടയിൽ പ്രായമുള്ളവർക്കാണ് അവസരം. സംവരണ വിഭാഗക്കാർക്ക് ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവുകൾ ലഭിക്കും.

ആർആർബി വെബ്‌സൈറ്റിൽ ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്‌ട്രേഷൻ പൂർത്തിയാക്കിയ ശേഷം അപേക്ഷ ഫോം പൂരിപ്പിച്ചു നൽകി, ആവശ്യമായ രേഖകൾ കൂടി അപ്ലോഡ് ചെയ്യണം. ശേഷം ബാധകമെങ്കിൽ ഫീസ് കൂടി അടച്ച ശേഷം അപേക്ഷ സമർപ്പിക്കാം. തുടരാവശ്യങ്ങൾക്കായി അപേക്ഷയുടെ ഒരു പകർപ്പ് പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കാൻ ശ്രദ്ധിക്കുക.

ALSO READ: കൊച്ചിൻ പോർട്ട് അതോറിറ്റിയിൽ സെക്രട്ടേറിയൽ അസിസ്റ്റന്റാകാം, 25000 ശമ്പളം

ജനറൽ/ഒബിസി ഉദ്യോഗാർത്ഥികൾക്ക് 500 രൂപയാണ് അപേക്ഷ ഫീസ്. എസ്‌സി/എസ്ടി/സ്ത്രീകൾ/പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് 250 രൂപയാണ് ഫീസ്. കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ്, രേഖ പരിശോധന, മെഡിക്കൽ പരിശോധന എന്നിവ ഉൾപ്പെടുന്നതാണ് തിരഞ്ഞെടുപ്പ് പ്രക്രിയ. ഈ ഘട്ടങ്ങളെല്ലാം വിജയകരമായി പൂർത്തിയാക്കുന്നവരെയാണ് റെയിൽവേയിൽ സെക്ഷൻ കൺട്രോളർമാരായി നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 35,400 രൂപ ശമ്പളം ലഭിക്കും.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ