AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Cochin Port Authority Recruitment 2025: കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ സെക്രട്ടേറിയൽ അസിസ്റ്റന്റാകാം, 25000 ശമ്പളം

Cochin Port Authority Recruitment Secretarial Assistant 2025: യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ കരിയർ പേജിൽ നല്‍കിയിട്ടുള്ള ലിങ്കിലെ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ വഴി അപേക്ഷ സമര്‍പ്പിക്കാം

Cochin Port Authority Recruitment 2025: കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ സെക്രട്ടേറിയൽ അസിസ്റ്റന്റാകാം, 25000 ശമ്പളം
കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി Image Credit source: facebook.com/PortofCochin
Jayadevan AM
Jayadevan AM | Published: 25 Aug 2025 | 09:57 PM

കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റിയില്‍ സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.കരാർ അടിസ്ഥാനത്തിലാണ് നിയമനം. മൂന്ന് വര്‍ഷത്തേക്കാണ് നിയമനം. അപേക്ഷകര്‍ക്ക് ഏതെങ്കിലും വിഷയത്തില്‍ ബിരുദം വേണം. ഇംഗ്ലീഷ് (H) & ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ഷോർട്ട്ഹാൻഡ് (L)/ സ്റ്റെനോഗ്രാഫർ യോഗ്യതയും വേണം. സെക്രട്ടേറിയല്‍ അസിസ്റ്റന്റ് കോഴ്‌സോ അല്ലെങ്കില്‍ തത്തുല്യമായതോ അപേക്ഷകര്‍ പാസായിരിക്കണം. ഒരു ഇൻഡസ്ട്രിയൽ / കൊമേഴ്‌സ്യൽ / ഗവൺമെന്റ് സ്ഥാപനത്തിൽ സ്റ്റെനോഗ്രാഫർ / പേഴ്‌സണൽ അസിസ്റ്റന്റ് / എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് അല്ലെങ്കിൽ പേഴ്‌സണൽ സ്റ്റാഫ് മേഖലയിൽ 2 വർഷത്തെ പരിചയവും വേണം.

കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനിലെ പരിജ്ഞാനം അഭിലഷണീയം. ഒപ്പം ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കാനും എഴുതാനും അറിയാമെങ്കില്‍ അതും അഭിലഷണീയമാണ്.മൂന്ന് ഒഴിവുകളുണ്ട്. 35 വയസാണ് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി. 25,000 രൂപയാണ് ശമ്പളം.

Also Read: KSCCAM Recruitment 2025: കാലാവസ്ഥ വ്യതിയാന അനുരൂപീകരണ മിഷനില്‍ ഒഴിവുകള്‍, വിവിധ തസ്തികകളില്‍ അവസരം

എങ്ങനെ അപേക്ഷിക്കാം?

യോഗ്യതയും താല്‍പര്യവുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ കൊച്ചിൻ പോർട്ട് അതോറിറ്റിയുടെ വെബ്‌സൈറ്റിലെ (cochinport.gov.in) കരിയർ പേജിൽ നല്‍കിയിട്ടുള്ള ലിങ്കിലെ ഓൺലൈൻ ആപ്ലിക്കേഷൻ പോർട്ടൽ വഴി അപേക്ഷ സമര്‍പ്പിക്കാം. അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ നല്‍കിയിട്ടുള്ള നോട്ടിഫിക്കേഷന്‍ പൂര്‍ണമായും വായിച്ചതിന് ശേഷം മാത്രമേ അയക്കാവൂ. ഓണ്‍ലൈനായി മാത്രമേ അപേക്ഷിക്കാവൂ, സെപ്തംബര്‍ 12 വരെ അപേക്ഷിക്കാം.