SATHEE App: എന്താണ് സാത്തി ആപ്പ്? പണം നൽകി കോച്ചിംഗിന് പോകേണ്ട; നീറ്റും ജെഇഇയും ഇനി വിരൽത്തുമ്പിൽ!

SATHEE App For JEE, NEET Students: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), കാൺപൂരുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു പോർട്ടർ പുറത്തിറക്കിയിരിക്കുന്നത്. ദേശീയതലത്തിലുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ പോർട്ടലിലൂടെ പഠന സഹായം ലഭിക്കുന്നത്.

SATHEE App: എന്താണ് സാത്തി ആപ്പ്? പണം നൽകി കോച്ചിംഗിന് പോകേണ്ട; നീറ്റും ജെഇഇയും ഇനി വിരൽത്തുമ്പിൽ!

Sathee

Published: 

16 Mar 2026 | 11:21 AM

ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെഇഇ), നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്), കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (സിയുഇടി) തുടങ്ങിയ ദേശീയ തലത്തിലുള്ള മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി ‘സാത്തി’ ആപ്പുമായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐഐടി), കാൺപൂരുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം ഇത്തരമൊരു പോർട്ടർ പുറത്തിറക്കിയിരിക്കുന്നത്.

ദേശീയതലത്തിലുള്ള മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ദശലക്ഷക്കണക്കിന് വിദ്യാർത്ഥികൾക്കാണ് ഈ പോർട്ടലിലൂടെ പഠന സഹായം ലഭിക്കുന്നത്. മത്സര പരീക്ഷകൾക്കായി ലക്ഷങ്ങൾ മുടക്കി സ്വകാര്യ കോച്ചിംഗ് സെൻ്ററുകളെ ആശ്രയിക്കാൻ കഴിയാത്ത സാധാരണക്കാരുടെ കുട്ടികൾക്ക് ‘സാത്തി’ (SATHEE – Self Assessment Test and Help for Entrance Exams) പോർട്ടൽ ​ഗുണകരമാകും.

ALSO READ: തിരുവിതാംകൂര്‍ ദേവസ്വത്തിലെ എല്‍ഡി ക്ലര്‍ക്ക് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് പുറത്ത്; എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം?

എന്താണ് സാത്തി ആപ്പ്?

മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും ഗ്രാമങ്ങളിലുള്ള കുട്ടികൾക്കും മികച്ച കോച്ചിംഗ് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്ലാറ്റ്‌ഫോം പുറത്തിറക്കിയിരിക്കുന്നത്. ജെഇഇ, നീറ്റ്, സിയുഇടി തുടങ്ങിയ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കായി അത്യാധുനിക പഠന സൗകര്യങ്ങളോടെയാണ് സാത്തി ആപ്പ് ലഭ്യമാകുക.

ഒരു രൂപ പോലും നൽകാതെ ഉയർന്ന നിലവാരമുള്ള ക്ലാസുകളാണ് സാത്തിയിലൂടെ ലഭിക്കുക. ഐഐടികളിലെയും എയിംസിലെയും പ്രൊഫസർമാരും വിദഗ്ധരും തയ്യാറാക്കിയ ലക്ചർ വീഡിയോകൾ, മോക്ക് ടെസ്റ്റുകൾ, എഐ അധിഷ്ഠിത പഠനം തുടങ്ങി എല്ലാവിധ അത്യാധുനിക സൗകര്യങ്ങളും സാത്തിയിലുണ്ടാകും. മലയാളം ഉൾപ്പെടെയുള്ള ഇന്ത്യയിലെ പല പ്രാദേശിക ഭാഷകളിലും പഠനസാമഗ്രികൾ ലഭ്യമാക്കുന്നതാണ്.

സാത്തി ആപ്പിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

ആദ്യം തന്നെ ഔദ്യോഗിക വെബ്‌സൈറ്റായ sathee.iitk.ac.in സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ‘SATHEE’ ആപ്പ് ഡൗൺലോഡ് ചെയ്യുക.

ഹോം പേജിൽ തയ്യാറെടുക്കുന്ന പരീക്ഷ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ ഉണ്ട്. നിങ്ങൾക്ക് ഏതാണോ വേണ്ടത് അത് ക്ലിക്ക് ചെയ്യുക.

‘Register’ അല്ലെങ്കിൽ ‘Log In’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക.

ആദ്യമായാണ് ഈ പോർട്ടൽ ഉപയോഗിക്കുന്നതെങ്കിൽ ‘Sign Up’ ചെയ്യുക.

ശേഷം ആപ്പിൽ നിങ്ങളുടെ പ്രൊഫൈൽ ക്രിയേറ്റ് ചെയ്യുക.

രജിസ്ട്രേഷൻ പൂർത്തിയായ ശേഷം ഡാഷ്‌ബോർഡിൽ ലക്ചർ വീഡിയോകൾ, മോക്ക് ടെസ്റ്റുകൾ എന്നിവ തെരഞ്ഞെടുത്ത് പഠനം ആരംഭിക്കാം.

 

 

 

Loading...
Unable to load recommendations.
Follow Us
Related Stories
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ