Kochi School Holiday: കുട്ടികളേ സന്തോഷവാർത്ത… നാളെ ഈ ജില്ലയിൽ പ്രാദേശിക അവധി; എല്ലാ സ്കൂളുകൾക്കും ബാധകം

Kochi School Holiday Update: നവംബർ 25 മുതലാണ് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചത്. അഞ്ച് ദിവസത്തെ മേള 16 വേദികളിലായാണ് അരങ്ങേറുന്നത്. മേളയിൽ എണ്ണായിരത്തോളം പ്രതിഭകളാണു പങ്കെടുക്കുന്നത്. 301 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

Kochi School Holiday: കുട്ടികളേ സന്തോഷവാർത്ത... നാളെ ഈ ജില്ലയിൽ പ്രാദേശിക അവധി; എല്ലാ സ്കൂളുകൾക്കും ബാധകം

Kochi School Holiday

Published: 

27 Nov 2025 | 09:20 PM

കൊച്ചി: എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവത്തിൻ്റെ ഭാ​ഗമായി നാളെ ചില സ്കൂളുകൾക്ക് അവധി. കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്കാണ് നാളെ (28 വെള്ളി) അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ആസ്വദിക്കുന്നതിന് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിനായാണ് അവധി. വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോളാണ് ഇക്കാര്യം അറിയിച്ചത്. നവംബർ 25 മുതലാണ് എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ആരംഭിച്ചത്. അഞ്ച് ദിവസത്തെ മേള 16 വേദികളിലായാണ് അരങ്ങേറുന്നത്. മേളയിൽ എണ്ണായിരത്തോളം പ്രതിഭകളാണു പങ്കെടുക്കുന്നത്. 301 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

Also Read: പരീക്ഷാത്തീയതിയെത്തി, സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് എന്ന് മുതല്‍ അപേക്ഷിക്കാം?

നവംബർ 26ന് രാവിലെ പ്രധാന വേദിയായ ‌സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ എറണാകുളം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്‌ടർ സുബിൻ പോൾ പതാക ഉയർത്തി. ജില്ലാ കളക്ടർ ജി പ്രിയങ്കയാണ് കലാമേള ഉദ്ഘാടനം ചെയ്തത്. സമാപന സമ്മേളനം 29ന് വൈകിട്ട് 5.30ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ പുട്ട വിമലാദിത്യ ഉദ്ഘാടനം ചെയ്യുന്നതാണ്.

സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് തെരേസാസ് ഹയർ സെക്കൻഡറി സ്കൂൾ, ദാറുൽ ഉലൂം വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് കലോൽസവത്തിൻ്റെ പ്രധാന വേദികൾ. എറണാകുളം സെന്റ് ആൽബർട്സ് ഹയർ സെക്കൻഡറി സ്കൂളിലാണ് ഭക്ഷണശാല ഒരുക്കിയിരിക്കുന്നത്. ഒരേസമയം 800 പേർക്ക് ഭക്ഷണം കഴിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.

 

Follow Us
Related Stories
NEET Re-Exam Admit Cards 2026: നീറ്റ് പുനഃപരീക്ഷയ്ക്ക് ദിവസങ്ങൾ മാത്രം; ഹാൾ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാനാകാതെ വിദ്യാർത്ഥികൾ
NEET Re-test Admit Cards: നീറ്റ് പുന:പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ പുറത്ത്; എങ്ങനെ ഡൗൺലോഡ് ചെയ്യാം?
Kerala Plus One First Allotment 2026: പ്ലസ് വണ്‍ ഫസ്റ്റ് അലോട്ട്‌മെന്റ് പുറത്ത്; എങ്ങനെ പരിശോധിക്കാം? അഡ്മിഷന്‍ നേടേണ്ടത് എങ്ങനെ?
Kerala Plus One Admission 2026: പ്ലസ് വൺ പ്രവേശനം: ആദ്യ അലോട്ട്മെൻ്റ് നാളെ, എപ്പോൾ എവിടെ അറിയാം?
MG University Degree Admission 2026: എംജി യൂണിവേഴ്‌സിറ്റി ഡിഗ്രി കോഴ്‌സുകളിലേക്ക്‌ ഇനിയും അപേക്ഷിക്കാം; ട്രയല്‍ അലോട്ട്‌മെന്റ് പുറത്ത്‌
CBSE Class 10 Second Board Result: സിബിഎസ്ഇ പത്താം ക്ലാസ് രണ്ടാംഘട്ട ഫലം: എപ്പോൾ വരും? ഫലം എവിടെ, എങ്ങനെ പരിശോധിക്കാം?
മുടി വളരാൻ ഉലുവ മാത്രം മതി! ഇങ്ങനെ ഉപയോ​ഗിക്കണം
തടി കുറയ്ക്കാന്‍ രാത്രി ചോറ് കഴിക്കാതിരുന്നാല്‍ മതിയോ? സത്യമറിഞ്ഞോളൂ
ഒറ്റ നര പോലും ഇല്ലാതെ മുടി കറുപ്പിക്കാൻ ഇതാ ഒറ്റമൂലി
ഇഞ്ചി ഫ്രിഡ്ജിലാണോ സൂക്ഷിക്കുന്നത്? ഇതറിഞ്ഞോളൂ
പന്തളത്ത് മനപൂർവ്വം ബസിലിടിച്ച് അപകടമുണ്ടാക്കാൻ ശ്രമം
കൂറ്റൻ രാജവെമ്പാലയെ പിടികൂടുന്നത് കണ്ടോ
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്