CBSE CTET 2026: പരീക്ഷാത്തീയതിയെത്തി, സെന്‍ട്രല്‍ ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റിന് എന്ന് മുതല്‍ അപേക്ഷിക്കാം?
CBSE CTET 2026 exam registration: സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ പരീക്ഷാ തീയതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തുവിട്ടു. 2026 ഫെബ്രുവരി എട്ടിനാണ് പരീക്ഷ
സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റിന്റെ (CTET) പരീക്ഷാ തീയതി സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (CBSE) പുറത്തുവിട്ടു. 2026 ഫെബ്രുവരി എട്ടിനാണ് പരീക്ഷ. പേപ്പര്‍ 1, 2 എന്നിവ ഉണ്ടാകും. രാജ്യത്തെ 132 നഗരങ്ങളിലായി 20 ഭാഷകളില്‍ പരീക്ഷ നടത്തും. പരീക്ഷ, സിലബസ്, ഭാഷ, യോഗ്യതാ മാനദണ്ഡങ്ങൾ, പരീക്ഷാ ഫീസ്, പരീക്ഷാ നഗരങ്ങൾ, പ്രധാന തീയതികൾ എന്നിവയെക്കുറിച്ചുള്ള വിശദമായ ഇൻഫർമേഷൻ ബുള്ളറ്റിൻ സിടെറ്റിന്റെ ഓദ്യോഗിക വെബ്‌സൈറ്റില്‍ ഉടന്‍ ലഭ്യമാകും.
അപേക്ഷിക്കുന്നവര്‍ വെബ്‌സൈറ്റിൽ നിന്ന് മാത്രം ഇൻഫർമേഷൻ ബുള്ളറ്റിൻ ഡൗൺലോഡ് ചെയ്‌ത് ശ്രദ്ധാപൂർവ്വം വായിക്കണം. ctet.nic.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിലാണ് വിശദാംശങ്ങള്‍ ലഭ്യമാകുന്നത്. അപേക്ഷിക്കേണ്ടതും ഇതേ വെബ്‌സൈറ്റിലൂടെയാണ്.
എന്ന് മുതല്‍ അപേക്ഷിക്കാം?
അപേക്ഷാ പ്രക്രിയ ഉടൻ ആരംഭിക്കും. രജിസ്‌ട്രേഷന്‍ തീയതി പ്രഖ്യാപിച്ചുകഴിഞ്ഞാല്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന രജിസ്‌ട്രേഷന്‍ ലിങ്ക് വഴി അപേക്ഷിക്കാനാകും. അനുബന്ധ രേഖകള്‍ സഹിതം അപേക്ഷിക്കണം.
തുടര്‍ന്ന് അപേക്ഷാ ഫീസും നല്‍കണം. അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കുന്നത് നല്ലതാണ്. ജനറൽ, ഒബിസി വിഭാഗക്കാർക്ക് ഒരു പേപ്പറിന് 1,000 രൂപയും രണ്ടിനും 1,200 രൂപയുമാണ് ഫീസ്. എസ്‌സി, എസ്ടി, പിഡബ്ല്യുഡി വിഭാഗക്കാർക്ക് ഒരു പേപ്പറിന് 500 രൂപയും രണ്ടിനും 600 രൂപയുമാണ് ഫീസ്.