SSLC Exam 2026: പരീക്ഷ കുട്ടിക്കാണ്, നിങ്ങൾക്കല്ല! മക്കളെ സമ്മർദ്ദത്തിലാക്കാതിരിക്കാൻ മാതാപിതാക്കൾ ഇതറിയണം

SSLC Exam 2026 Parents Guide: ഒരു കാരണവശാലും അവർക്ക് നിങ്ങളായിട്ട് അധിക സമർദ്ദം നൽകരുത്. അത്തരത്തിൽ പരീക്ഷാക്കാലത്ത് മികച്ച പഠനാന്തരീക്ഷം വീട്ടിൽ തന്നെ ഒരുക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. എന്തെല്ലാമെന്ന് നോക്കാം.

SSLC Exam 2026: പരീക്ഷ കുട്ടിക്കാണ്, നിങ്ങൾക്കല്ല! മക്കളെ സമ്മർദ്ദത്തിലാക്കാതിരിക്കാൻ മാതാപിതാക്കൾ ഇതറിയണം

SSLC Exam 2026

Published: 

26 Feb 2026 | 08:30 PM

പരീക്ഷാക്കാലത്ത് മിക്ക വീടുകളും ശ്രദ്ധിച്ചാലറിയാം, ഒരു യുദ്ധക്കളത്തിന് സമാനമായ അന്തരീക്ഷമായിരിക്കും അവിടെ. ആ സമയത്ത് കുട്ടികളേക്കാൾ കൂടുതൽ ടെൻഷൻ മാതാപിതാക്കൾക്കാണ്. എന്നാൽ നിങ്ങളുടെ ഈ അമിത ഉത്കണ്ഠ കുട്ടികളുടെ ആത്മവിശ്വാസത്തെയും പഠനത്തെയും ദോഷകരമായി ബാധിക്കുമെന്ന് എത്രപേർ ഓർക്കാറുണ്ട്. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ അടുത്തു വരുന്ന ഈ സാഹചര്യത്തിൽ, മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്.

ഒരുപക്ഷേ നിങ്ങൾ ഊഹിക്കുന്നതിനും അപ്പുറമുള്ള വലിയൊരു മാനസിക സമ്മർദ്ദത്തിലൂടെയാകാം നിങ്ങളുടെ കുട്ടി കടന്നുപോകുന്നത്. അതുകൊണ്ട് ഒരു കാരണവശാലും അവർക്ക് നിങ്ങളായിട്ട് അധിക സമർദ്ദം നൽകരുത്. അത്തരത്തിൽ പരീക്ഷാക്കാലത്ത് മികച്ച പഠനാന്തരീക്ഷം വീട്ടിൽ തന്നെ ഒരുക്കാൻ മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്. എന്തെല്ലാമെന്ന് നോക്കാം.

ALSO READ: എസ്എസ്എൽസി പരീക്ഷയിൽ ഹോൾ ടിക്കറ്റ് എടുക്കാൻ മറന്നാൽ എന്ത് ചെയണം?

താരതമ്യം അരുത്

അയൽപക്കത്തെ കുട്ടിക്ക് ഫുൾ എ പ്ലസ് കിട്ടി, നിനക്കെന്താ കിട്ടാത്തത്?, അവൻ പഠിക്കുന്നത് കണ്ടോ, നിനക്കെന്താണ് പറ്റാത്തത്… എന്നിങ്ങനെയുള്ള ചോദ്യങ്ങൾ കുട്ടികളുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുന്നതാണ്. ഓരോ കുട്ടിയുടെയും ഗ്രഹണശേഷിയും കഴിവുകളും വ്യത്യസ്തമാണെന്നത് മാതാപിതാക്കൾ ശ്രദ്ധിക്കണം. അവരെ മറ്റൊരാളുമായി താരതമ്യം ചെയ്യുന്നത് അവരുടെ പഠിക്കാനുള്ള താൽപ്പര്യം തന്നെ നശിപ്പിക്കുന്നു. ഇത് പഠനത്തെയും പരീക്ഷയെയും കാര്യമായി ബാധിക്കുകയും ചെയ്യും.

പഠനാന്തരീക്ഷം ഒരുക്കുക

കുട്ടികൾ പഠിക്കുമ്പോൾ വീടിനുള്ളിൽ സമാധാനപരമായ അന്തരീക്ഷമാണെന്ന് ഉറപ്പുവരുത്തുക. വീട്ടിനുള്ളിൽ വഴക്കുകൾ, അനാവശ്യ ബഹളങ്ങൾ, വിരുന്നു സൽക്കാരം, ടിവി പ്രവർത്തിപ്പിക്കുക എന്നിവ പരീക്ഷാക്കാലത്ത് ഒഴിവാക്കുക. അതുപോലെ തന്നെ മാതാപിതാക്കളും ടെൻഷൻ കാണിക്കരുത്. നിങ്ങൾ ടെൻഷൻ അടിക്കുന്നത് കണ്ടാൽ കുട്ടികൾ കൂടുതൽ പരിഭ്രമിക്കും. പകരം അവരെ നിങ്ങൾക്കാകും വിധം പിന്തുണയ്ക്കുക.

പോഷകസമൃദ്ധമായ ഭക്ഷണം

പരീക്ഷാക്കാലത്ത് കുട്ടികൾക്ക് ഒരിക്കലും എണ്ണമയമുള്ള ഭക്ഷണങ്ങളും ജങ്ക് ഫുഡും നൽകരുത്. ഇത് കുട്ടികളിൽ മടുപ്പും ക്ഷീണവും ഉറക്കവും ഉണ്ടാക്കും. പഴവർഗ്ഗങ്ങൾ, ഇലക്കറികൾ, ധാരാളം വെള്ളം എന്നിവ കഴിപ്പിക്കുക. കൃത്യസമയത്ത് ഭക്ഷണം കഴിക്കുന്നുണ്ടെന്നും ഉറങ്ങുന്നുണ്ടെന്നും ഉറപ്പുവരുത്തുക.

ഉറക്കം അതാവശ്യമാണ്

രാത്രി മുഴുവൻ ഉറക്കമൊഴിച്ച് പഠിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. തലച്ചോറിന് വിശ്രമം ലഭിച്ചാലേ പഠിച്ച കാര്യങ്ങൾ പരീക്ഷാ സമയത്ത് ഓർത്തെടുക്കാൻ അവർക്ക് സാധിക്കൂ. കുറഞ്ഞത് 6-7 മണിക്കൂറെങ്കിലും കുട്ടികൾ നിർബന്ധമായും ഉറങ്ങണം.

ഇടവേളകൾ നൽകുക

മണിക്കൂറുകളോളം തുടർച്ചയായി പുസ്തകത്തിന് മുന്നിൽ ഇരിക്കുന്ന പ്രവണത ഒഴിവാക്കുക. ഓരോ 45 മിനിറ്റ് പഠനത്തിന് ശേഷവും 5-10 മിനിറ്റ് ഇടവേളകൾ നൽകുക. ആ സമയത്ത് പാട്ട് കേൾക്കാനോ മുറ്റത്തിറങ്ങി അല്പ സമയം നടക്കാനോ ചെറിയ വ്യായാമങ്ങൾ ചെയ്യാനോ കുട്ടിയെ അനുവദിക്കാം.

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
കൈകളിലും കാലുകളിലും ഇടയ്ക്കിടെ തരിപ്പ് അനുഭവപ്പെടാറുണ്ടോ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ