SSLC Exam 2026: എസ്എസ്എൽസിക്ക് ​ഗ്രൂപ്പ് സ്റ്റഡി വോണോ?; ഫ്രണ്ട്‌സിനൊപ്പം പഠിച്ചാൽ A+ കിട്ടുമോ

SSLC Exam Group Study:ഗ്രൂപ്പ് സ്റ്റഡി ചിലർക്ക് വലിയ വിജയമാണെങ്കിലും, മറ്റു ചിലർക്ക് അത് വെറും പ്രഹസനമായി മാത്രം മാറാറുണ്ട്. നിങ്ങളും ​ഗ്രൂപ്പ് സ്റ്റഡി നടത്താൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ ഒവിവാക്കേണ്ട ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമെന്ന് നോക്കാം.

SSLC Exam 2026: എസ്എസ്എൽസിക്ക് ​ഗ്രൂപ്പ് സ്റ്റഡി വോണോ?; ഫ്രണ്ട്‌സിനൊപ്പം പഠിച്ചാൽ A+ കിട്ടുമോ

Sslc Exam 2026

Published: 

28 Feb 2026 | 01:21 PM

എസ്എസ്എൽസി പരീക്ഷാക്കാലത്തെ ഏറ്റവും വലിയ കൺഫ്യൂഷനാണ് ഒറ്റയ്ക്കിരുന്ന് പഠിക്കണോ അതോ ഫ്രണ്ട്‌സിനൊപ്പം കൂടിയിരുന്ന് പഠിക്കണോ എന്നത്. ഗ്രൂപ്പ് സ്റ്റഡി ചിലർക്ക് വലിയ വിജയമാണെങ്കിലും, മറ്റു ചിലർക്ക് അത് വെറും പ്രഹസനമായി മാത്രം മാറാറുണ്ട്. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പത്താം ക്ലാസ്സുകാർക്കായി ഗ്രൂപ്പ് സ്റ്റഡിയിലെ ഗുണങ്ങളും ചതിക്കുഴികളും മനസ്സിലാക്കാൻ സാധിക്കുന്ന ഒരു വിശദീകരണം വായിക്കാം.

പരീക്ഷയടുക്കുമ്പോൾ കൂട്ടുകാരെല്ലാവരും കൂടി ഒത്തുകൂടി പഠിക്കുന്നത് നല്ലതാണ്. കൂടുതൽ കാര്യങ്ങൾ പഠിക്കാനും, ചർച്ച ചെയ്യാനും എല്ലാം ഈ അവസരം നിങ്ങൾക്ക് ഉപയോ​ഗിക്കാം. എന്നാൽ ഈ ആവേശം എ പ്ലസിലേക്ക് എത്തിക്കുമോ അതോ സമയം കളയുമോ എന്നത് വളരെ പ്രധാനമാണ്. നിങ്ങളും ​ഗ്രൂപ്പ് സ്റ്റഡി നടത്താൻ ആ​ഗ്രഹിക്കുന്നുണ്ടെങ്കിൽ അതിൽ ഒവിവാക്കേണ്ട ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ട കാര്യങ്ങളും എന്തെല്ലാമെന്ന് നോക്കാം.

ALSO READ: എസ്എസ്എൽസി കൗണ്ടൗൺ… അവസാന നിമിഷം സ്ട്രെസ് വേണ്ട; കൂളായി പഠിച്ച് എ പ്ലസ് നേടാം

എപ്പോഴാണ് ഗ്രൂപ്പ് സ്റ്റഡി നടത്തേണ്ടത്?

കണക്കിലെ പ്രോബ്ലംസോ സയൻസിലെ ഇക്വേഷൻസോ മറ്റ് ഫോർമുലകളോ നിങ്ങൾക്ക് മനസ്സിലാകുന്നില്ലെങ്കിൽ, അത് ലളിതമായി പറഞ്ഞുതരാൻ സാധിക്കുന്ന ഒരു സുഹൃത്ത് നിങ്ങൾക്കുണ്ടെങ്കിൽ ഗ്രൂപ്പ് സ്റ്റഡി വളരെ നല്ലതാണ്. ഒരു കാര്യം മറ്റൊരാൾക്ക് പഠിപ്പിച്ചു കൊടുക്കുമ്പോൾ ആ വിഷയം പറഞ്ഞുകൊടുക്കുന്ന ആളുടെ മനസ്സിൽ നിലനിർത്താനും കഴിയും. ഗ്രൂപ്പ് സ്റ്റഡിയിലെ ഏറ്റവും വലിയ ഗുണമാണിത്. അങ്ങോട്ടും ഇങ്ങോട്ടുമുള്ള ചർച്ച തന്നെ പഠനകാര്യങ്ങൾ ഓർത്തിരിക്കാൻ നല്ലതാണ്. ഒറ്റയ്ക്കിരുന്ന് പഠിക്കുമ്പോൾ ഉറക്കം വരുന്നവർക്കും മടിയുള്ളവർക്കും ഗ്രൂപ്പ് സ്റ്റഡി വളരെ നല്ലതാണ്.

എപ്പോഴാണ് ഗ്രൂപ്പ് സ്റ്റഡി സമയം കളയുന്നത്?

പഠിക്കാൻ തുടങ്ങി 10 മിനിറ്റ് കഴിയുമ്പോഴേക്കും സിനിമ കാണാനോ കളിക്കാനോ തുടങ്ങിയാൽ ആ പഠനം കൊണ്ട് പ്രത്യേകിച്ച് ​ഗുണമില്ലാതെയാകും. എല്ലാവരും ഒരേ വേഗത്തിൽ എല്ലാം പഠിച്ചെടുക്കണമെന്നില്ല. ഒരാൾ ഒരു പാഠം തീർക്കുമ്പോൾ മറ്റൊരാൾ വൈകുന്നത് ഗ്രൂപ്പ് സ്റ്റഡിയുടെ വേ​ഗത കുറയ്ക്കുകയും സമയം തീരുകയും ചെയ്യും. കൂട്ടുകാരോടൊപ്പം ഫോണുപയോ​ഗം കൂടിയായാൽ കൂടിയിരുന്നുള്ള പഠനം അത്ര നല്ലതാകില്ല.

ഗ്രൂപ്പ് സ്റ്റഡി പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്

രണ്ട് അല്ലെങ്കിൽ 3 പേരിൽ കൂടുതൽ ഗ്രൂപ്പിലുണ്ടാകരുത്. എണ്ണം കൂടുന്തോറും വർത്തമാനവും ​ഗൗരവവും കുറയും.

ഇന്ന് ഏത് വിഷയത്തിലെ ഏത് പാഠമാണ് പഠിക്കേണ്ടതെന്ന് മുൻകൂട്ടി തീരുമാനിച്ച് വേണം ​ഗ്രൂപ്പ് സ്റ്റഡിക്ക് എത്താൻ.

പുതിയ കാര്യങ്ങൾ ആദ്യമായി പഠിക്കാൻ ഒറ്റയ്ക്കിരിക്കുന്ന് പഠിക്കുന്നതാണ് നല്ലത്. പഠിച്ച കാര്യങ്ങൾ റിവൈസ് ചെയ്യാനും സംശയങ്ങൾ ചോദിക്കാനും മാത്രം ഗ്രൂപ്പ് സ്റ്റഡി ഉപയോഗിക്കുക.

പഠിക്കുന്ന സമയത്ത് എല്ലാവരുടെയും ഫോണുകൾ മാറ്റി വയ്ക്കുക. പഠന കാര്യങ്ങൾ അല്ലാതെ മറ്റൊരു കാര്യത്തെക്കുറിച്ചും ചർച്ച ചെയ്യരുത്.

 

Loading...
Unable to load recommendations.
Follow Us
Related Stories
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
Navodaya Schools Admissions: കേന്ദ്ര സ്കൂളിൽ പഠിക്കാൻ അവസരം! ജവഹർ നവോദയ 9, 11 ക്ലാസ് പ്രവേശനം; അപേക്ഷിക്കേണ്ടത് എങ്ങനെ?
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
8000mAh ബാറ്ററിയുമായി ഓപ്പോ A7 പ്രോ 5G ലോഞ്ച്​ ചെയ്തു
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ