SSLC Exam 2026: എസ്എസ്എൽസി; പരീക്ഷാ ഹാളിൽ എന്തൊക്കെ കൊണ്ടുപോകാം, എന്തൊക്കെ ഒഴിവാക്കണം?

SSLC Exam 2026 Guidelines: പരീക്ഷാ ഹാളിനുള്ളിലെ നിബന്ധനകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടെങ്കിൽ ഇത്തരം ആശങ്കകൾ ഒഴിവാക്കി പരീക്ഷക്കാലം ഈസിയാക്കാനാകും. അത്തരത്തിൽ ഇക്കൊല്ലത്തെ പരീക്ഷയ്ക്ക് പോകുമ്പോൾ നിങ്ങൾ കൊണ്ടുപോകേണ്ടതും, ഒഴിവാക്കേണ്ടതുമായ വസ്തുക്കൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

SSLC Exam 2026: എസ്എസ്എൽസി; പരീക്ഷാ ഹാളിൽ എന്തൊക്കെ കൊണ്ടുപോകാം, എന്തൊക്കെ ഒഴിവാക്കണം?

Sslc Exam Guidelines

Published: 

01 Mar 2026 | 12:27 PM

ഈ വരുന്ന മാർച്ച് അഞ്ചിന് എസ്എസ്എൽസി പരീക്ഷ ആരംഭിക്കുകയാണ്. പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുന്ന ഓരോ വിദ്യാർത്ഥികളും അറിഞ്ഞിരിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട്. പരീക്ഷാ ഹാളിൽ കയറുന്നതിന് തൊട്ടുമുമ്പ് “‌അത് എടുക്കാൻ മറന്നോ?”, “ഇത് കൊണ്ടുപോകാൻ അനുവാദമുണ്ടോ?” എന്നൊക്കെയുള്ള സംശയങ്ങൾ കുട്ടികളിൽ സ്വാഭാവികമാണ്. അതുകൊണ്ട് തന്നെ അത് മുൻകൂട്ടി അറിഞ്ഞിരിക്കേണ്ടതും പ്രധാനമാണ്.

പരീക്ഷാ ഹാളിനുള്ളിലെ നിബന്ധനകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണയുണ്ടെങ്കിൽ ഇത്തരം ആശങ്കകൾ ഒഴിവാക്കി പരീക്ഷക്കാലം ഈസിയാക്കാനാകും. അത്തരത്തിൽ ഇക്കൊല്ലത്തെ പരീക്ഷയ്ക്ക് പോകുമ്പോൾ നിങ്ങൾ കൊണ്ടുപോകേണ്ടതും, ഒഴിവാക്കേണ്ടതുമായ വസ്തുക്കൾ എന്തെല്ലാമെന്ന് നമുക്ക് നോക്കാം.

ALSO READ: എസ്എസ്എൽസിക്ക് ​ഗ്രൂപ്പ് സ്റ്റഡി വോണോ?; ഫ്രണ്ട്‌സിനൊപ്പം പഠിച്ചാൽ A+ കിട്ടുമോ

പരീക്ഷാ ഹാളിൽ നിർബന്ധമായും കരുതേണ്ടവ

ഹാൾ ടിക്കറ്റ്: എസ്എസ്എൽസി പരീക്ഷയ്ക്ക് പോകുമ്പോൾ ഏറ്റവും പ്രധാനപ്പെട്ട രേഖയാണിത്. ഇതില്ലാതെ പരീക്ഷാ ഹാളിൽ പ്രവേശനം അനുവദിക്കില്ല. ഹാൾ ടിക്കറ്റിൻ്റെ ഒരു ഫോട്ടോസ്റ്റാറ്റ് കോപ്പി വീട്ടിൽ സൂക്ഷിക്കുന്നത് നല്ലതാണ്. എപ്പോഴെങ്കിലും ഒർജിനൽ നഷ്ടമായാൽ ഈ കോപ്പി ഉപയോ​ഗിച്ച് പരീക്ഷയെഴുതാൻ സാധിക്കും.

നീല അല്ലെങ്കിൽ കറുപ്പ് മഷിയിലുള്ള ഒന്നിലധികം പേനകൾ കൈയ്യിൽ കരുതുക. പെൻസിൽ, ഇറേസർ, ഷാർപ്പനർ, സ്കെയിൽ എന്നിവ സ്വന്തമായി ഉണ്ടായിരിക്കണം. ഗണിത പരീക്ഷയ്ക്ക് ആവശ്യമായ ഇൻസ്ട്രുമെന്റുകൾ ഉൾപ്പെടുന്ന ബോക്സ് ഉറപ്പായും കൈയ്യിൽ ഉണ്ടായിരിക്കണം. പേനയും മറ്റും സൂക്ഷിക്കാൻ പൗച്ച് ഉപയോഗിക്കുക.

കുടിവെള്ളം കൈയ്യിൽ കരുതാൻ അനുവാദമുണ്ട്. ലേബലുകൾ ഒട്ടിച്ച കുപ്പികൾ കഴിവതും ഒഴിവാക്കുക. സമയം അറിയുന്നതിന് സാധാരണ വാച്ചുകൾ ഉപയോഗിക്കാവുന്നതാണ്.

പരീക്ഷാ ഹാളിൽ കർശനമായും ഒഴിവാക്കേണ്ടവ

  • മൊബൈൽ ഫോൺ, സ്മാർട്ട് വാച്ച്, ഹെഡ്‌സെറ്റ്, കാൽക്കുലേറ്റർ, ഡിജിറ്റൽ ഡയറി തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങൾ അബദ്ധവശാൽ പോലും ഇവ കൈവശം വെക്കരുത്.
  • പുസ്തകങ്ങൾ, കുറിപ്പുകൾ, പേപ്പർ കഷ്ണങ്ങൾ, ഫോർമുലകൾ എഴുതിയ കടലാസുകൾ തുടങ്ങിയവ കൊണ്ടുപോകരുത്. പിടിച്ചാൽ കർശനമായ നടപടി സ്വീകരിക്കേണ്ടി വരും.
  • പരീക്ഷാ ബോർഡുകളിൽ എഴുത്തുകളോ ചിത്രങ്ങളോ പാടില്ല. സാധാരണയായി ഇവ അനുവദിക്കാറില്ലെങ്കിലും സുതാര്യമായ ബോർഡുകൾ ഉപയോഗിക്കുന്നതാണ് സുരക്ഷിതം.
  • ഉത്തരക്കടലാസിൽ വൈറ്റ്നറോ മറ്റ് നിറത്തിലുള്ള പേനകളോ ഉപയോഗിക്കുന്നത് ഒഴിവാക്കുക. തെറ്റുകൾ വന്നാൽ പേന കൊണ്ട് വെട്ടുന്നതാണ് നിയമവിധേയം. ഒറ്റവരയിൽ വെട്ടുക. കറുപ്പിക്കാനോ പേപ്പർ കീറുന്ന വിധം വെട്ടിത്തിരുത്തലുകൾ പാടില്ല.
  • ബാഗുകൾ ഹാളിൽ പ്രവേശിപ്പിക്കില്ല, അവ ഹാളിന് പുറത്ത് നിശ്ചിത സ്ഥാനത്ത് വെക്കുക.

 

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
ഫുൾ ചാർജിൽ 132 കിലോമീറ്റർ, പുതിയ കൈനറ്റിക് ഇ.വി
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ