SWAYAM Exams 2025: എൻ‌ടി‌എ സ്വയം പരീക്ഷ 2025: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ പുറത്ത്

SWAYAM Exams 2025: വിദ്യാഭ്യാസത്തിലെ അടിസ്ഥാന ആശയങ്ങൾക്കായുള്ള സ്വയം പരീക്ഷ 2025 ഡിസംബർ 15ന് ആരംഭിക്കും. അടിസ്ഥാന നിർദ്ദേശ രീതികളും വിദ്യാർത്ഥി മനഃശാസ്ത്രവും എന്ന പരീക്ഷ 2025 ഡിസംബർ 16നാണ് നടക്കുന്നത്.

SWAYAM Exams 2025: എൻ‌ടി‌എ സ്വയം പരീക്ഷ 2025: സിറ്റി ഇൻറ്റിമേഷൻ സ്ലിപ്പുകൾ പുറത്ത്

SWAYAM

Published: 

07 Dec 2025 14:59 PM

നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻടിഎ) ജൂലൈ 2025 സെമസ്റ്ററിലെ സ്റ്റഡി വെബ്‌സ് ഓഫ് ആക്ടീവ് ലേണിംഗ് ഫോർ യംഗ് ആസ്പയറിംഗ് മൈൻഡ്‌സ് (SWAYAM- സ്വയം) പരീക്ഷകൾക്കായുള്ള അഡ്വാൻസ് സിറ്റി ഇൻ്റിമേഷൻ സ്ലിപ്പുകൾ പുറത്ത്. വിദ്യാഭ്യാസത്തിലെ അടിസ്ഥാന ആശയങ്ങൾക്കായുള്ള സ്വയം പരീക്ഷ 2025 ഡിസംബർ 15ന് ആരംഭിക്കും. അടിസ്ഥാന നിർദ്ദേശ രീതികളും വിദ്യാർത്ഥി മനഃശാസ്ത്രവും എന്ന പരീക്ഷ 2025 ഡിസംബർ 16നാണ് നടക്കുന്നത്.

വിദ്യാർത്ഥികൾക്ക് https://exams.nta.nic.in/swayam/ എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് സിറ്റി ഇൻ്റിമേഷൻ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്. അപേക്ഷകർക്ക് ഔദ്യോഗിക വെബ്‌സൈറ്റിൽ അവരുടെ അപേക്ഷാ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് സിറ്റി ഇൻ്റിമേഷൻ സ്ലിപ്പുകൾ ഡൗൺലോഡ് ചെയ്യാം.

ALSO READ: ജോലി വേണ്ടത് ബിഎസ്എഫിലോ, സിആര്‍പിഎഫിലോ? എവിടെ വേണമെങ്കിലും അവസരം; വേഗം അപേക്ഷിച്ചോ

എന്നാൽ, ഇത് സ്വയം ജൂലൈ 2025 സെമസ്റ്റർ പരീക്ഷയുടെ അഡ്മിറ്റ് കാർഡ് അല്ലെന്നും അത് പിന്നീട് പ്രത്യേകം പ്രസിദ്ധീകരിക്കുമെന്നും എൻടിഎ അറിയിച്ചു. രാവിലെയും വൈകുന്നേരവുമായി രണ്ട് ഷിഫ്റ്റുകളിലായിട്ടാണ് സ്വയം പരീക്ഷ നടക്കുക. മൂന്ന് മണിക്കൂറാണ് പരീക്ഷയുടെ ദൈർഘ്യം. എല്ലാവർക്കും സൗജന്യ ഓൺലൈൻ പഠനം നൽകുന്നതിനായി ഇന്ത്യാ ഗവൺമെന്റ് ആരംഭിച്ച ഒരു സംരംഭമാണ് സ്വയം (സ്റ്റഡി വെബ്‌സ് ഓഫ് ആക്ടീവ്-ലേണിംഗ് ഫോർ യംഗ് ആസ്പയറിംഗ് മൈൻഡ്സ്). പ്രത്യേകിച്ച് പിന്നോക്ക പശ്ചാത്തലങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുക എന്നതാണ് ഇതിൻ്റെ പിന്നിലെ ലക്ഷ്യം.

വീഡിയോ പ്രഭാഷണങ്ങൾ, ക്വിസുകൾ, ഓൺലൈൻ ചർച്ചാ ഫോറങ്ങൾ എന്നിവ കോഴ്‌സുകളിൽ ഉൾപ്പെടുന്നു. പഠനം സൗജന്യമാണെങ്കിലും, സർട്ടിഫിക്കറ്റ് ലഭിക്കണമെങ്കിൽ വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുകയും (ചെറിയ ഫീസ് നൽകി) അത് പാസാവുകയും വേണം. ലോകത്തെ 60 രാജ്യങ്ങളിൽ നിന്നുള്ളവർക്ക് 1900 കോഴ്സുകൾ സ്വയം വഴി പഠിക്കാം എന്നതാണ് ഇതിൻ്റെ പ്രത്യേകത. മിക്ക കോഴ്സുകളുടേയും ദൈർഘ്യം 15 ആഴ്ചയാണ്.

ഒൻപതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം പഠിക്കുന്നവർക്ക് വരെയുള്ള കോഴ്സുകൾ സ്വയം പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമേ, ദിക്ഷ, ഇ-പാഠശാല, എൻആർഒഇആർ, എൻഐഒഎസ് തുടങ്ങി നിരവധി സ്ഥാപനങ്ങൾ നടത്തുന്ന ഓൺലൈൻ കോഴ്സുകളും ഇതിലുണ്ട്.

 

ഭക്ഷണത്തിന് ശേഷം ഏലയ്ക്ക ചവയ്ച്ച് കഴിക്കൂ! ​ഗുണങ്ങൾ
ചപ്പാത്തിയുടെ കൂടെ ഈ വെറൈറ്റി കറി പരീക്ഷിക്കൂ‌
വീട്ടിലിരുന്നു ഷു​ഗർ ടെസ്റ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കുക
ദിലീപിലേക്ക് കേസ് എത്തിച്ചത് മഞ്ജുവിന്റെ ആ വാക്ക്
ദേശിയ പാത ഡിസൈൻ ആൻ്റി കേരള
വ്യാജ സർട്ടിഫിക്കറ്റ് കേന്ദ്രം റെയിഡ് ചെയ്തപ്പോൾ
ഗൊറില്ലയും മനുഷ്യരും തമ്മിലുള്ള ആ ബോണ്ട്
കാറിൻ്റെ ഡോറിൻ്റെ ഇടയിൽ വെച്ച് കുഴൽ പണം കടത്താൻ ശ്രമം