നെഞ്ചില്‍ ഇടിത്തീയുമായി 672 ഉദ്യോഗാര്‍ത്ഥികള്‍; മൃഗസംരക്ഷണ വകുപ്പില്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തിരക്കിട്ട നീക്കം?

Animal Husbandry Department Pension Age: മൃഗസംരക്ഷണ വകുപ്പില്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയേക്കുമെന്ന ആശങ്കയെ തുടര്‍ന്ന് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനായുള്ള നീക്കങ്ങള്‍ പുരോഗമിക്കുന്നുവെന്ന അഭ്യൂഹങ്ങളാണ് ആശങ്കയിലാഴ്ത്തുന്നത്.

നെഞ്ചില്‍ ഇടിത്തീയുമായി 672 ഉദ്യോഗാര്‍ത്ഥികള്‍; മൃഗസംരക്ഷണ വകുപ്പില്‍ പെന്‍ഷന്‍ പ്രായം കൂട്ടാന്‍ തിരക്കിട്ട നീക്കം?

Representative photo

Updated On: 

04 Mar 2026 | 06:36 PM

മൃഗസംരക്ഷണ വകുപ്പില്‍ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തിയേക്കുമെന്ന അഭ്യൂഹങ്ങളെ തുടര്‍ന്ന് വെറ്ററിനറി സര്‍ജന്‍ റാങ്ക് ലിസ്റ്റിലെ ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍. പെന്‍ഷന്‍ പ്രായം 60 ആക്കുന്നതിനായുള്ള നീക്കങ്ങള്‍ അതിവേഗം പുരോഗമിക്കുന്നുവെന്ന അഭ്യൂഹങ്ങളാണ് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാഴ്ത്തുന്നത്. നിലവില്‍ ഇതുസംബന്ധിച്ച് സര്‍ക്കാരിന്റെ ഔദ്യോഗിക ഉത്തരവുകളൊന്നും പുറത്തുവന്നിട്ടില്ല. എന്നാല്‍, തീരുമാനം നടപ്പിലായാല്‍ റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അത് കനത്ത തിരിച്ചടിയാകും.

2025 നവംബര്‍ 17-നാണ് വെറ്ററിനറി സര്‍ജന്‍ തസ്തികയിലെ റാങ്ക് ലിസ്റ്റ് പിഎസ്‌സി പുറത്തുവിട്ടത്. 2024 ജനുവരി 10 മുതല്‍ 2025 മെയ് 20 വരെ റിപ്പോര്‍ട്ട് ചെയ്തത് പ്രകാരം, ഏതാണ്ട് നൂറിലേറെ ഒഴിവുകള്‍ ഈ തസ്തികയിലുണ്ട്. ഇതുവരെ 122 പേര്‍ക്ക് അഡ്വൈസ് മെമ്മോ അയച്ചിട്ടുണ്ട്.

2025 ഡിസംബര്‍ 31-നാണ് അവസാന അഡ്വൈസ് പോയതെന്ന് പിഎസ്‌സിയുടെ വെബ്‌സൈറ്റില്‍ നിന്ന് വ്യക്തമാണ്. അഡ്വൈസ് മെമ്മോ അയച്ചെങ്കിലും, പലര്‍ക്കും നിയമന ഉത്തരവ് ലഭിച്ചില്ലെന്നും ആക്ഷേപമുണ്ട്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ ഒഴിവുകള്‍ കുറയുമെന്നതിനാല്‍, നിയമനം കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്ക് അത് കനത്ത തിരിച്ചടിയാകും.

Also Read: Kerala PSC Exam Confirmation: യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് ഉള്‍പ്പെടെ നിരവധി തസ്തികകള്‍; കണ്‍ഫര്‍മേഷന്‍ നല്‍കാന്‍ സമയമായി

ഓരോ വര്‍ഷവും അമ്പതോളം വെറ്ററിനറി ഡോക്ടര്‍മാര്‍ വിരമിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ നാലു വര്‍ഷത്തേങ്കിലും ഒഴിവുകള്‍ കുറയും. എല്ലാ വര്‍ഷവും നിരവധി ഉദ്യോഗാര്‍ത്ഥികളാണ് വെറ്ററിനറി ഡോക്ടര്‍മാരായി പുറത്തിറങ്ങുന്നത്. മറ്റ് മേഖലകളില്‍ നിന്ന്, വ്യത്യസ്തമായി സര്‍ക്കാര്‍ മേഖലയിലാണ് ഇവര്‍ക്ക് കൂടുതല്‍ ജോലി സാധ്യതയുള്ളത്.

അതുകൊണ്ട് തന്നെ, പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചാല്‍ തങ്ങളുടെ ഭാവി കരിനിഴലിലാകുമെന്ന ആശങ്കയാണ് ഉദ്യോഗാര്‍ത്ഥികള്‍ പങ്കുവയ്ക്കുന്നത്. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്നും, തങ്ങളുടെ ആശങ്കകള്‍ പരിഹരിക്കണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

വിരമിക്കൽ പ്രായം ഉയർത്തരുത്

മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടര്‍മാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തരുതെന്ന് ‘ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍-കേരള’ ആവശ്യപ്പെട്ടു. പെന്‍ഷന്‍ പ്രായം കൂട്ടിയാല്‍ ജോലി സാധ്യതകള്‍ ഹനിക്കപ്പെടുമെന്ന് അസോസിയേഷന്‍ ഫേസ്ബുക്കില്‍ കുറിച്ചു. പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നും സംഘടന ആവശ്യപ്പെട്ടു.

Loading...
Unable to load recommendations.
Follow Us
Related Stories
India Post GDS Registration: പത്താം ക്ലാസ് പാസ്സായോ!; പോസ്റ്റ് ഓഫീസിൽ ജോലി ഉറപ്പ്, അപേക്ഷിക്കേണ്ട അവസാന തീയതി
KEAM 2026: എംബിബിഎസ്, ബിഡിഎസ് രണ്ടാം താത്കാലിക അലോട്ട്‌മെന്റ് പുറത്ത്; പരാതികള്‍ അറിയിക്കാന്‍ ഇന്ന് അവസാന അവസരം
CBSE Board Exams 2027: സിബിഎസ്ഇ ബോർഡ് പരീക്ഷ 2027: രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും, അറിയേണ്ടത്
SBI Job Vacancy: മാസശമ്പളം ലക്ഷങ്ങൾ!; എസ്ബിഐയിൽ 207 ഒഴിവുകൾ, വാർഷിക ശമ്പളം 97 ലക്ഷം രൂപ വരെ
Kerala PSC: ആറു തസ്തികകളിലേക്ക് ഷോര്‍ട്ട്‌ലിസ്റ്റ് പ്രസിദ്ധീകരിക്കാനൊരുങ്ങി പിഎസ്‌സി; അഞ്ച് സാധ്യതാപട്ടികകളും ഉടന്‍
Kerala PSC Degree Prelims Result 2026: ഇനി മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കാം; ബിരുദ പ്രാഥമിക പരീക്ഷാഫലം പുറത്തുവിട്ട് പിഎസ്‌സി
തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുന്നുണ്ടോ? ഈ മാറ്റങ്ങൾ അറിഞ്ഞിരിക്കുക!
ഐസ്ക്രീം അല്ല, കൊടുംചൂടിൽ കഴിക്കേണ്ട ഭക്ഷണങ്ങൾ
കരളിന്റെ ആരോഗ്യത്തിന് കഴിക്കേണ്ട ശരിയായ ഭക്ഷണങ്ങൾ ഇതാ
ബെംഗളൂരുവില്‍ സ്വര്‍ണത്തിന് വന്‍ വിലക്കുറവ്, ലാഭം വേണ്ടേ?
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ
ഫോണിന് റേഞ്ചില്ല, ജീവനക്കാരനെ ടവറിൽ കെട്ടിയിട്ടു
മൂന്നാറിൽ ഇറങ്ങിയ കടുവ