AQI
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

VSSC Internship: കരിയർ ബഹിരാകാശത്തോളം വളർത്താം; വിഎസ്എസ്സിയിൽ ഇൻ്റേൺഷിപ്, അവസാന തീയതി

VSSC Internship 2026: ഈ അവസരത്തിലൂടെ താല്പര്യമുള്ളവർക്ക് രാജ്യത്തെ ഏറ്റവും മികച്ച ലാബുകളിലും ശാസ്ത്രജ്ഞർക്കൊപ്പവും പ്രവർത്തിക്കാൻ സാധിക്കും. വിവിധ സയൻസ്, എൻജിനീയറിങ് മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

VSSC Internship: കരിയർ ബഹിരാകാശത്തോളം വളർത്താം; വിഎസ്എസ്സിയിൽ ഇൻ്റേൺഷിപ്, അവസാന തീയതി
Vssc
Neethu Vijayan
Neethu Vijayan | Published: 22 Feb 2026 | 10:25 AM

ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ രംഗത്ത് കരിയർ തുടങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ (VSSC) ഇന്റേൺഷിപ്പ് ചെയ്യാൻ അവസരം. വിവിധ കോഴ്‌സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഇന്റേൺഷിപ്പ് പ്രോഗ്രാം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. ഈ അവസരത്തിലൂടെ താല്പര്യമുള്ളവർക്ക് രാജ്യത്തെ ഏറ്റവും മികച്ച ലാബുകളിലും ശാസ്ത്രജ്ഞർക്കൊപ്പവും പ്രവർത്തിക്കാൻ സാധിക്കും. വിവിധ സയൻസ്, എൻജിനീയറിങ് മേഖലകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം.

ALSO READ: പഠനം കഴിഞ്ഞു ജോലി നോക്കുകയാണോ! സൗത്ത് ഇന്ത്യൻ ബാങ്കിൽ അവസരം; യോ​ഗ്യതയും ഒഴിവുകളും

B.Tech / B.E, M.Tech / M.E, B.Sc / BS, M.Sc / MS, Integrated M.Sc / M.Tech, കൂടാതെ Ph.D ചെയ്യുന്നവർക്കും ഇൻ്റേർണഷിപ്പിലേക്ക് അപേക്ഷിക്കാം. മാർച്ച് 16 വരെയാണ് അപേക്ഷിക്കാനുള്ള അവസാന തീയതി. താത്പര്യമുള്ള വിദ്യാർത്ഥികൾക്ക് vsscinternship.vssc.gov.in/HRDD_LOGIN/beforelogincontroller എന്ന വെബൈസൈറ്റിലൂടെ അപേക്ഷിക്കാം. നിങ്ങൾ പഠിക്കുന്ന വിഷയത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്കെങ്കിലും സ്വന്തമാക്കിയവർക്ക് മാത്രമെ അപേക്ഷിക്കാനാകൂ.

ബിഇ/ബിടെക് വിദ്യാർത്ഥികൾക്ക്, ഏറ്റവും കുറഞ്ഞ ഇൻ്റേൺഷിപ് കാലയളവ് 45 മുതൽ 90 ദിവസവും വരെയാണ്. അതേസമയം, ബിഎസ്‌സി, ഡിപ്ലോമ വിദ്യാർത്ഥികൾക്ക്, 45 മുതൽ 60 ദിവസം വരെയാണ് ഇൻ്റേൺഷിപ് കാലയളവ്. തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ അതുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഇമെയിൽ വഴിയാണ് അറിയിക്കുക. നിങ്ങൾക്ക് ഇന്റേൺഷിപ്പുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങൾക്ക്, o_hrdd@vssc.gov.in എന്ന ഇമെയിൽ വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ്.