മന്ത്രിമാര്‍ക്ക് 25000 വീതം, എംഎല്‍എമാര്‍ക്ക് 28000 രൂപയും, ശമ്പള വര്‍ദ്ധനവിന് അംഗീകാരം നല്‍കി മന്ത്രിസഭ
കേരളത്തിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അനുകൂലങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടുള്ള ബില്ല് വ്യാഴാഴ്ച നിയമസഭ പാസാക്കും. പുതിയ തീരുമാനത്തിന്റെ ഭാഗമായി എംഎൽഎമർക്ക്, 28,000 രൂപയും മന്ത്രിമാരുടെ ആനുകൂല്യം 25,000 രൂപയും ആണ് കൂടുക. നിലവിൽ 70,000 രൂപയായ എംഎൽഎമാരുടെ...
തിരുവനന്തപുരം : കേരളത്തിലെ മന്ത്രിമാരുടെയും എംഎൽഎമാരുടെയും ശമ്പള ആനുകൂല്യങ്ങൾ വർധിപ്പിക്കുന്നതിനുള്ള ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകി. അനുകൂലങ്ങൾ വർദ്ധിപ്പിച്ചുകൊണ്ടുള്ള ബില്ല് വ്യാഴാഴ്ച നിയമസഭ പാസാക്കും. പുതിയ തീരുമാനത്തിന്റെ ഭാഗമായി എംഎൽഎമർക്ക്, 28,000 രൂപയും മന്ത്രിമാരുടെ ആനുകൂല്യം 25,000 രൂപയും ആണ് കൂടുക. നിലവിൽ 70,000 രൂപയായ എംഎൽഎമാരുടെ പ്രതിമാസ ആനുകൂല്യം പുതിയ തീരുമാനപ്രകാരം 98,000 രൂപയായി ഉയരും. മന്ത്രിമാരുടെ നിലവിലെ പ്രതിമാസ ആനുകൂല്യം 1.08 രൂപ ആയിരുന്നത് 1.33 രൂപ ആയിട്ടാണ് വർദ്ധിക്കുക.
മറ്റ് ചില സുപ്രധാന തീരുമാനങ്ങളും ഇന്നത്തെ മന്ത്രിസഭാ യോഗം എടുത്തിട്ടുണ്ട്. കിഫ്ബി വഴി കണ്ണൂര്‍ ജില്ലയില്‍ കോടിക്കണക്കിന് രൂപ ചെലവഴിച്ച് ഭൂമി ഏറ്റെടുക്കാന്‍ അനുമതി നല്‍കിയ നടപടിക്രമങ്ങളിലെ വീഴ്ച സംബന്ധിച്ച് ധനകാര്യ റവന്യൂ വകുപ്പുകളുടെ സാങ്കേതിക സഹായത്തോടെ വിശദമായ അന്വേഷണം നടത്താന്‍ സംസ്ഥാന വിജിലന്‍സിനെ ചുമതലപ്പെടുത്താന്‍ തീരുമാനം കൈക്കൊണ്ടു. നെന്മാറയില്‍ 2025 ജനുവരി 27-ന് നടന്ന ഇരട്ടക്കൊലപാതകത്തില്‍ പ്രതി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയ സുധാകരന്റെ മകള്‍ അതുല്യയ്ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. ഇളയ മകള്‍ അഖിലയുടെ തുടര്‍ പഠനത്തിന് സര്‍ക്കാര്‍ പ്രത്യേക ധനസഹായം നല്‍കാനും ധാരണയായിട്ടുണ്ട്.
Also Read: ചേരാനെല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിയെ ചോദ്യം ചെയ്യുന്നു;വീട്ടിൽ വീണ്ടും പരിശോധന
പട്ടികജാതി- പട്ടിക വര്‍ഗ-മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്കുള്ള പ്രത്യേക ഭവന പദ്ധതിക്ക് ഭരണാനുമതി നല്‍കാനും തീരുമാനം എടുത്തിട്ടുണ്ട്. പട്ടികജാതി കുടുംബങ്ങള്‍ക്കും മത്സ്യത്തൊഴിലാളികള്‍ക്കുമുള്ള ഭവന ധനസഹായ തുക നാലു ലക്ഷത്തില്‍ നിന്നും ആറ് ലക്ഷമായും പട്ടിക വര്‍ഗ വിഭാഗത്തിനുള്ള ധനസഹായം ആറില്‍ നിന്നും എട്ട് ലക്ഷമായും ഉയര്‍ത്താനും തീരുമാനം എടുത്തു.
ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്കു വേണ്ടി ഷൂട്ടിംഗില്‍ രണ്ട് വെള്ളി മെഡലുകള്‍ നേടിയ വിദര്‍ശ കെ. വിനോദിന് സര്‍ക്കാര്‍ ജോലി കൊടുക്കും. പൊലീസിലെ പുനര്‍വിന്യസിച്ച 86 എസ്‌ഐ തസ്തികകളില്‍ 48 ഒഴിവുകള്‍ പി.എസ്.സി സ്ഥിരം ഒഴിവുകളായി റിപ്പോര്‍ട്ട് ചെയ്യും. പൊലീസില്‍ വനിതാ പ്രാതിനിധ്യം വര്‍ധിപ്പിക്കാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികയിലേക്കുള്ള പുരുഷ/വനിതാ നിയമന അനുപാതം 9:1 ല്‍ നിന്നും 7:3 ആയി വര്‍ധിപ്പിക്കും.
English Summary
The Cabinet has approved a bill to increase the salaries and allowances of ministers and MLAs in Kerala. The Legislative Assembly is set to pass the bill which provides for these increases on Thursday. Under this new decision, the allowances for MLAs will increase by 28,000, and those for ministers by 25,000.