Aamir Khan Gauri Spratt Wedding : ഒടുവിൽ മൂന്നാം വിവാഹത്തിന് ഒരുങ്ങി ആമിര്‍ ഖാൻ ; തീയതി വെളിപ്പെടുത്തി, വധു ആരെന്നറിയാമോ?
Aamir Khan's Wedding with Gauri Spratt : കുറച്ചു നാളുകളായി സെലിബ്രിറ്റി ലോകത്തും സമൂഹമാധ്യമങ്ങളിലും ഉയര്‍ന്ന് കേള്‍ക്കുന്ന അഭ്യൂഹങ്ങള്‍ക്ക് ഒടുവില്‍ സ്ഥരീകരണം വന്നിരിക്കുകയാണ്. ബോളിവുഡ് താരം ആമിർ ഖാന്റെ മൂന്നാം വിവാഹം അടുത്ത മാസം നടക്കും. ജൂലൈ അഞ്ചിനാണ് ഗൗരി സ്പ്രറ്റുമായുള്ളമായുള്ള താരത്തിന്റെ വിവാഹം.

Aamir Khan, Gauri Spratt
ബോളിവുഡ് താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു. സെലിബ്രേറ്റി ലോകത്ത് ഏറെ നാളായി കേട്ടുകൊണ്ടിരുന്ന അഭ്യൂഹങ്ങൾക്ക് അവസാനം കുറിച്ച് ആമിർ ഖാൻ തൻ്റെ മൂന്നാം വിവാഹത്തെ കുറിച്ചുള്ള വിവരം പങ്കുവെക്കുകയായിരുന്നു. അടുത്ത മാസം ജൂലൈ അഞ്ചിനാണ് താരം വീണ്ടും വിവാഹിതനാകുന്നത്. വെൽനെസ് ബ്യൂട്ടി മേഖലയിൽ പ്രമുഖയായ ഗൗരി സ്പ്രാറ്റിനെയാണ് താരം തൻ്റെ 61-ാം വയസിൽ വിവാഹം ചെയ്യാൻ പോകുന്നത്.
തന്നെ സംബന്ധിച്ചിടത്തോളം വിവാഹം ഒരു നിര്‍ബന്ധമുള്ള കാര്യമല്ലെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഹൃദയംകൊണ്ട് തങ്ങൾ തമ്മിലുള്ള വിവാഹം ഇതിനകം കഴിഞ്ഞു. കേവലം ആ ബന്ധം ഔദ്യോഗികമാക്കുന്ന ചടങ്ങ് മാത്രമാണ് വിവാഹം. തങ്ങൾ തമ്മിലുള്ള അടുപ്പവും പരസ്പര ധാരണയും അത്രയും ആഴത്തിലാണ്. ഗൗരിയെ കണ്ടുമുട്ടിയതിൽ താൻ ഭാഗ്യവാനാണ്, അവർ വളരെ നല്ല വ്യക്തിത്വത്തിന് ഉടമയാണ്, തമ്മിൽ ഒരുമിച്ച് സമയം ചെലവഴിക്കുമ്പോൾ ഏറെ സമാധാനമാണ് ലഭിക്കുന്നതെന്നുമാണ് താരം വെറൈറ്റി ഇന്ത്യക്ക് നൽകി അഭിമുഖത്തിൽ പറഞ്ഞു.
ആരാണ് ഗൗരി സ്പ്രാറ്റ്?
വെല്‍നസ് ബ്യൂട്ടി മേഖലയിൽ പ്രവര്‍ത്തിച്ചുവരുന്ന ഗൗരി ബംഗളുരുവിലാണ് ജനിച്ചതും വളർന്നതും. മുന്നേ ഉണ്ടായ വിവാഹബന്ധത്തിൽ ആറു വയസ്സുള്ള കുട്ടി ഇവർക്കുണ്ട്. നിലവിൽ ആമീർ ഖാന്റെ പ്രൊഡക്ഷൻ ഹൗസുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയാണ്. കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തന്റെ അറുപതാം പിറന്നാള്‍ ആഘോഷവേളയില്‍ ആമിര്‍ തന്നെയാണ് അവരെ പരിചയപ്പെടുത്തുന്നത്. തങ്ങള്‍ തമ്മില്‍ 25 വര്‍ഷങ്ങളായി അറിയുന്നവരാണ്. ഒന്നര വർഷം മുമ്പാണ് ആ പരിചയം വീണ്ടും പുതുക്കുന്നത്. പിന്നീടത് ആഴമുള്ള ബന്ധമായി വളരുകയാണെന്നും ആമിർ ഖാൻ പറഞ്ഞിരുന്നു. സിതാരേ സമീന്‍ പര്‍ എന്ന ചിത്രത്തിന്റെ പ്രീമിയറില്‍ ഇരുവരും ഒന്നിച്ചെത്തുന്നതുവരെ മറ്റാരുടെയും കണ്ണില്‍ ഈ ബന്ധം വന്നിരുന്നില്ല.
വിവാഹം ലളിതമായ ചടങ്ങില്‍
നിലവില്‍ 61 വസ്സുള്ള താരത്തിന്റെ മൂന്നാം വിവാഹമാണ് നടക്കാന്‍ പോകുന്ന്. പുറത്ത് വരുന്ന വിവരങ്ങൾ അനുസരിച്ച് വസതിയിൽ ലളിതമായ ചടങ്ങുകളോടെ ആയിരിക്കും വിവാഹം നടക്കുക. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാകും ചടങ്ങിൽ പങ്കെടുക്കുക. ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമായിട്ടില്ലെങ്കിലും
പ്രമുഖ ബോളിവുഡ് താരങ്ങളായ സൽമാൻ ഖാനും ഷാരൂഖ് ഖാനും ചടങ്ങിൽ പങ്കെടുത്തേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
മുൻ വിവാഹങ്ങൾ ഇവരുമായി
റീന ദത്തയാണ് ആമിർ ഖാന്റെ ആദ്യ ഭാര്യ. 1986 ലായിരുന്നു ഇവരുടെ വിവാഹം നടന്നത്. ഏകദേശം രണ്ടു പതിറ്റാണ്ടോളം നീണ്ടു നിന്ന ബന്ധം 2002 ൽ അവസാനിച്ചു. ആ ബന്ധത്തില്‍ അദ്ദേഹത്തിന് രണ്ട് മക്കളുണ്ട്, ജുനൈദ് ഖാനും, ഇറ ഖാനും. തുടർന്ന് 2005 ലായിരുന്നു താരത്തിന്റെ രണ്ടാം വിവാഹം. സംവിധായികയായ കിരണ്‍ റാവു ആയിരുന്നു പങ്കാളി. ഈ ബന്ധത്തില്‍ ഒരു കുട്ടിയാണ് ഉള്ളത്, ആസാദ്. 2021 ലാണ് ഈ ബന്ധം വേർ പിരിയുന്നത്. വിവാഹബന്ധങ്ങൾ വേര്‍പെടുത്തിയെങ്കിലും മുന്‍ പങ്കാളികളുമായി നല്ല ബന്ധം തന്നെയാണ് താരം തുടരുന്നത്. മക്കളുടെ കാര്യങ്ങളും പരസ്പരം സഹകരണത്തോടുകൂടി മുന്നോട്ടു പോകുന്നു.
English Summary
Bollywood star Aamir Khan confirms his third marriage with Gauri Spratt. The wedding will take place in July 5th. Aamir and Gauri, who has been living together for more than one year. On the special occasion both their family, relatives and friends will present.