Dhanush Nayanthara Controversy: നയൻതാര- ധനുഷ് പോര് മദ്രാസ് ഹെെക്കോടതിയിലേക്ക്; ഡോക്യുമെന്ററി വിവാദത്തിൽ ഹർജിയുമായി നടൻ

Dhanush files case against Nayanthara: 2014-ൽ നയൻതാരയെ നായികയാക്കി ധനുഷ് നിർമിച്ച ചിത്രമാണ് നാനും റൗഡി താൻ’. നയൻസിന്റെ ഭർത്താവ് വിഘ്നേഷ് ശിവൻ ആയിരുന്നു സിനിമയുടെ സംവിധായകൻ.

Dhanush Nayanthara Controversy: നയൻതാര- ധനുഷ് പോര് മദ്രാസ് ഹെെക്കോടതിയിലേക്ക്; ഡോക്യുമെന്ററി വിവാദത്തിൽ ഹർജിയുമായി നടൻ

Nayanthara- Dhanush (Image Credits: Social Media)

Published: 

27 Nov 2024 | 02:15 PM

ചെന്നൈ: തെന്നിന്ത്യൻ താരങ്ങൾ തമ്മിലുള്ള യുദ്ധം കോടതിയിലേക്ക്. ലേഡി സൂപ്പർ സ്റ്റാർ നയൻതാരക്കെതിരെ നടനും നിർമ്മാതാവുമായ ധനുഷ് മദ്രാസ് ഹെെക്കോടതിയെ സമീപിച്ചു. ‘നാനും റൗഡി താൻ’ സിനിമയുടെ ലൊക്കേഷൻ ദൃശ്യങ്ങൾ നടിയുടെവിവാഹ ഡോക്യുമെന്ററിയായ നയൻതാര ബിയോണ്ട് ദി ഫെയ്റിടെയ്ൽ ഉൾപ്പെടുത്തിയതിനെതിരെയാണ് ധനുഷ് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നേരത്തെ മൂന്ന് സെക്കന്റ് ദെെർഘ്യമുള്ള ചിത്രങ്ങൾ ഉപയോ​ഗിക്കുന്നതിന് ധനുഷ് 10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ നയൻതാര സമൂഹമാധ്യമങ്ങളിലൂടെ ധനുഷിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചിരുന്നു.

നയൻതാര, ഭർത്താവും സംവിധായകനുമായ വിഘ്‌നേഷ് ശിവൻ, നടി ഉടമസ്ഥതയിലുള്ള റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവർക്കെതിരെയാണ് ഹർജി. ധനുഷിന്റെ ഉടമസ്ഥതയിലുള്ള വണ്ടർ ബാ‌ർ ഫിലിം പ്രൊഡക്ഷൻ കമ്പനിയാണ് ഹർജി ഫയൽ ചെയ്തിരിക്കുന്നത്. ഹർജിയിന്മേൽ നയൻതാരയ്ക്കും വിഘ്‌നേഷ് ശിവനും മദ്രാസ് ഹെെക്കോടതി നോട്ടീസ് അയച്ചു. ധനുഷ് പകർപ്പവകാശത്തെ തുടർന്ന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നൽകിയ നോട്ടീസിന് നയൻതാരയും വിഘ്‌നേഷ് ശിവനും മറുപടി നൽകണമെന്ന് കോടതി ആവശ്യപ്പെട്ടു. നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യയുടെ പ്രതിനിധികളായ ലോസ് ഗറ്റോസ് പ്രൊഡക്ഷൻ സർവ്വീസിനെ കേസിൽ ചേർക്കണമെന്ന ധനുഷിന്റെ ആവശ്യം ജസ്റ്റിസ് അബ്ദുൽ ഖുദ്ദൂസ് അംഗീകരിച്ചു.

നേരത്തെ നയൻതാരയുടെ വിവാഹവും ജീവിതവും ഉൾക്കൊള്ളിച്ചുള്ള ഡോക്യുമെന്ററിയിൽ നാനും റൗഡി താൻ എന്ന വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത സിനിമയുടെ ഷൂട്ടിം​ഗ് സമയത്തെ ദൃശ്യങ്ങൾ ഉപയോ​ഗിച്ചിരുന്നു. മൂന്ന് സെക്കന്റ് ദെെർഘ്യമുള്ള ഈ ചിത്രങ്ങൾ ഷൂട്ടിം​ഗിനിടയിൽ മൊബെെൽ ഫോണിൽ പകർത്തിയതും വിഘ്നേഷ് ശിവനായിരുന്നു. അണിയറ ദൃശ്യങ്ങൾ ഉപയോ​ഗിച്ചതിനെതിരെ ധനുഷ് പത്ത് കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് നയൻതാരയ്ക്ക് വക്കീൽ നോട്ടീസ് അയച്ചിരുന്നു. ധനുഷിനെതിരെ നയൻതാര ഇൻസ്റ്റ​ഗ്രാമിൽ ഇക്കാര്യം പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. സിനിമയിൽ ദൃശ്യങ്ങൾ ഉപയോ​ഗിക്കാൻ രണ്ട് വർഷമായിട്ടും ധനുഷ് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകാതെ വന്നതോടെയാണ് മൊബെെൽ ഫോൺ ദൃശ്യങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയത്.

ധനുഷിന്റെ വ്യക്തിത്വത്തെയും പെരുമാറ്റത്തെയും ചോദ്യം ചെയ്തുള്ള മൂന്ന് പേജുള്ള കത്താണ് നയൻതാര പുറത്തുവിട്ടത്. കത്ത് പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് നയൻതാരയെ പിന്തുണച്ച് രം​ഗത്തെത്തിയത്.

നയൻതാര – ധനുഷ് പോരിന് പിന്നിൽ

2014-ൽ നയൻതാരയെ നായികയാക്കി ധനുഷ് നിർമിച്ച ചിത്രമാണ് നാനും റൗഡി താൻ’. നയൻസിന്റെ ഭർത്താവ് വിഘ്നേഷ് ശിവൻ ആയിരുന്നു സിനിമയുടെ സംവിധായകൻ. ഈ സിനിമയുടെ സെറ്റിൽ വച്ചാണ് ഇരുവരും പ്രണയത്തിലായതെന്ന് പലപ്പോഴും നയൻതാര തുറന്നു പറഞ്ഞിട്ടുണ്ട്. ഇത് ഡോക്യുമെൻററിയിൽ ഉൾപ്പെടുത്താനാണ് ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. സംവിധായകനും നായികയും തമ്മിലുള്ള പ്രണയം നിർമ്മാതാവായ ധനുഷിനെ അലോസരപ്പെടുത്തിയിരുന്നുവെന്നാണ് സിനിമാ മേഖലയിൽ ഉള്ളവർ പറയുന്നത്.

ഇരുവരും കാരണം സിനിമയ്ക്ക് വേണ്ടി 12 കോടി രൂപയുടെ അധിക ചെലവ് ഉണ്ടായെന്നും ധനുഷ് പറയുന്നു. ഇതേച്ചൊല്ലി തർക്കങ്ങളും ഉടലെടുത്തിരുന്നു. ഒരുഘട്ടത്തിൽ സിനിമ ഉപേക്ഷിക്കാൻ ധനുഷ് ആലോചിച്ചിരുന്നതായും അവസാനഘട്ടത്തിൽ അദ്ദേഹം പണം നൽകാത്തതിനാൽ നയൻതാരയാണ് വിഘ്നേഷിന് വേണ്ടി സിനിമ പൂർത്തിയാക്കിയതെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു

തടസങ്ങൾ മറികടന്ന് ‘നാനും റൗഡി താൻ’ പ്രേക്ഷകർക്ക് മുന്നിലെത്തി. ആ വർഷത്തെ ഏറ്റവും മികച്ച തമിഴ് ചിത്രമായിരുന്നു ‘നാനും റൗഡി താൻ’. ഈ ചിത്രത്തിലെ അഭിനയത്തിന് നയൻതാരയെ തേടി സംസ്ഥാന പുരസ്കാരവുമെത്തി. അവാർഡ് ഏറ്റുവാങ്ങിക്കൊണ്ട് നയൻതാര ധനുഷിനെ കുത്തിപ്പറഞ്ഞതും ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ‘സിനിമയുടെ നിർമ്മാനതാവിന് എൻറെ അഭിനയം ഇഷ്ടപ്പെട്ടിട്ടില്ല. നിരാശപ്പെടുത്തിയതിന് സോറി എന്നാണ് ധനുഷിനെ വേദിയിൽ ഇരുത്തി കൊണ്ട് നയൻതാര പറഞ്ഞത്.

Follow Us
Related Stories
“രഘുവരൻ്റെ മുൻ ഭാര്യ എന്ന ലേബൽ വേണ്ട. ഞാൻ ഒരു വീട്ടമ്മ മാത്രമായി ജീവിക്കണം എന്നാണ് അദ്ദേഹം ആഗ്രഹിച്ചത്”; മനസ്സ് തുറന്ന് നടി രോഹിണി
AMMA Controversy: ‘അമ്മ’യെ തകർക്കാൻ ശ്രമിച്ചു, പ്രശ്നം രമ്യമായി പരിഹരിക്കാമായിരുന്നു; അൻസിബക്ക് നോട്ടീസ്
“അനീതിക്കെതിരെ തോക്കുചൂണ്ടാൻ, നക്സലൈറ്റാകാൻ ഞാൻ ആഗ്രഹിച്ചു, തിരുത്തിയത് ചേട്ടൻ” വെളിപ്പെടുത്തലുമായി പവൻ കല്യാൺ
Actor Jayaram : ജയറാമിന്റെ അതിവിനയത്തിലുളള പെരുമാറ്റം വെറും അഭിനയം, രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍
Ansiba Hassan -Lakshmi Priya: 10 കോടി കുറഞ്ഞു പോയല്ലോ.. ശരിക്കും എന്താ പ്രശ്നം? അൻസിബക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങുന്ന ലക്ഷ്മിപ്രിയക്ക് ട്രോൾ
Raghav Lawrence: പ്രഖ്യാപനം നാളെ! വിജയിയെ പ്രശംസിച്ച് വീണ്ടും പോസ്റ്റ്; രാഘവിനെ സ്ഥാനാർത്ഥിയായി ഉറപ്പിച്ച് ആരാധകരും
എന്താണ് ഫിഫയുടെ പൂർണനാമം?
മുടിയിൽ എണ്ണ തേയ്ക്കുന്നതിനുമുണ്ട് ചില ചിട്ടകൾ
ഈ പ്രശ്ങ്ങൾ ഉണ്ടോ? ഏലക്ക കഴിക്കരുത്
ലോകകപ്പില്‍ മിന്നും ഈ യുവതാരങ്ങള്‍
മദപ്പാട് കാലത്ത് ആനക്ക് ഭക്ഷണം കൊടുക്കുന്ന വിധം
Viral Video: ആനക്കെന്ത് മതിൽ ഒറ്റ ചവിട്ട്
കൊണ്ടോട്ടിയിൽ നടുറോഡിൽ മുട്ടേൽ ഇഴഞ്ഞ് കുട്ടി, രക്ഷകരായി ബസ് ജീവനക്കാർ
Viral Video: വാട്ടർ ടാങ്കിൽ ഡസൻ കണക്കിന് പാമ്പുകുഞ്ഞുങ്ങൾ